52 മണിക്കൂർ ബാറ്ററി ലൈഫ്, റിയൽമി എയർ7 ചുമ്മാ തീ
ടെക് ലോകത്തെ പ്രമുഖ കമ്പനികളിൽ ഒന്നാണ് റിയൽമിയും. സ്മാർട്ട് ഫോണുകൾ മാത്രമല്ല നിരവധി മറ്റു പ്രൊഡക്ടുകളും റിയൽമി പുറത്തിറക്കി ഹിറ്റാക്കിയിട്ടുണ്ട്. ആഗോള തലത്തിൽ റിയൽമി പേര് സൃഷ്ടിച്ചിട്ടുണ്ട്. അതുപോലെ ഇന്ത്യൻ മാക്കറ്റിലും റിയൽമി തന്റേതായ സ്ഥാനം നേടിയെടുത്തിട്ട് കുറച്ച് കാലമായി. ഇപ്പോഴിതാ റിയൽമിയുടെ ഏറ്റവും പുതിയ ഇയർബഡ്‌സിനെ കുറിച്ചാണ് ടെക് ലോകത്തെ പ്രധാന ചർച്ചാ വിഷയം. റിയൽമി ബഡ്സ് എയർ7 ( realme Buds Air7) എന്ന പേരിൽ പുറത്തിറക്കുന്ന എറ്റവും പുതിയ TWS ഇയർബ്ഡ്‌സ് ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് കമ്പനി പ്രഖ്യാപിച്ച് കഴിഞ്ഞു.
കഴിഞ്ഞ വർഷം പുറത്തിറക്കിയ ബഡ്‌സ് എയർ 6ന്റെ പിൻഗാമിയായാണ് ബഡ്‌സ് എയർ7ന്റെ കടന്നുവരവ്. റിയൽമി പി3, റിയൽമി പി3 അൾട്ര എന്നീ സ്മാർട്ട്‌ഫോണുകൾക്കൊപ്പമാണ് മാർച്ച് 19ന് ഈ ഇയർബഡ്‌സും ഇന്ത്യയിൽ ലോഞ്ച് ചെയ്യുക. റിയൽമി ബഡ്സ് എയർ 7ന് ഇന്ത്യയിൽ 4,000 രൂപയിൽ താഴെയായിരിക്കും പ്രതീക്ഷിക്കുന്ന വില. റിയൽമി ബഡ്സ് എയർ 6ന് 3299 രൂപയായിരുന്നു ലോഞ്ച് വില.

റിയൽമി ബഡ്സ് എയർ 6ന് സമാനമായ ഇൻ-ഇയർ ഡിസൈൻ തന്നെയാവും എയർ 7നിലും ഉൾപ്പെടുത്തുക എന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇയർഫോണുകൾ ട്രിപ്പിൾ മൈക്രോഫോൺ സജ്ജീകരണം പായ്ക്ക് ചെയ്യുമെന്നും വോയിസ് ക്യാൻസലേഷൻ വാഗ്ദാനം ചെയ്യുമെന്നാണ് കമ്പനിയുടെ ഉറപ്പ് നൽകുന്നുണ്ട്. ഈ ടിഡബ്‌ള്യുഎസ് (TWS) ഇയർഫോണുകൾ 360 ഡിഗ്രി സ്‌പേഷ്യൽ ഓഡിയോയും ഡൈനാമിക് സൗണ്ട് ഇഫക്റ്റുകളും സപ്പോർട്ട് ചെയ്യും.
റിയൽമി ബഡ്സ് ടി 310 റിയൽമി ലിങ്ക് ആപ്ലിക്കേഷനുമായി കണക്ട് ചെയ്യാനാകും. ഇയർഫോണുകൾ ഡ്യൂവൽ ഡിവൈസ് കണക്ഷനും സപ്പോർട്ട് ചെയ്യുന്നുണ്ട്. അതായത് ഒരേ സമയം രണ്ട് ഉപകരണങ്ങളുമായി ജോടിയാക്കാനാകും. റിയൽമി ബഡ്സ് എയർ 7ൽ നോയ്സ് ക്യാൻസലേഷൻ ഓഫ് ചെയ്താൽ ഒറ്റ ചാർജിൽ 40 മണിക്കൂർ വരെ മൊത്തം പ്ലേബാക്ക് സമയം വാഗ്ദാനം ചെയ്യുമെന്ന് കമ്പനി അവകാശപ്പെടുന്നുണ്ട്.

നോയ്സ് ക്യാൻസലേഷൻ ഫീച്ചർ ഓണാക്കിയാൽ ഇയർഫോണുകൾ മൊത്തം 52 മണിക്കൂർ വരെ ബാറ്ററി ലൈഫ് വാഗ്ദാനം ചെയ്യുമെന്ന് കമ്പനി പറയുന്നുണ്ട്. ഇയർഫോണുകൾ ഫാസ്റ്റ് ചാർജിംഗും സപ്പോർട്ട് ചെയ്യുന്നതിനാൽ ബാറ്റിയുടെ കാര്യത്തിൽ വലിയ ടെൻഷൻ വേണ്ട. ആറ് മൈക്കുകളും എൻവയൺമെന്റൽ നോയിസ് ക്യാൻസലേഷൻ സാങ്കേതികവിദ്യയും ചേർന്നതിനാൽ നല്ല ക്ലിയർ ശബ്ദത്തിൽ ഫോൺ കോൾ അനുഭവം ലഭിക്കും.
അതുകൊണ്ട് തന്നെ പുറത്തുള്ള അനാവശ്യ ശബ്ദങ്ങളുടെ ശല്യമില്ലാതെ കോളുകൾ ചെയ്യാവുന്നതാണ്. ഡുവൽ പെയറിങ് സവിശേഷത ഉപയോഗിച്ച് രണ്ട് ഉപകരണങ്ങളുമായി കണക്റ്റ് ചെയ്യാം. കൂടാതെ ബ്ലൂടൂത്ത് 5.4 ലഭ്യമായ മികച്ച കണക്ഷൻ ഉറപ്പാക്കുന്നു. പൊടി, വെള്ളം എന്നിവയിൽ നിന്ന് സംരക്ഷിക്കാനായി ഐപി55 ഡസ്റ്റ് ആന്റ് വാട്ടർ റെസിസ്റ്റൻസ് സവിശേഷതയുണ്ട്.
50dB ഹൈബ്രിഡ് ആക്ടീവ് നോയിസ് ക്യാൻസലേഷൻ ഫീച്ചർ സാങ്കേതികവിദ്യ ഉപയോഗിച്ച് പരിസരത്തിലെ ശബ്ദങ്ങൾ 100 ശതമാനം ഇല്ലാതാക്കുന്നു. ഇതിലൂടെ മികച്ച ശ്രവ്യാനുഭവം ഉറപ്പാണ്. 52 മണിക്കൂർ നീണ്ട പ്ലേ ടൈമാണിവ ഉറപ്പാക്കുന്നത്. അതുപോലെ, 10 മിനിറ്റിന്റെ ചാർജിങ്ങിൽ 10 മണിക്കൂർ പ്ലേടൈം ലഭ്യമാക്കാം. അതുകൊണ്ട് തന്നെ ഇവ യാത്രകളിൽ ഉപയോഗിക്കാൻ പര്യാപ്തമാണ്.

ഐവറി ഗോൾഡ്, മോസ് ഗ്രീൻ, ലാവെൻഡർ പർപ്പിൾ എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിലാണ് റിയൽമി ബഡ്സ് എയർ 7ലുള്ളത്. ആമസോൺ, ഫ്ലിപ്കാർട്ട്, റിയൽമി ഇന്ത്യ ഇ-സ്റ്റോറുകളിലൂടെ ആയിരിക്കും വിൽപ്പന. കൂടാതെ ഓഫ്‌ലൈൻ റീട്ടെയിൽ സ്റ്റോറുകളിലൂടെയും ഇത് വാങ്ങാൻ സാധിക്കും.


Click it and Unblock the Notifications








