Home
Music

റിയൽ സൗണ്ടുകൾക്കായി റിയൽമി പുറത്തിറക്കി കിടിലൻ ഇയർബഡ്‌സ്! വെറും 1199 രൂപയ്ക്ക് ഇപ്പോൾ വാങ്ങാം

നല്ലൊരു ഇയർബഡിനായി ഇനി തപ്പി നടക്കേണ്ട കാര്യമില്ല. ബജറ്റ് ഇയർബഡുകളുടെ വിഭാഗത്തിൽ വീണ്ടും തരംഗം സൃഷ്ടിക്കാൻ റിയൽമി ഒരുങ്ങിയിട്ടുണ്ട്. ആക്ടീവ് നോയ്‌സ് ക്യാൻസലേഷൻ (ANC) ഫീച്ചറുമായി റിയൽമിയുടെ ഏറ്റവും പുതിയ ഇയർബഡായ
റിയൽമി ബഡ്‌സ് ടി200 ലൈറ്റ് (Realme Buds T200 Lite ) പുറത്തിറങ്ങി. റിയൽമി P3 അൾട്രാ, റിയൽമി P3, റിയൽമി ബഡ്‌സ് എയർ 7 എന്നി ഇയർബഡുകൾക്ക് ശേഷമാണ് റിയൽമി ബഡ്‌സ് ടി200 ലൈറ്റ് ടെക് ലോകത്തേക്ക് അരങ്ങേറ്റം കുറിച്ചത്. 52 ഡെസിബൽ വരെ നോയ്‌സ് ക്യാൻസലേഷനും സ്മാർട്ട് അഡാപ്റ്റീവ് ഫീച്ചറുകളും ഇതിൽ ഉണ്ടായിരിക്കും.

ആവശ്യമില്ലാത്ത ശബ്ദങ്ങൾ കുറച്ച് പൂർണമായും ശ്രോതാവിന് സംഗീതവും മറ്റ് ശബ്ദങ്ങളും ആസ്വദിക്കാനുള്ള അവസരം റിയൽമി ബഡ്‌സ് ടി200 ലൈറ്റ് നൽകുമെന്നാണ് കമ്പനി പറയുന്നത്. ഇതോടൊപ്പം 6-മൈക്ക് കോൾ നോയിസ് ക്യാൻസലേഷനും ലഭിക്കുന്നുണ്ട്. ഈ ടിഡബ്ല്യുഎസ് (TWS) ഇയർഫോണുകൾ 360 ഡിഗ്രി സ്‌പേഷ്യൽ ഓഡിയോയും ഡൈനാമിക് സൗണ്ട് ഇഫക്റ്റുകളും പിന്തുണയ്ക്കുന്നു.

റിയൽ സൗണ്ടുകൾക്കായി റിയൽമി പുറത്തിറക്കി കിടിലൻ ഇയർബഡ്‌സ്!

റിയൽമി ബഡ്‌സ് ടി200 ലൈറ്റ് റിയൽമി ലിങ്ക് ആപ്ലിക്കേഷനുമായി കണക്ട് ചെയ്യാനാകും. ഇയർഫോണുകൾ ഡ്യൂവൽ ഡിവൈസ് കണക്ഷനെ പിന്തുണയ്ക്കുന്നു. അതായത് ഒരേ സമയം രണ്ട് ഉപകരണങ്ങളുമായി ജോടിയാക്കാനാകും. റിയൽമി ബഡ്‌സ് ടി200 ലൈറ്റിൽ, നോയ്സ് ക്യാൻസലേഷൻ ഓഫ് ചെയ്താൽ ഒറ്റ ചാർജിൽ 48 മണിക്കൂർ വരെ മൊത്തം പ്ലേബാക്ക് സമയം വാഗ്ദാനം ചെയ്യുമെന്ന് അവകാശപ്പെടുന്നു.

നോയ്സ് ക്യാൻസലേഷൻ ഫീച്ചർ ഓണാക്കിയാൽ ഇയർഫോണുകൾ മൊത്തം 26 മണിക്കൂർ വരെ ബാറ്ററി ലൈഫ് വാഗ്ദാനം ചെയ്യുമെന്ന് പറയപ്പെടുന്നു. ഇയർഫോണുകൾ ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു. കൂടാതെ വെറും 10 മിനിറ്റ് ചാർജിൽ 5 മണിക്കൂർ വരെ പ്ലേബാക്ക് ലഭിക്കും. HiRes സർട്ടിഫിക്കേഷൻ, 12.4 എംഎം ഡീപ് ബാസ് ഡ്രൈവർ, 360 സ്‌പെഷ്യൽ ഓഡിയോ എന്നിങ്ങനെയുള്ള ഫീച്ചറുകളും റിയൽമി ബഡ്‌സ് ടി200 ലൈറ്റിന് ലഭിക്കും.

റിയൽ സൗണ്ടുകൾക്കായി റിയൽമി പുറത്തിറക്കി കിടിലൻ ഇയർബഡ്‌സ്!

അറോറ പർപ്പിൾ, സ്റ്റോം ഗ്രേ, വോൾട്ട് ബ്ലാക്ക് എന്നിങ്ങനെ മൂന്ന് നിറങ്ങളിലാവും റിയൽമി ബഡ്‌സ് ടി200 ലൈറ്റ് ലഭ്യമാവുക. കോൾ ക്ലാരിറ്റി ലഭിക്കാൻ ENC സപ്പോർട്ട് ഇയർഫോണിലുണ്ട്. ഇതിൽ നോയ്‌സ് കാൻസലേഷൻ മോഡുകൾക്കായി EQ ക്രമീകരണങ്ങളും കൊടുത്തിട്ടുണ്ട്. ഇതിന്റെ ഹെഡ്‌സെറ്റ് 360-ഡിഗ്രി സ്പേഷ്യൽ ഓഡിയോ എക്സ്പീരിയൻസ് തരുന്നു.

റിയൽമിയുടെ ഈ വയർലെസ് ഇയർപോഡിന് 45 എംഎസ് വരെ കുറഞ്ഞ ലേറ്റൻസി ലഭിക്കുന്നു. ഇത് റിയൽമി ലിങ്ക് ആപ്ലിക്കേഷനുമായി കണക്റ്റ് ചെയ്യാനാകും. പൊടി, ജല പ്രതിരോധിക്കുന്നതിന് ഇയർഫോണിന് IP55 റേറ്റിങ്ങുണ്ട്. ഇത് ബ്ലൂടൂത്ത് 5.4 കണക്റ്റിവിറ്റി ഓഫർ ചെയ്യുന്നു. ഒരേസമയം നിങ്ങൾക്ക് രണ്ട് ഉപകരണങ്ങളുമായി ഇത് ജോടിയാക്കാൻ സാധിക്കുന്നതാണ്.

റിയൽ സൗണ്ടുകൾക്കായി റിയൽമി പുറത്തിറക്കി കിടിലൻ ഇയർബഡ്‌സ്!

റിയൽമി ബഡ്‌സ് ടി200 ലൈറ്റിന്റെ വില ഇന്ത്യയിൽ 1,399 രൂപയാണ്. ഇതിന് ലോഞ്ച് ഓഫറുകൾ ഉൾപ്പെടുത്തുമ്പോൾ 1,199 രൂപയ്ക്ക് പുതുപുത്തൻ ഇയർബഡ് വാങ്ങാം. ആമസോൺ, ഫ്ലിപ്കാർട്ട്, റിയൽമി ഇന്ത്യ ഇ-സ്റ്റോറുകളിലൂടെ ആയിരിക്കും വിൽപ്പന. കൂടാതെ നിങ്ങൾക്ക് ഓഫ്‌ലൈൻ റീട്ടെയിൽ സ്റ്റോറുകളിലൂടെയും പർച്ചേസ് ചെയ്യാം.

ക്ലാരിറ്റിയും ക്വാളിറ്റിയുമുള്ള കോൾ എക്സ്പീരിയൻസ് ഈ ഇയർബഡ്സിൽ ലഭിക്കും. ഇതിനായി റിയൽമി ബഡ്സ് AI എൻവയോൺമെന്റൽ നോയ്‌സ് കാൻസലേഷൻ ഉപയോഗിച്ചിട്ടുണ്ട്. കുറഞ്ഞ ലേറ്റൻസിയും ഗെയിമിംഗ് മോഡും ഇയർപോഡിലുണ്ട്. റിയൽമി ലിങ്ക് കമ്പാനിയൻ ആപ്പിനൊപ്പം ഇവ പ്രവർത്തിപ്പിക്കാനാകും.

FAQs
Realme Buds T200 Lite ഏതൊക്കെ കളറിൽ ലഭ്യമാകും?

അറോറ പർപ്പിൾ, സ്റ്റോം ഗ്രേ, വോൾട്ട് ബ്ലാക്ക് എന്നീ മൂന്ന് നിറങ്ങളിൽ ഇവ ലഭ്യമാണ്.

Realme Buds T200 Lite-യുടെ വില എത്ര?

Realme Buds T200 Lite-യുടെ പ്രാഥമിക വില 1,399 രൂപയാണ്. എന്നാൽ ബാങ്ക് ഡിസ്‌കൗണ്ട് ഉപയോഗിച്ച് 1,199 രൂപ വിലയിൽ ലഭ്യമാണ്.

Realme Buds T200 Lite എത്ര സമയം ബാറ്ററി ദൈർഘ്യം നൽകുന്നു?

Realme Buds T200 Lite ഒരു സിംഗിൾ ചാർജിൽ 48 മണിക്കൂർ വരെ ബാറ്ററി ലൈഫ് നൽകുന്നു

GizBot Technology

More from GizBot

Best Mobiles in India

English summary
Realme has launched the Buds T200 Lite true wireless stereo (TWS) earbuds in India. These earbuds come with a 24% larger driver than the previous model, AI-powered call noise cancellation, and offer up to 48 hours of total battery life. Priced at Rs. 1,399, they are available at a discounted price of Rs. 1,199 with a Rs. 200 bank discount in three colors: Aurora Purple, Storm Grey, and Volt Black.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X