സെന്‍ഹെയ്‌സറിന്റെ പുതിയ രണ്ട് ഇയര്‍ഫോണുകള്‍

By Shabnam Aarif
|
സെന്‍ഹെയ്‌സറിന്റെ പുതിയ രണ്ട് ഇയര്‍ഫോണുകള്‍

ഓഡിയോ ഉല്‍പന്നങ്ങള്‍, മറ്റു ആക്‌സസറികള്‍ എന്നിവയുടെ ലോകത്തേക്ക് പുതുതായി കടന്നുവന്ന ബ്രാന്റ് ആണ് സെന്‍ഹെയ്‌സര്‍.  ഐഇ60, ഐഇ80 എന്നീ രണ്ട് ഇയര്‍ഫോണുകള്‍ ആണ് സെന്‍ഹെയ്‌സറിന്റെ പുതിയ ഉല്‍പന്നങ്ങള്‍.  അടുത്ത വര്‍ഷം ജനുവരിയില്‍ നടക്കാനിരിക്കുന്ന സിഇഎസ് ഷോയിലാണ് ഇവയുയെ ലോഞ്ചിംഗ് നിശ്ചയിച്ചിരിക്കുന്നത്.

അക്കൗസ്റ്റിക്‌സ്, കട്ടിംഗ് എഡ്ജ് ഡിസൈനുകളും, ടെക്‌നോളജിയുമാണ് ഐഇ60 ഇയര്‍ഫോണിന്‍ പ്രത്യേകത.  മികച്ച അക്കൗസ്റ്റിക്‌സ് സാധ്യമാക്കുന്ന ഡയനാമിക് ട്രാന്‍സ്ഡ്യൂസര്‍ സിസ്റ്റം ഇതില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നു.  ജര്‍മനിയില് ഡിസൈന്‍ ചെയ്ത കരുത്തുറ്റ കേബിളുകളും ഈ ഇയര്‍ഫോണിന്റെ സവിശേഷതയാണ്.

 

2 വര്‍ഷം വാറന്‌റിയോടെയാണ് ഐഇ60 ഇയര്‍ഫോണിന്റെ വരവ്.

 

കസ്റ്റമൈസബിള്‍ ഫീച്ചറുകളോടെയാണ് ഐഇ80 ഇയര്‍ഫോണിന്റെ വരവ്.  ട്യൂണ്‍ ചെയ്യാവുന്ന ബാസ് ഉറപ്പാക്കുന്ന ഡൈനാമിക് ട്രാന്‍സ്ഡ്യൂസര്‍ സിസ്റ്റം ഈ ഇയര്‍ഫോണില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നു.  എടുത്തു മാറ്റാവുന്ന കേബിള്‍ ആണ് ഐഇ80 ഇയര്‍ഫോണിന്റെ മറ്റൊരു പ്രത്യേകത.

വ്യത്യസ് വലിപ്പത്തില്‍ വരുന്ന നാലുതരം ഇയര്‍ അഡാപ്റ്ററുകളാണ് ഐഇ80 ഇയര്‍ഫോണിന്റെ മറ്റൊരു സവിശേഷത.  2 വര്‍ഷത്തെ വാറന്റി ഈ ഇയര്‍ഫോണിനും ഉണ്ട്.

26 dB വരെ പരമാവധി നോയിസ് അറ്റെന്യുഏഷന്‍ ഉണ്ട് ഐഇ80 ഇയര്‍ഫോണിന്.  എംപി3 പ്ലെയറുകള്‍, പോര്‍ട്ടബിള്‍ മീഡിയ പ്ലെയറുകള്‍, സ്മാര്‍ട്ട്‌ഫോണുകള്‍ എന്നിവയോടൊപ്പം ഉപയോഗിക്കാവുന്ന വിധത്തിലാണ് ഐഇ60 ഇയര്‍ഫോണും, ഐഇ80 ഇയര്‍ഫോണും ഡിസൈന്‍ ചെയ്തിരിക്കുന്നത്.

10 ഹെര്‍ഡ്‌സ് മുതല്‍ 20,000 ഹെര്‍ഡ്‌സ് വരെയുളഌഫ്രീക്വന്‍സികളോട് ഐഇ80 ഇയര്‍ഫോണ്‍ പ്രതികരിക്കും.  അതുപോലെ 125dB സൗണ്ട് പ്രഷറിലും ഈ ഇയര്‍ഫോണ്‍ പ്രവര്‍ത്തിക്കും.  അതുപോലെ ഐഇ60 ഇയര്‍ഫോണ്‍ 10 ഹെര്‍ഡ്‌സ് മുതല്‍ 18,000 ഹെര്‍ഡ്‌സ് വരെയുള്ള ഫ്രീക്വന്‍സിയോട്ും 115 dB സൗണ്ട പ്രഷര്‍ എന്നിവയോട് പ്രതികരിക്കും.

ഈ രണ്ട് പുതിയ സെന്‍ഹെയ്‌സര്‍ ഇയര്‍ഫോണുകളുടെയും വില പ്രഖ്യാപിക്കപ്പെട്ടിട്ടില്ല.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X