ഗാലക്‌സി, ആപ്പിള്‍ ഗാഡ്ജറ്റുകള്‍ക്കായി ഒരു സാംസംഗ് ഓഡിയോ ഡോക്ക്

Posted By:

ഗാലക്‌സി, ആപ്പിള്‍ ഗാഡ്ജറ്റുകള്‍ക്കായി ഒരു സാംസംഗ് ഓഡിയോ ഡോക്ക്

സാംസംഗ് ഗാലക്‌സി സീരീസ് ഉല്‍പന്നങ്ങള്‍ക്കും ആപ്പിള്‍ ഉല്‍പന്നങ്ങള്‍ക്കുമായി പുതിയ ഓഡിയോ ഡോക്കുമായി സാംസംഗ് രംഗത്ത്.  സാംസംഗ് ഡിഎ-ഇ750 എന്നാണ് ഈ പുതിയ ഓഡിയോ ഡോക്കിന്റെ പേര്.

ആപ്പിളിന്റെ ഓപറേറ്റിംഗ് സിസ്റ്റമായ ഐഒഎസ് പ്ലാറ്റിഫോമില്‍ പ്രവര്‍ത്തിക്കുന്ന ഗാഡ്ജറ്റുകള്‍ക്ക് ഒപ്പവും ഗാലക്‌സി എസ് ഉല്‍പന്നങ്ങള്‍ക്കൊപ്പവും ഈ ഓഡിയോ ഡോക്ക് ഉപയോഗപ്പെടുത്താവുന്നതാണ്.  ഇവയെല്ലാം ലാസ് വേഗാസില്‍ നടക്കുന്ന കണ്‍സ്യൂമര്‍ഡ ഇലക്ട്രോണിത് ഷോയില്‍ പ്രദര്‍ഷിപ്പിക്കപ്പെടും.

സാംസംഗ് ആദ്യമായി നിര്‍മ്മിച്ച സ്പീക്കര്‍ ഡോക്ക് ആണ് സാംസംഗ് ഡിഎ-ഇ750.  സാംസംഗിന്റെ ഹൈബ്രിഡ് വാക്വം ട്യൂബ് ആംപ്ലിഫയര്‍ ടെക്‌നോളജി ഉപയോഗപ്പെടുത്തിയിരിക്കുന്നു ഈ ഓഡിയോ ഡോക്കില്‍.  ഇത് ഇതിലൂടെയുള്ള ശംബ്ദസംവിധാനം മികച്ചതാക്കുന്നു.

സ്വാഭാവിക ശബ്ദം പുറപ്പെടുവിക്കാന്‍ സഹായിക്കും ഈ വാക്വം ട്യൂബുകളുടെ ഉപയോഗം.  ഡിജിറ്റല്‍ ആംപ്ലിഫയറും കൂടി ചേരുമ്പോള്‍ വളരെ മികച്ച ശബ്ദമായിരിക്കും ഇതുവഴി ലഭിക്കുക.

സാംസംഗ് ഡിഎ-ഇ750ല്‍ വാക്വം ട്യൂബ് പ്രീ-ആംപ്ലിഫയറിലും, ഡിജിറ്റല്‍ ടെക്‌നോളജി പവര്‍ ആംപ്ലിഫയറിലും ആണ് ഉപയോഗിച്ചിരിക്കുന്നത്.

ഫീച്ചറുകള്‍:

  • പ്രീ-ആംപ്ലിഫയര്‍, പവര്‍ ആപ്ലിഫയര്‍

  • 2.1 ചാനല്‍ സ്പീക്കര്‍

  • 100 വാട്ട് സബ്-വൂഫര്‍

  • യുഎസ്ബി പോര്‍ട്ട്

  • അനലോഗ് ഇന്‍പുട്ട്

  • പോര്‍ട്ടബിള്‍ ഹാര്‍ഡ് ഡ്രൈവ്

  • വയര്‍ലെസ് ഓഡിയോ ഫയല്‍ പ്ലേ ബാക്ക്

  • മ്യൂസിക് പ്ലെയര്‍
മികച്ച സൗണ്ട് ഇഫക്റ്റുകള്‍ക്ക് സാംസംഗ് ഡിഎ-ഇ750ലെ 2.1 ചാനല്‍ സ്പീക്കറിന്റെ സാന്നിധ്യം സഹായിക്കും.  ഇന്-ബില്‍ട്ട് സബ് വൂഫറും ഇതിലുണ്ട്.  യുഎസ്ബി പോര്‍ട്ടും ഈ ഓഡിയോ ജാക്കിലുണ്ട്.

എംപി3, ഡബ്ല്യുഎംഎ, വേവ് ഫയല്‍ ഫോര്‍മാറ്റുകള്‍ സപ്പോര്‍ട്ട് ചെയ്യും ഇതിലെ മ്യൂസിക് പ്ലെയര്‍.  സാംസംഗ് ഗാലക്‌സി ഉല്‍പന്നങ്ങള്‍ക്കായി പ്രത്യേകം വികസിപ്പിച്ചെടുത്ത ഓള്‍ഷെയര്‍ ഇതില്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

സാംസംഗ് ഡിഎ-ഇ750 ഓഡിയോ ഡോക്കിന്റെ വില ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിട്ടില്ല.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot