Home
Music

കാണാൻ പോകുന്നത് കണ്ട് തന്നെ അറിയണം! Samsung Galaxy Buds FE 2 പണിപ്പുരയിലുണ്ട്‌

ആപ്പിളും സാംസങ്ങും മറ്റും പുതിയ പ്രൊഡക്ടുകൾ അവതരിപ്പിക്കുമ്പോൾ അവയ്ക്കൊരു മിനിമം ഗ്യാരന്റി വാങ്ങുന്നവർ പ്രതീക്ഷിക്കുന്നുണ്ട്. പക്ഷേ, അടുത്തിടെയായി ആളുകൾ ഒരു റിവ്യൂ ഒക്കെ വായിച്ചിട്ടു വാങ്ങാമെന്നു കരുതുന്നവരുടെ എണ്ണം വർധിച്ചു വരുന്നതായും കാണാം. ദക്ഷിണ കൊറിയൻ ടെക്നോളജി ഭീമൻ തുടർച്ചയായ രണ്ടാം വർഷവും ഫോൾഡബിൾ ഫോണുകൾക്കൊപ്പം ടിഡബ്ല്യുഎസ് ഇയർഫോണുകളും അവതരിപ്പിച്ചിരുന്നു. 2023ലാണ് സാംസങ് ഗാലക്സി ബഡ്‌സ് എഫ് ഇ അവതരിപ്പിച്ചത്. രണ്ട് വർഷത്തിനു ശേഷം സാംസങ് ഗാലക്സി ബഡ്‌സ് എഫ് ഇയുടെ പിൻഗാമിയായി പുതിയ ഗാലക്സി ബഡ്സ് എഫ്ഇ 2 (Samsung Galaxy Buds FE 2) പണിപ്പുരയിലാണെന്നാണ് റിപ്പോർട്ടുകൾ

ഈ ഇയർ ബഡ്‌സിനെ കുറിച്ച് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. മുൻ വർഷത്തെ ഇയർബഡ്സിനെക്കാൾ രണ്ടു രീതിയിലെങ്കിലും ഇവ മികച്ചതാവാമെന്നാണ് കണക്കുകൂട്ടൽ. അവയുടെ ഭാരം കുറക്കുകയും കൂടാതെ ഗ്ലോസി ഫിനിഷും ഇത്തവണ വേണ്ടെന്നു വെച്ചിട്ടുണ്ടെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. അതോടെ ഗാലക്‌സി ബഡ്‌സ് എഫ്ഇ 2 കാഴ്ചയ്ക്കും ധരിക്കാനും കൂടുതൽ മികച്ചതാവുമെന്ന് നിസംശയം പറയാം.

കാണാൻ പോകുന്നത് കണ്ട് തന്നെ അറിയണം!

ആകർഷകമായ ബ്ലേഡ് ലൈറ്റുകൾ സാംസങ് ഗാലക്സി ബഡ്‌സ് എഫ് ഇ2 യെ ആകർഷകമാക്കുന്നു. യുഎസ്ബി സി, വയർലെസ് ചാർജിങ് സൗകര്യങ്ങളോടെയാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. ഗാലക്സി എഐ അടിസ്ഥാനമാക്കിയുള്ള അഡാപ്റ്റീവ് ഇക്യു, എഎൻസി സൗകര്യം എന്നിവ സാംസങ് ഗാലക്സി ബഡ്‌സ് എഫ് ഇ 2 വിലുമുണ്ടാവും. വ്യക്തിയുടെ ചെവിയുടെ ആകൃതിയും ധരിക്കുന്ന രീതിയും തിരിച്ചറിഞ്ഞ് എഐയുടെ സഹായത്തോടെ ശബ്ദം ക്രമീകരിക്കപ്പെടും.

ആക്ടീവ് നോയ്സ് കാൻസലേഷനിലും എഐ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഇതിലെ അഡാപ്റ്റീവ് നോയ്‌സ് കാൻസലേഷനിലൂടെ അനാവശ്യ ശബ്ദങ്ങൾ തടയുന്നതിനൊപ്പം അലാറം, സൈറൻ പോലുള്ള ശബ്ദങ്ങളെ തിരിച്ചറിയുകയും കടത്തിവിടുകയും ചെയ്യും. 360 ഓഡിയോ ഫീച്ചർ വഴി മികച്ച സ്പേഷ്യൽ ശബ്ദാനുഭവവും സാംസങ് ഗാലക്സി ബഡ്‌സ് എഫ്ഇ2 യിൽ പ്രതീക്ഷിക്കുന്നുണ്ട്. പഴയ പതിപ്പുകളിൽ നിന്ന് വ്യത്യസ്തമായി ടൂ വേ സ്പീക്കർ ആയിരിക്കാം ഇതിൽ.

കാണാൻ പോകുന്നത് കണ്ട് തന്നെ അറിയണം!

ഓറാകാസ്റ്റ് ബ്രോഡ് കാസ്റ്റ് സംവിധാനത്തിലൂടെ ഇയർഫോൺ ഉപയോഗിച്ച് നിങ്ങളുടെ ശബ്ദം സാംസങ് ടിവി, സാംസങ് ഗാലക്‌സി സ്മാർട്ഫോൺ പോലുള്ള വിവിധ ഉപകരണങ്ങളിലേക്ക് ബ്രോഡ്കാസ്റ്റ് ചെയ്യാനാവുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. സാംസങ് ഗാലക്സി ബഡ്‌സ് എഫ്ഇ 2 വിൽ ടച്ച് വഴിയുള്ള നിയന്ത്രണങ്ങൾ മികച്ച രീതിയിൽ പ്രവർത്തിക്കുമെന്നും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

പ്ലേ, സ്റ്റോപ് തുടങ്ങിയവയ്ക്ക് ഒരു ടാപ് മതിയാകും. രണ്ടും മൂന്നും ടാപ്പും ഒക്കെ ഉപയോഗിച്ച് സംഗീതവും പോഡ്കാസ്റ്റും ഒക്കെ നിയന്ത്രിക്കാം. അമർത്തിപ്പിടിച്ചാൽ കോൾ വിളിക്കാം. ഇതു കൂടാതെ ഇവയൊക്കെ ഇഷ്ടാനുസരണം കസ്റ്റമൈസ് ചെയ്ത് ഉപയോഗിക്കുകയും ചെയ്യാമെന്നും റിപ്പോർട്ടുകളിലുണ്ട്.

More from GizBot

Best Mobiles in India

English summary
Samsung is reportedly working on the Galaxy Buds FE 2, the successor to last year's Galaxy Buds FE, aimed at offering an affordable TWS option. The new earbuds, expected to be launched before summer, are speculated to carry the model number SM-R410 and will build upon the features of their predecessor. Development is already in an advanced stage, with firmware development underway, and a potential launch alongside the Galaxy Z Flip FE is anticipated.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X