സാംസംഗ് എച്ച്എം7000 ബ്ലൂടൂത്ത് ഹെഡ്‌സെറ്റ്

Posted By: Staff

സാംസംഗ് എച്ച്എം7000 ബ്ലൂടൂത്ത് ഹെഡ്‌സെറ്റ്

തിരക്കേറിയ ജീവിതത്തിനിടയില്‍ പലപ്പോഴും ഒന്നു ഫോണ്‍ ചെയ്യാനോ, എന്തിന് ഇങ്ങോട്ടു വരുന്ന കോള്‍ ഒന്ന് അറ്റന്റ് ചെയ്യാന്‍ പോലും സമയമില്ല. പ്രത്യേകിച്ചും ബിസിനസുകാര്‍ക്കും പ്രൊഫഷണലുകള്‍ക്കും. ഇതിന് ഒരു പരിഹാരം എന്ന നിയിലാണ് സാംസംഗിന്റെ പുതിയ ഗാഗ്ജറ്റ് ആയ സാംസംഗ് എച്ച്എം7000 ബ്ലൂടൂത്ത് ഹെഡ്‌സെറ്റ് അവതരിക്കുന്നത്.

സാംസംഗിനെ പോലുള്ള ഒരു കമ്പനിയുടെ ഉല്‍പന്നമായതുകൊണ്ടു തന്നെ ഗുണമേന്‍മയുടെ കാര്യത്തില്‍ യാതൊരു സംശയത്തിന്റേയും ആവശ്യവുമില്ല താനും. ഐസൊലാറ്റ് ടെക്‌നോളജിയാണ് ഈ പുതിയ സാംസംഗ് മ്യൂസിക് ഗാഡ്ജറ്റിന്റെ നിര്‍മ്മാണത്തില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നത്.

യാത്ര ചെയ്തുകൊണ്ടിരിക്കുമ്പോഴും ശബ്ദത്തില്‍ ഒരു തടസ്സവും അനുഭവപ്പെടില്ല എന്നതാണ് ഈ ടെക്‌നോളജിയുടെ ഗുണം. ഇതുവഴി മാറിക്കൊണ്ടിരിക്കുന്ന അന്തരീക്ഷാവസ്ഥകളോട് ശബാദ സംവിധാനത്തില്ഡ യാതൊരു വിട്ടുവീഴ്ചയും ചെയ്യാതെ തന്നെ പെട്ടെന്നു പൊരുത്തപ്പെടാന്‍ ഈ ഹെഡ്‌സെറ്റിനു സാധിക്കുന്നു എന്നതാണിതിനു കാരണം.

ചെവിയിപല്‍ ഉറച്ചു നില്‍ക്കുന്ന വിധമുള്ള ഡിസൈന്‍ ആയതുകൊണ്ട് തന്നെ ഹെഡ്‌സെറ്റ് ഉപയോഗം ഒരിക്കലും ഒരു ബുദ്ധിമുട്ടായി അനുഭവപ്പെടുകയേയില്ല എന്നതും ഈ സാംസംഗ് ഹെഡ്‌സെറ്റിന്റെ ഒരു പ്രധാന പ്രത്യേകതയാണ്.

പതുപതുപ്പുള്ള ഇയര്‍ ബഡ്‌സും, ഇതിന്റെ ഭാരക്കുറവും ദീര്‍ഘനേര ഉപയോഗം സുഗമമാക്കുന്നു. കൂടാതെ ഇതിന്റെ ചാര്‍ജറും പെട്ടിയും വളരെ ഒതുക്കമുള്ളതായതുകൊണ്ട് യാത്രകളില്‍ കൂടെ കൊണ്ടു പോവുക എന്നതിനെ കൂറിച്ച് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരില്ല. ഇതിന്റെ പെട്ടി പോക്കറ്റില്‍ സൂക്ഷിക്കാവുന്നത്ര ഒതുക്കമുള്ളതാണ്.

ഇതു ചാര്‍ജാകുവാന്‍ എടുക്കുന്ന സമയം വളരെ കുറവും, ഇതിന്റെ ബാറ്ററി ലൈഫ് വളരെ നീണ്ടതും ആണെന്നത് ഇതിനെ ഉപഭോക്താക്കളുടെ പ്രിയപ്പെട്ടതാക്കും എന്നതില്‍ യാതൊരു സംശയവുമില്ല.

ഇപ്പോള്‍ തല്‍ക്കാലം ഇത് ഇന്ത്യയില്‍ ലഭ്യമല്ലെങ്കിലും, അധികം വൈകാതെ തന്നെ ഇവിടെയും ഈ സാംസംഗ് ഗാഡ്ജറ്റ് എത്തിച്ചേരും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ വില വെറും 4,900 രൂപയാണ് എന്നതും ഇചതിന്റെ ഒരു പോസിറ്റീവ് വശം ആണ്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot