സാംസംഗില്‍ നിന്ന് ആന്‍ഡ്രോയിഡ് മീഡിയ പ്ലെയര്‍

By Super
|
സാംസംഗില്‍ നിന്ന് ആന്‍ഡ്രോയിഡ് മീഡിയ പ്ലെയര്‍

ബെര്‍ലിനില്‍ ഈ വരുന്ന ഓഗസ്റ്റ് 31 മുതല്‍ സെപ്തംബര്‍ 5 വരെ നടക്കുന്ന ഐഎഫ്എ വ്യാപാര മേളയില്‍ വെച്ച് സാംസംഗിന്റെ ഗാലക്‌സി നോട്ട് 2വിനെ പരിചയപ്പെടുത്തുമെന്ന കണക്കുകൂട്ടലിലാണ് ടെക് ലോകം. സാംസംഗ് മാത്രമല്ല മറ്റ് പല കമ്പനികളുടേയും പുതുമയേറിയ ഉത്പന്നങ്ങള്‍ക്ക് ഈ വേദി സാക്ഷ്യം വഹിച്ചേക്കും. ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം സാംസംഗിന്റെ മറ്റൊരു ഉത്പന്നം കൂടി ഐഎഫ്എയില്‍ വെച്ച് പുറത്താകുന്നതാണ്, ഒരു ആന്‍ഡ്രോയിഡ് മീഡിയ പ്ലെയര്‍.

സാംസംഗ് ഫാന്‍ സൈറ്റായ സാംമൊബൈല്‍ ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 5.8 ഇഞ്ച് ക്യുഎച്ച്ഡി ഡിസ്‌പ്ലെയുള്ള മീഡിയ പ്ലെയറായിരിക്കും ഇതത്രെ. ഇതിലെ പ്രധാനപ്പെട്ട സവിശേഷതകളും വെബ്‌സൈറ്റ് വെളിപ്പെടുത്തിയിട്ടുണ്ട്. ക്യുഎച്ച്ഡി ഡിസ്‌പ്ലെയുടെ റെസലൂഷന്‍ 540x960 ആയിരിക്കും. 1 ജിഗാഹെര്‍ട്‌സ് പ്രോസസറില്‍ പ്രവര്‍ത്തിക്കുന്ന പ്ലെയറിന്റെ ഓപറേറ്റിംഗ് സിസ്റ്റം ആന്‍ഡ്രോയിഡിലെ ഐസിഎസാകുമെന്നും സൈറ്റ് പറയുന്നു.

 

ഡിസൈനിംഗിന്റെ കാര്യത്തില്‍ സാംസംഗ് ഗാലക്‌സി എസ് 3യോട് ഏറെ സാമ്യത പുലര്‍ത്തുന്നുണ്ട് ഈ മീഡിയ പ്ലെയര്‍. 32 ജിബി വരെ മെമ്മറി കാര്‍ഡ് ഉപയോഗിച്ച് സ്‌റ്റോറേജ് വിപുലപ്പെടുത്താമെങ്കിലും ബില്‍റ്റ് ഇന്‍ സ്റ്റോറേജ് ശേഷി 1 ജിബിയാണ്. 3 മെഗാപിക്‌സല്‍ ക്യാമറയും ഇതിലുണ്ട്. 2500mAh ആണ് ബാറ്ററി.

കറുപ്പ്, വെള്ള നിറങ്ങളിലാകും ഈ പ്ലെയര്‍ എത്തുക. ഇതിന് മുമ്പ് മീഡിയ പ്ലെയര്‍ വിപണിയിലേക്ക് സാംസംഗില്‍ നിന്നൊരു മോഡല്‍ എത്തിയത് ഒന്നര വര്‍ഷം മുമ്പായിരുന്നു. ഗാലക്‌സി പ്ലെയര്‍ എന്നായിരുന്നു ആ ഉത്പന്നം അറിയപ്പെട്ടത്. പുതിയ മോഡലും ഗാലക്‌സി പ്ലെയര്‍ ശ്രേണിയിലാകും എത്തുകയെന്ന് പ്രതീക്ഷിക്കുന്നു. ഈ ഉത്പന്നത്തിന്റെ പ്രധാന സവിശേഷതകളെല്ലാം അറിഞ്ഞെങ്കിലും ഇതിന്റെ വില സംബന്ധിച്ച് സൈറ്റും ഒന്നും വ്യക്തമാക്കിയിട്ടില്ല.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X