1.1 ഇഞ്ച് എല്‍സിഡി സാന്‍ഡിസ്‌ക് എംപി3 പ്ലെയര്‍

Posted By: Staff

1.1 ഇഞ്ച് എല്‍സിഡി സാന്‍ഡിസ്‌ക് എംപി3 പ്ലെയര്‍

എന്നും സംഗീത പ്രേമികളുടെ ഇഷ്ട ബ്രാന്റാണ് സാന്‍സ. നേരത്തെ തന്നെ പുറത്തിറങ്ങിയ സാന്‍ഡിസ്‌ക് എംപി3 പ്ലെയര്‍, 1.1 ഇഞ്ച് എല്‍സിഡി സ്‌ക്രീനോടെ പുറത്തിറക്കുകയാണ് സാന്‍സ ഇപ്പോള്‍.

നമ്മുടെ പ്രിയപ്പെട്ട റേഡിയോ സ്‌റ്റേഷനുകള്‍ തിഞ്ഞെടുത്ത് സേവ് ചെയ്യാമെന്നൊരു പ്രത്യേകതയുണ്ട് ഈ പുതിയ മ്യൂസിക് പ്ലെയറിന്.ഒപ്പം ഒരു സ്റ്റോപ്പ് വാച്ച്, എവിടെ വേണമെങ്കിലും സൗകര്യപൂര്‍വ്വം വെക്കാവുന്ന പാകത്തില്‍ ഒരു ക്ലിപ്പ് എന്നിവയുണ്ട്.

4 ജിബിയിലും, 8 ജിബിയിലും വരുന്ന സാന്‍സ പ്ലെയറില്‍ നിന്നും ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാവുന്നതാണ്. മാത്രമല്ല, എക്‌സ്റ്റേണല്‍ മെമ്മറി കാര്‍ഡ് ഉപയോഗിച്ച് 32 ജിബി വരെ മെമ്മറി ഉയര്‍ത്താനുമാവും. മൈക്രോ എസ്ഡിഎച്ച്‌സി കാര്‍ഡാണിങ്ങനെ ഉപയോഗിക്കുന്നത്.

ശബ്ദം റെക്കോര്‍ഡ് ചെയ്യാനും മറ്റും ഒരു മൈക്രോ ഫോണും ഉണ്ട് ഈ സാന്‍സ പ്ലെയറിന്. 15 മണിക്കൂര്‍ ബാറ്ററി ലൈഫുള്ള ഇതില്‍ ബ്ലൂടൂത്ത് കണക്റ്റിവിറ്റിയമുണ്ട്. അതുകൊണ്ട് മറ്റു എക്‌സ്റ്റേണല്‍ ഹാര്‍ഡ് വെയറുകളുമായി ബന്ധിപ്പിക്കാനും പറ്റും.

കറുപ്പ്, നീല, ചാരനിറം, ഓറഞ്ച്, ഊതനിറം, വെള്ള എന്നീ വ്യത്യസ്ത നിറങ്ങളില്‍, ആകര്‍ഷണീയമായ രൂപത്തിലാണ് സാന്‍സ സാന്‍ഡിസ്‌ക് എംപി3 രംഗപ്രവേശം ചെയ്യുക.

കൂടാതെ വെബ്‌സൈറ്റില്‍ നിന്നും ഡിജിറ്റ് എന്നൊരു ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്താല്‍ ഫെയ്‌സ്ബുക്കും, ട്വിറ്ററും ഉപയോഗിക്കാം.

4 ജിബി പ്ലെയറിന്റെ പ്രാരംഭ വില 2,500ഉം 8 ജിബിയുടേത് 3,500 രൂപയും ആണ്.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot