സ്മാര്‍ട്ട്‌ഫോണുകള്‍ക്കായി സാറ്റെക്കിയുടെ റീചാര്‍ജബിള്‍ സ്പീക്കര്‍

Posted By: Super

സ്മാര്‍ട്ട്‌ഫോണുകള്‍ക്കായി സാറ്റെക്കിയുടെ റീചാര്‍ജബിള്‍ സ്പീക്കര്‍

ഓഡിയോ ഉല്‍പന്നങ്ങള്‍, മറ്റു ആക്‌സസറികള്‍ എന്നിവയുടെ നിര്‍മ്മാണ മേഖലകളിലേക്ക് ഈയിടെ കടന്നു വന്ന ഒരു കമ്പനിയാണ് സാറ്റെക്കി.  സ്മാര്‍ട്ട്‌ഫോണുകള്‍ക്കൊപ്പം കൂടുതല്‍ മികച്ച ശബ്ദ സംവിധാനവും, ബാസ് ഇഫക്റ്റുകളും നല്‍കുന്നതിനുള്ള മികച്ച മാര്‍ഗങ്ങളാണ് സാറ്റെക്കി അവതരിപ്പിക്കുന്നത്.

സാറ്റെക്കിയുടെ പുതിയ ഉല്‍പന്നമാണ് സാറ്റെക്കി ഓഡിയോ മൂവി എസ്ഡി എന്ന റീചാര്‍ജബിള്‍, പോര്‍ട്ടബിള്‍ സ്പീക്കര്‍.  ഇത് വളരെ ഒതുക്കമുള്ളതുമാണ്.  ഏതു കമ്പനിയുടെ സ്മാര്‍ട്ട്‌ഫോണിനൊപ്പവും ഉപയോഗിക്കാവുന്ന വിധത്തിലാണ് സാറ്റെക്കി ഓഡിയോ മൂവി എസ്ഡി സ്പീക്കര്‍.

ഫീച്ചറുകള്‍:

 • റ്റു-സ്പീക്കര്‍ കോണ്‍ഫിഗറേഷന്‍

 • സ്റ്റീരിയോ സൗണ്ട്

 • 32 ജിബി വരെ മെമ്മറി ഉയര്‍ത്താന്‍ മൈക്രോഎസ്ഡി കാര്‍ഡ് സ്ലോട്ട്

 • 3.5 എംഎം ഓഡിയോ ജാക്ക്

 • വയേര്‍ഡ് കണക്ഷന്‍

 • ഹെഡ്‌ഫോണ്‍ ജാക്ക്

 • 17 മണിക്കൂര്‍ ബാറ്ററി ലൈഫ്

 • 5വി യുഎസ്ബി പവര്‍ അഡാപ്റ്റര്‍

 • ചെറിയ വില

 • 600 ആല്‍ബങ്ങള്‍ വരെ സ്റ്റോര്‍ ചെയ്യാം

 • ഭാരം കുറവ്

 • കൊണ്ടു നടക്കാന്‍ സൗകര്യപ്രദം

കരുത്തുറ്റ സ്റ്റീരിയോ സൗണ്ട് സാധ്യമാക്കുന്ന റ്റു-സ്പീക്കര്‍ കോണ്‍ഫിഗറേഷന്‍ ഇവിടെ ഉപയോഗപ്പെടുത്തിയിരിക്കുന്നു.  മൈക്രോഎസ്ഡി കാര്‍ഡ് സ്ലോട്ട് ഉപയോഗിച്ച് 32 ജിബി വരെ മെമ്മറി ഉയര്‍ത്താം.  ഒരേ സമയം ഇഷ്ടപ്പെട്ട 600 ആല്‍ബങ്ങള്‍ വരെ ഇതില്‍ സൂക്ഷിക്കാന്‍ സാധിക്കും.

ഒരുവിധം എല്ലാ സ്മാര്‍ട്ട്‌ഫോണുകള്‍ക്കൊപ്പവും ഉപയോഗിക്കാവുന്ന വിധം 3.5 എംഎം ഓഡിയോ ജാക്ക് ഈ സ്പീക്കറില്‍ ഉള്ളതിനാല്‍ ഇതിനെ എളുപ്പത്തില്‍ സ്മാര്‍ട്ട്‌ഫോണുകളുമായി ബന്ധിപ്പിക്കാവുന്നതാണ്.

17 മണിക്കൂര്‍ നീണ്ട് ബാറ്ററി ലൈഫ് ആണ് ഈ സാറ്റെക്കി സ്പീക്കറിന്റെ മറ്റൊരു പ്രധാന പ്രത്യേകത.  ഏതൊരു ഗാഡ്ജറ്റ് വാങ്ങുമ്പോഴും നമ്മള്‍ ഏറെ പ്രാധാന്യം കൊടുക്കുന്ന ഒരു ഫീച്ചര്‍ ആണ് ബാറ്ററി ലൈഫ്.

യുഎസ്ബി പോര്‍ട്ട്, യുഎസ്ബി പവര്‍ അഡാപ്റ്റര്‍ എന്നിവ വഴി ഈ സ്പീക്കര്‍ റീചാര്‍ജ് ചെയ്യാന്‍ സാധിക്കും.  ഭാരം കുറവായതിനാല്‍ കൊണ്ടു നടക്കാനും വളരെ എളുപ്പമാണ്.  ഇതു വളരെ യൂസര്‍ ഫ്രന്റ്‌ലിയുമാണ്.

സാറ്റെക്കി ഓഡിയോ മൂവി എസ്ഡി സ്പീക്കറിന്റെ വില ഇറിയാനിരിക്കുന്നേയുള്ളൂ.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot