സെന്‍ഹെയിസറിന്റെ പുതിയ ഹെഡ്‌സെറ്റ് എത്തുന്നു

Posted By:

സെന്‍ഹെയിസറിന്റെ പുതിയ ഹെഡ്‌സെറ്റ് എത്തുന്നു

സെന്‍ഹെയിസര്‍ ഹെഡ്‌സെറ്റുകള്‍ പുറത്തിറങ്ങിക്കഴിഞ്ഞു.  2012 സിഇഎസിലാണ് ഈ ഹെഡ്‌ഫോണുകള്‍ ആദ്യമായി അവതരിപ്പിക്കപ്പെട്ടത്.  മെച്ചപ്പെടുത്തിയ ശബ്ദ സംവിധാനത്തോടെയാണ് ഇത്തവണയും സെന്‍ഹെയിസര്‍ ഹെഡ്‌സെറ്റുകള്‍ എത്തുന്നത്.

എന്നാല്‍ ഫീച്ചറുകളുടെ കാര്യത്തില്‍ ഏറെ പുതുമയൊന്നും പ്രതീക്ഷിക്കണ്ട എന്നാണ് റിപ്പോര്‍ട്ടുകള്‍.  പുതുമ എന്നു പറയാന്‍ ആകെയുള്ളത് നിറത്തിന്റെ കാര്യത്തിലും, പിന്നെ ഹെഡ്ബാന്റ് എന്ന പുതിയ സൗകര്യത്തിലും ആണ്.  ഉപയോഗം കൂടുതല്‍ സൗകര്യപ്രദമാക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇത്തവണ ഹെഡ്ബാന്റു കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഒരു ഡിജെ സ്റ്റൈലിലുള്ള ഹെഡ്‌സെറ്റ് ആണ് എച്ച്ഡി 25 അംപീരിയൊര്‍ എന്നു പേരിട്ടിരിക്കുന്ന സെന്‍ഹെയിസര്‍ ഹെഡ്‌ഫോണ്‍.

ഫീച്ചറുകള്‍:

  • നിയോ ഡൈമിയം കാന്തങ്ങള്‍

  • 16 - 22,000 ഹെര്‍ഡ്‌സ് ഫ്രീക്വന്‍സി റേഞ്ച്

  • കൂടിയ സൗണ്ട് പ്രെഷര്‍ 1 കിലോഹെര്‍ഡ്‌സ്

  • 18 ഓംസ് ഇംപിഡന്‍സ്
വളരെ സ്വാഭാവികവും, യഥാര്‍ത്ഥവുമായ ശബ്ദം നല്കുന്നതിനു സഹായകമാണ് ഇവയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന നിയോഡൈമിയം കാന്തങ്ങള്‍.  മികച്ച ശബ്ദ സംവിധാനം ഉറപ്പു വരുത്തും ഇവയുടെ സാന്നിധ്യം.

സില്‍വര്‍, നീല നിറങ്ങളിലായാണ് ഈ സെന്‍ഹെയിസര്‍ ഹെഡ്‌ഫോണുകളുടെ വരവ്.  ഉപയോക്താവിന് പരമാവധി സുഖപ്രദമായ ശ്രവ്യാനുഭവം നല്‍കുക എന്ന ഉദ്ദേശത്തോടെയാണ് ഇതിന്റെ ഡിസൈനിംഗ് നടത്തിയിരിക്കുന്നത്.

ഉന്നത ഗുണനിലവാരമുള്ള കുഷ്യനോടെയാണ് ഇതിന്റെ ഇയര്‍ കപ്പുകല്‍ നിര്‍മ്മിച്ചിരിക്കുന്നത്.  മുകളിലേക്ക് നീക്കാന്‍ പറ്റുന്ന ഇയര്‍ കപ്പുകള്‍ ആണ് ഇതിലെ മറ്റൊരു എടുത്തു പറയത്തക്ക ഫീച്ചര്‍.  അതായത് അത്യാവശ്യ ഘട്ടങ്ങളില്‍ ഹെഡ്‌സെറ്റ് പൂര്‍ണ്ണമായും ചെവിയില്‍ നിന്നും മാറ്റുന്നതിനു പകരം ഇയര്‍ കപ്പ് മുകളിലേക്ക് നീക്കി വെക്കാനുള്ള സൗകര്യമുണ്ട് ഇവയില്‍.

1.2 മീറ്റര്‍ നീലമുള്ള ഹെഡ്‌ഫോണ്‍ കേബിള്‍ ആണ് ഈ ഹെഡ്‌സെറ്റിന്റെ മറ്റൊരു ഫീച്ചര്‍.  ഇത് പാട്ടു കേട്ടുകൊണ്ട് അത്യാവശ്യ ഘട്ടങ്ങളില്‍ ഒരു പരിധി വരെ നീങ്ങാന്‍ സഹായിക്കും.  3.5 എംഎം ഓഡിയോ ജാക്കും ഉണ്ട് ഈ ഹെഡ്‌സെറ്റില്‍.

വരുന്ന മാര്‍ച്ച് മുതല്‍ എല്ലാ പ്രമുഖ ഷോപ്പുകളിലും ഇവ ലഭ്യമായി തുടങ്ങും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.  ഈ പുതിയ സെന്‍ഹെയിസര്‍ ഹെഡ്‌സെറ്റിന്റെ വില ഇതുവരെ പ്രഖ്യാപിക്കപ്പെട്ടിട്ടില്ല.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot