പ്രണയിനിയ്‌ക്കൊപ്പം പാട്ടുകേള്‍ക്കാന്‍ ഒരു അപൂര്‍വ സമ്മാനം

Posted By: Vivek

വാലന്റൈന്‍സ് ഡേ വരാറായി. പ്രണയപരവശരായ സുഹൃത്തുക്കളെല്ലാം സ്വന്തം ഇണയ്ക്ക് സമ്മാനിയ്ക്കാനുള്ള അപൂര്‍വ സമ്മാനങ്ങള്‍ക്കായുള്ള തിരച്ചിലിലാകും. സമ്മാനങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ അവയുടെ വിലയല്ല, മറിച്ച് ഉപയോഗമാണ് കൂടുതല്‍ നോക്കേണ്ടത്. സമ്മാനം ലഭിയ്ക്കുന്ന ആള്‍ക്ക് അത് എന്ത് മാത്രം പ്രയോജനപ്പെടുമെന്നു നോക്കണം. പ്രത്യേകിച്ച് പ്രണയ സമ്മാനങ്ങളാകുമ്പോള്‍ എപ്പോഴും കൂടെ കൊണ്ടു നടക്കാന്‍ കഴിയുന്ന ഒന്നാണെങ്കില്‍ പിന്നെ മറ്റെന്ത് വേണം. അതുകൊണ്ട് അലങ്കാര വസ്തുക്കള്‍ കഴിവതും ഒഴിവാക്കുക. ഇന്ന് നിങ്ങളുടെ സ്വന്തം പ്രേമഭാജനത്തിന് നല്‍കാന്‍ ഒരു മനോഹരവും ഉപകാരപ്രദവുമായ സമ്മാനം അവതരിപ്പിയ്ക്കുകയാണ് ഗിസ്‌ബോട്ട്.

ഹെഡ്‌ഫോണുകളുടെയും, മറ്റ് കമ്പ്യൂട്ടര്‍ അനുബന്ധ ഉപകരണങ്ങളുടെയും ഇന്ത്യയിലെ തന്നെ മുന്‍നിര വിതരണക്കാരായ സീബ്രോണിക്‌സ് ഒരു വാലന്റൈന്‍സ് ഡേ സ്‌പെഷ്യല്‍ മ്യൂസിക് ഷെയറിംഗ് കിറ്റുമായി എത്തിയിരിയ്ക്കുകയാണ്. രണ്ട് മികച്ച ഹെഡ്‌ഫോണുകളും, ഒപ്പം ഒരു Y ആകൃതിയിലുള്ള സ്റ്റീരിയോ സ്പ്ലിറ്ററുമാണ്. ഈ കിറ്റിലുള്ളത്. അതായത് നിങ്ങള്‍ക്ക് രണ്ടാള്‍ക്കും ഒരേ സമയം അടുത്തിരുന്ന് ഒരേ പാട്ട് കേള്‍ക്കാം. അതും ഒറ്റ പ്ലെയറില്‍ നിന്ന്. ഏതായാലും ഈ സംവിധാനത്തിന്റെ സവിശേഷതകള്‍ നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

മ്യൂസിക് സ്പ്ലിറ്റര്‍

  • 3.5 എംഎം ജാക്ക് സോക്കറ്റുകളും, കണക്ടറുകളെ സംരക്ഷിയ്ക്കുന്നതിനുള്ള മൂടിയും ഉള്ള സ്പ്ലിറ്റര്‍.
  • കീചെയിനിലേതെന്ന പോലെ ഒരു വളയം ബന്ധിപ്പിച്ചിരിയ്ക്കുന്നത് ഈ സ്പ്ലിറ്റര്‍ എളുപ്പത്തില്‍ കൈമോശം വരാതെ കാക്കും.
  • മനോഹരമായ രൂപകല്പന

മ്യൂസിക് സ്പ്ലിറ്റര്‍

  • ചുവപ്പ്-നീല നിറങ്ങളില്‍ മനോഹരങ്ങളായ രണ്ട് ഇയര്‍ഫോണുകള്‍.
  • യാതൊരു തരത്തിലുളള ബുദ്ധിമുട്ടുമുണ്ടാക്കാത്ത മാര്‍ദ്ദവമുള്ള ഇയര്‍ ബഡ്ഡുകള്‍.

 

 

മ്യൂസിക് സ്പ്ലിറ്റര്‍

പ്രണയത്തിലെ അവിഭാജ്യ ഘടകമായ സംഗീതത്തെ കൂടുതല്‍ ചേര്‍ന്നാസ്വദിയ്ക്കാന്‍ ഇതിലും നന്നായി ഒരു വഴിയുണ്ടോ. മത്രവുമല്ല ഇതിന്റെ വിലയാണ് ഏറെ ആകര്‍ഷകം. ഇത്രയും മനോഹരവും, ഉപകാരപ്രദവുമായ ഈ സമ്മാനത്തിന് വെറും 499 രൂപയാണ് വില.

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot