ഷ്യൂറില്‍ നിന്നും പ്രൊഫഷണലുകള്‍ക്കായി മികച്ച രണ്ട് ഹെഡ്‌സെറ്റുകള്‍

Posted By:

ഷ്യൂറില്‍ നിന്നും പ്രൊഫഷണലുകള്‍ക്കായി മികച്ച രണ്ട് ഹെഡ്‌സെറ്റുകള്‍

ഷ്യൂര്‍ പുതിയ രണ്ട് ഹെഡ്‌സെറ്റുകള്‍ അവതരിപ്പിച്ചിരിപ്പിക്കുന്നു.  എസ്ആര്‍എച്ച്1440, എസ്ആര്‍എച്ച്1840 എന്നിവയാണ് ഈ പുതിയ ഹെഡ്‌സെറ്റുകള്‍.  സ്റ്റുഡിയോകളിലും മറ്റും മ്യൂസിക് പ്രൊഡക്ഷന്‍ സമയങ്ങളില്‍ ഉപയോഗപ്പെടുത്താവുന്ന മികച്ച ഹെഡ്‌സെറ്റ് ആണ് ഇവ.  വളരെ മികച്ച ടെക്‌നോളജികളാണ് ഇതില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നത്.

ഉപഭോക്താക്കള്‍ ഓണ്‍ലൈന്‍ ആയി ആവശ്യപ്പെടുന്ന പ്രകാരം ഹെഡ്‌സെറ്റുകള്‍ നിര്‍മ്മിച്ചു കൊടുക്കപ്പെടും.  എത്ര പരുക്കനായി ഉപയോഗിച്ചാലും പെട്ടെന്ന കേടുപാടുകള്‍ സംഭവിക്കാത്ത വിധത്തിലാണ് ഈ ഹെഡ്‌സെറ്റുകള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.  വിട്ടു വീവ്ചയില്ലാത്ത വളരെ മികച്ച പ്രവര്‍ത്തനക്ഷമത തന്നെയാണ് ഈ ഹെഡ്‌സെറ്റുകളുടെ മുഖമുദ്ര.

പൊതു പ്രത്യേകതകള്‍:

  • ഉയര്‍ന്ന ഫ്രീക്വന്‍സിയിലും തടസ്സമില്ലാത്ത ശബ്ദസംവിധാനം

  • ഉയര്‍ന്ന ഓഡിയോ ഫിഡ്‌ലിറ്റി

  • തടസ്സങ്ങളില്ലാതെ സംഗീതം ആസ്വദിക്കാനുള്ള സംവിധാനം.
എസ്ആര്‍എച്ച്1440ന്റെ ഫീച്ചറുകള്‍:
  • 40 എംഎം നിയോഡൈമിയം ഡ്രൈവറുകള്‍

  • പെട്ടെന്നു കേടുപാടു പറ്റാത്ത വിധം അലൂമിനിയം, സ്റ്റെയിന്‍ലെസ് സ്റ്റീല്‍ എന്നിവയില്‍ നിര്‍മ്മിച്ചിരിക്കുന്നു

  • ഇന്റേണല്‍ റെസൊണന്‍സ് തടയുന്ന സ്റ്റീല്‍ ഡ്രൈവര്‍ ഫ്രെയിം
എസ്ആര്‍എച്ച്1840ന്റെ ഫീച്ചറുകള്‍:
  • 40 എംഎം നിയോഡൈമിയം ഡ്രൈവറുകള്‍

  • കൂടുതല്‍ പോര്‍ട്ടബിള്‍ സംഗീത ഗാഡ്ജറ്റുകള്‍ക്കൊപ്പം ഉപയോഗിക്കാത്തക്കവണ്ണം കണക്ഷന്‍ പോര്‍ട്ടുകളും, മികച്ച ഇംപിഡന്‍സും

  • ഉപയോഗം ആയാസരഹിതമാക്കാന്‍ മികച്ച ഹെഡ്ബാന്റിന്റെ സാന്നിധ്യം
മികച്ച പ്രവര്‍ത്തനക്ഷമതയും, ഏറെ കാലം കേടുപാടുകള്‍ കൂടാതെ നിലനില്‍ക്കും എന്നതിനാലൊക്കെ ഈ ഹെഡ്‌സെറ്റുകള്‍ക്ക് സംഗീത മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രൊഫഷണലുകള്‍ക്ക് അത്ര പെട്ടെന്ന് അവഗണിക്കാവുന്നവയല്ല.

എടുത്തു മാറ്റാവുന്ന കേബിളുകളോടെയാണ് ഹെഡ്‌സെറ്റുകള്‍ വരുന്നത്.  സ്‌റ്റോറേജ് കെയ്‌സ്, മറ്റു ആക്‌സസറികള്‍ എന്നിവയെല്ലാം ഇവയ്‌ക്കൊപ്പം ലഭിക്കും.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot