സിരിയസ് എക്‌സ്എമ്മിന്റെ ഫീച്ചര്‍ റിച്ച് പോര്‍ട്ടബിള്‍ റേഡിയോ

Posted By:

സിരിയസ് എക്‌സ്എമ്മിന്റെ ഫീച്ചര്‍ റിച്ച് പോര്‍ട്ടബിള്‍ റേഡിയോ

പഴയ റേഡിയോ മാറ്റി പുതിയൊതൊന്നു വാങ്ങിയാലോ എന്നാണോ ആലോചന.  എങ്കില്‍ ഇതാ പറ്റിയൊരു റേഡിയോ.  സിരിയസ് എക്‌സ്എം ലിനക്‌സ് പോര്‍ട്ടബിള്‍ റേഡിയോ.  റേഡിയോ പോര്‍ട്ടബീള്‍ ആകുന്നത് നല്ല കാര്യമാണ്.  പോര്‍ട്ടബിള്‍ റേഡിയോ ഫീച്ചര്‍ റിച്ച് കൂടിയാകുമ്പോഴോ!

ഒരു എക്‌സ്റ്റന്റഡ് ലൈന്‍ വഴി ഇന്റര്‍നെറ്റില്‍ നിന്നും ഉപഗ്രഹങ്ങളില്‍ നിന്നും ചാനലുകള്‍ ലഭ്യമാക്കാന്‍ സാധിക്കുന്ന ആദ്യ സിരിയസ് എക്‌സ്എം 2.0 റേഡിയോ ആണ് സിരിയസ് എക്‌സ്എം ലിനക്‌സ്.

ഈ റേഡിയോയില്‍ സ്പാനിഷ് ഭാഷയില്‍ പ്രോഗ്രാമിംഗ് നടത്താന്‍ സഹായിക്കുന്ന സിരിയസ് എക്‌സ്എം ലാറ്റിനോയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.  കൂടുതല്‍ മികച്ച ഫീച്ചറുകളും സോഫ്റ്റ്‌വെയറുകളും അപ്‌ഗ്രേഡ് ചെയ്യാന്‍ പാകത്തിലാണ് ഈ പുതിയ റേഡിയോയുടെ ഡിസൈന്‍.

സിരിയസില്‍ നിന്നും ചില എക്‌സ്‌ക്ലൂസീവ് കണ്ടന്റുകള്‍ ലഭിക്കാനുള്ള ഒപ്ഷന്‍ അടുത്തു തന്നെ ഈ റേഡിയോയില്‍ ഒരുക്കുമെന്ന് സിരിയസ് എക്‌സ്എംന്റെ ഓപറേഷന്‍ ഏന്റ് സെയില്‍സ് വിംഗ് പ്രെസിഡ്ന്റ് ശ്രീ. ജിം മേയര്‍ അറിയിച്ചു.  സബ്‌സ്‌ത്രൈബ് ചെയ്ത പരിപാടികള്‍ സ്റ്റോര്‍ ചെയ്യാനും, ടൈ ഷിഫ്റ്റിംഗ് ആക്റ്റിവേറ്റ് ചെയ്യാനുമൊക്കെയുള്ള സംവിധാനങ്ങള്‍ ഇപ്പോള്‍ തന്നെ ഈ റേഡിയോയില്‍ ഉണ്ട്.

സിരിയസ് എക്‌സ്എം ലിനക്‌സ് ഉപയോക്താക്കള്‍ക്ക് വൈഫൈ കണക്റ്റിവിറ്റി ഒപ്ഷനിലൂടെ സിരിയസ് എക്‌സ്എം ഇന്റര്‍നെറ്റ് റേഡിയോയുമായി ബന്ധിപ്പിക്കാന്‍ സാധിക്കും.വലിയൊരു ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേയും ഉണ്ട് ഈ റേഡിയോയ്ക്ക്.  ബ്ലൂടൂത്ത് സംവിധാനമുള്ള സ്റ്റീരിയോ ഹെഡ്‌സെറ്റിലേക്ക് പരിപാടികള്‍ സ്ട്രീം ചെയ്യാനുള്ള സൗകര്യവും ഇതിലുണ്ട്.

ഫീച്ചറുകള്‍:

 • വൈഫൈ കണക്റ്റിവിറ്റി

 • സിരിയസ് എക്‌സ്എം 2.0 ഇന്റര്‍നെറ്റ്, ഉപഗ്രഹങ്ങള്‍ എന്നിവയുമായി ബന്ധിപ്പിക്കുന്നു

 • പുതിയ സോഫ്റ്റ്‌വെയറുകളും ഫീച്ചറുകളും അപ്‌ഡേറ്റ് ചെയ്യാനുള്ള സംവിധാനം

 • റെസ്‌പോണ്‍സീവ് ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേ

 • ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ഓപറേറ്റിംഗ് സിസ്റ്റം

 • ബ്ലൂടൂത്ത് ഉള്ള സ്റ്റീരിയോ സ്പീക്കര്‍, ഹെഡ്‌ഫോണ്‍ തുടങ്ങിയവയിലേക്ക് സ്ട്രീം ചെയ്യാം

 • ഏറ്റവും ഇഷ്ടപ്പെട്ട ചാനലോ പരിപാടിയോ റീസ്റ്റാര്‍ട്ട് ചെയ്യാം

 • പരിപാടികള്‍ സ്റ്റോര്‍ ചെയ്ത് പിന്നീട് കേള്‍ക്കാം

 • ലിനക്‌സ് എല്‍വി1 വെഹിക്കിള്‍ കിറ്റിനോടോ ലിനക്‌സ് എല്‍എച്ച്1 ഹോം കിറ്റിനോടോ ഡോക്ക് ചെയ്ത് കൂടുതല്‍ ഫീച്ചറുകള്‍ ലഭ്യമാക്കാം

 • വൈഫൈ വഴി 5 മണിക്കൂര്‍ മുമ്പ് പ്രക്ഷേപണം ചെയ്ത പരിപാടികള്‍ വരെ കേള്‍ക്കാന്‍ സാധിക്കുന്നു

 • റേഡിയോ പോസ് ചെയ്ത് അല്‍പം കഴിഞ്ഞ് അവസാനിപ്പിച്ചിടത്തു നിന്നും തുടര്‍ന്നു കേള്‍ക്കാനുള്ള സൗകര്യം

 • 24 മണിക്കൂറും വാര്‍ത്ത

 • പ്ലേബോയ് റേഡിയോ അടക്കമുള്ള ചാനലുകള്‍ ലഭിക്കുന്നു
ഇത്രയധികം ഫീച്ചറുകളുള്ള ഈ പോര്‍ട്ടബിള്‍ റേഡിയോ ഷോപ്പ്.സിരിയസ്എക്‌സ്എം.കോം (shop.sirius.com), ക്രച്ച്ഫീല്‍ഡ്.കോം (crutchfield.com)  എന്നീ വെബ്‌സൈറ്റുകളില്‍ നിന്നും ഈ റേഡിയോ വാങ്ങാം.  ഇന്ത്യയില്‍ ഇവയുടെ വി 13,250 രൂപയാണ്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot