സോണിയില്‍ നിന്നും 2,999 രൂപയ്ക്ക് വോക്ക്‌മേന്‍ എംപി3 പ്ലെയര്‍

Posted By: Super

സോണിയില്‍ നിന്നും 2,999 രൂപയ്ക്ക് വോക്ക്‌മേന്‍ എംപി3 പ്ലെയര്‍

സോണിയുടെ പ്രശസ്ത പോര്‍ട്ടബിള്‍ മ്യൂസിക് പ്ലെയര്‍ ബ്രാന്‍ഡായ വോക്ക്‌മേനില്‍ നിന്നും ഒരു പുതിയ മോഡല്‍ കൂടി എത്തുന്നു. എന്‍ഡബ്ല്യുഇസഡ്-ബി170 ശ്രേണിയാണ് എന്‍ഡബ്ല്യുഇസഡ്-ബി172, എന്‍ഡബ്ല്യുഇസഡ്-ബി173 മോഡലുകളുമായി എത്തിയിരിക്കുന്നത്.

ലിഥിയം അയണ്‍ ബാറ്ററികളാണ് ഈ രണ്ട് മോഡലുകളിലും പ്രവര്‍ത്തിക്കുന്നത്. 18 മണിക്കൂര്‍ വരെ സംഗീതം ആസ്വദിക്കാന്‍ ഈ ബാറ്ററിയിലൂടെ സാധിക്കും. കൂടാതെ ക്യുക് ചാര്‍ജ് സൗകര്യം ഉപയോഗിച്ച് വെറും മൂന്ന് മിനുട്ട് ചാര്‍ജ്ജ് ചെയ്താല്‍ 90 മിനുട്ട് വരെ മ്യൂസിക് പ്ലേബാക്ക് ലഭിക്കുന്നതുമാണ്.

കറുപ്പ്, ചുവപ്പ്, പിങ്ക്, സ്വര്‍ണ്ണ നിറങ്ങളിലെത്തുന്ന എന്‍ഡബ്ല്യുഇസഡ്-ബി170 ശ്രേണി മോഡലുകളില്‍ അതേ നിറങ്ങളിലായി ഒരു പവര്‍ ഇല്യുമിനേറ്ററും കാണാം. പാട്ടിന്റെ താളത്തിനനുസരിച്ച് ഇത് മിന്നിത്തെളിയും.

യുഎസ്ബി ബില്‍റ്റ് ഇന്‍ ആയി വരുന്നതിനാല്‍ പിസിയില്‍ നിന്നും ഇഷ്ടപ്പെട്ട പാട്ട് ഇതിലേക്ക് മാറ്റാന്‍ വോക്ക്‌മേനിലെ യുഎസ്ബി ഭാഗം പോര്‍ട്ടില്‍ കണക്റ്റ് ചെയ്ത് ഇഷ്ടപ്പെട്ട പാട്ടുകള്‍ ഡ്രാഗ് ചെയ്താല്‍ മാത്രം മതി.

എന്‍ഡബ്ല്യുഇസഡ്-ബി172

2ജിബി കപ്പാസിറ്റി

വില: 2,990 രൂപ

എന്‍ഡബ്ല്യുഇസഡ്-ബി173

4ജിബി കപ്പാസിറ്റി

വില: 3990 രൂപ

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot