സോണിയുടെ പുതിയ എംപി3 പ്ലെയര്‍

Posted By: Super

സോണിയുടെ പുതിയ എംപി3 പ്ലെയര്‍

സോണിയുടെ ഒരു പ്രധാന ഉല്‍പന്നമാണ് സോണി എന്‍ഡബ്ല്യുഇസഡ്-എ844 എംപി3 പ്ലെയര്‍. നല്ല ഒതുക്കമുള്ള ഡിസൈനില്‍ തവിട്ട് നിറത്തിലാണ് ഈ എംപി3 പ്ലെയര്‍ വരുന്നത്. മികച്ച ശബ്ദ സംവിധാനം ഉറപ്പു നല്‍കുന്ന ഇതില്‍ ഡിജിറ്റല്‍ നോയ്‌സ് കാന്‍സലേഷന്‍ ഫീച്ചറും ഉണ്ട്.

വീഡിയോയും കാണാന്‍ സാധിക്കുന്ന, 7.1 സെന്റീമീറ്റര്‍ ഒഎല്‍ഇഡി ഡിസ്‌പ്ലേയാണിതിന്റേത്. 400 x 249 പിക്‌സല്‍ റെസൊലൂഷനുള്ള ഈ ഡിസ്‌പ്ലേയില്‍ 262,144 നിറങ്ങള്‍ കാണാന്‍ സാധിക്കും. കൂടാതെ എഫ്എം ട്യൂണറും ഉണ്ട്.

ഒരേ സമയം വീഡിയോ, ഓഡിയോ ഒപ്ഷനുകള്‍ ഉണ്ട് ഇതില്‍. വ്യക്തമായ ബാസ്, വ്യക്തമായ സ്റ്റീരിയോ എന്നിവയുമായി ഉച്ചത്തില്‍ ശബ്ദം പുറപ്പെടുവിക്കാന്‍ ഈ എംപി3 പ്ലെയറിനു കഴിയും. ഹെവി, പോപ്, യുനിക്, എന്നിങ്ങനെ അഞ്ച് ഇക്വലൈസര്‍ ബാന്‍ഡുകള്‍ ഇതിനുണ്ട്.

ഒരേസമയം 1,800 പാട്ടുകള്‍ ഇതില്‍ സൂക്ഷിക്കാം എന്നതാണ് ഇതിന്റെ ഏറ്റവും ആകര്‍ഷണീയമായ പ്രത്യേകത. അതുപോലെതന്നെ 120 മണിക്കൂര്‍ വരെ തുടര്‍ച്ചയായി റെക്കോര്‍ഡിംഗ് ചെയ്യാനും ഇതിന്‍ സാധിക്കും.

29 മണിക്കൂര്‍ തുടര്‍ച്ചയായ പ്ലേബാക്ക് സമയം ഉണ്ട് ഈ സോണി എംപി3 പ്ലെയറിന്. അതുകൊണ്ടു തന്നെ ദീര്‍ഘദൂര യാത്രകളില്‍ ഏറ്റവും നല്ല ഒരു സുഹൃത്ത് ആയിരിക്കും ഈ സോണി ഉല്‍പന്നം.

ഇതിന്റെ ഫ്രെയിം റേറ്റ് 30 fps, റെസൊലൂഷന്‍ QVGA 720 x 480 വരെയുമ ഇതിന്റെ പ്രത്യേകതകളാണ്. കണ്ടിന്യൂവസ് പ്ലേബാക്ക് സൗകര്യം ഇല്ല എന്നതാണ് ഇതിന്റെ ഏക പോരായ്മയായി പറയാവുന്നത്.

ഇമേജുകളുടെ സ്ലൈഡ്‌ഷോ സംവിധാനം, മികച്ച മെമ്മറി, എംപി3, എംപിഇജി 4, എഎസി-എല്‍സി ഓഡിയോ ബിറ്റ് റേറ്റ്, ജേപഗ് എന്നീ ഫയല്‍ ഫോര്‍മാറ്റുകള്‍ സപ്പോര്‍ട്ടു ചെയ്യുന്നു എന്നിവയെല്ലാം ഈ സോണി എംപി3 പ്ലെയറിന്റെ പ്രത്യേകതകളാണ്.

ഗുണമേന്‍മയുടെ കാര്യത്തില്‍ ഒരു വീഴ്ചയ്ക്കും തയ്യാറാകാത്ത സോണിയുടെ ഉല്‍പന്നങ്ങള്‍ എന്നും രണ്ടു കൈയും നീട്ടിയാണ് മാര്‍ക്കറ്റ്‌ സ്വീകരിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ സോണി എന്‍ഡബ്ല്യുഇസഡ്-എ844 എംപി3 പ്ലെയര്‍ വളരെ വ്യത്യസ്തമായ അനുഭവമായിരിക്കും ആതിന്റെ ഉപയോക്താവിന് നല്‍കുക എന്നതിലും, മികച്ച സ്വീകരണം തന്നെ ലഭിക്കും എന്നതിലും ഒരു സംശയവുമില്ല.

ഈ സോണി എംപി3 പ്ലയറിന്റെ വില 6,900 രൂപ മാത്രമാണ്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot