സോണിയുടെ പുതിയ വോക്ക് മാന്‍ വീഡിയോ എംപി3 പ്ലെയര്‍

Posted By:

സോണിയുടെ പുതിയ വോക്ക് മാന്‍ വീഡിയോ എംപി3 പ്ലെയര്‍

സോണി വോക്ക് മാന്‍ പുറത്തിറങ്ങിയതോടെ പോര്‍ട്ടബിള്‍ മീഡിയ പ്ലെയറുകളുടെ ലോകത്ത് സോണി ഒരു ജനപ്രിയ ബ്രാന്റായി മാറി.  പോര്‍ട്ടബിള്‍ ഡിജിറ്റല്‍ ഗാഡ്ജറ്റുകളുടെ നിരയിലേക്ക് സോണിയുടെ സംഭാവനകള്‍ ഏറെയാണ്.  സോണിയുടെ പുതിയ ഉല്‍പന്നമാണ് എന്‍ഡബ്ല്യുഇസഡ്-എ866.  ഒതുക്കമുള്ള ഡിസൈനിലുള്ള ഈ ചെറിയ ഗാഡ്ജറ്റിന്റെ പ്രധാന ആകര്‍ഷണീയത ഇതിന്റെ മികച്ച ശബ്ദസംവിധാനമാണ്.

ഫീച്ചറുകള്‍:

  • പോര്‍ട്ടബിള്‍

  • 32 ജിബി ഇന്റേണല്‍ മെമ്മറി

  • എംപി3, വേവ്, എഎസി, ഡബ്ല്യുഎവി എന്നീ ഓഡിയോ ഫയലുകള്‍ സപ്പോര്‍ട്ട് ചെയ്യുന്നു

  • എംപിഇജി4, ഡബ്ല്യുഎംവി വീഡിയോ ഫയലുകള്‍ സപ്പോര്‍ട്ട് ചെയ്യുന്നു

  • 2.8 ഇഞ്ച് ഡിസ്‌പ്ലേ

  • ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേ

  • മീഡിയ ഫയലുകള്‍ എളുപ്പത്തില്‍ ട്രാന്‍സ്ഫര്‍ ചെയ്യുന്നതിന് സോണി മീഡിയ ഗോ സോഫ്റ്റ്‌വെയര്‍

  • ഓട്ടോമാറ്റിക് ഗ്രൂപ്പ് സോംഗിന് സെന്‍സ്മി

  • മികച്ച ശബ്ദ സംവിധാനം

  • 97 എംഎം നീളം, 9 എംഎം കട്ടി
വളരെ മെലിഞ്ഞതും ഭാരം കുറഞ്ഞതുമായ ഈ ഗാഡ്ജറ്റ് കൊണ്ടു നടക്കാന്‍ വളരെ എളുപ്പമാണ്.  നമ്മുടെ പോക്കറ്റിലും പേഴ്‌സിലുമെല്ലാം ഇവ സൂക്ഷിക്കാന്‍ കഴിയും. ആപ്പിള്‍ ഐപോഡിന്റെ അതേ വിലയുള്ള ഈ സോണി ഗാഡ്ജറ്റിന് പക്ഷേ ഐപോഡിന്റെ അത്രയും മെമ്മറിയില്ല എന്നത് ഒരു പോരായ്മയാണ്.

എന്നാല്‍ ഇതില്‍ മെമ്മറി തീരെ കുറവാണ് എന്നല്ല.  മ്യൂസിക് ഫയലുകള്‍ ഇതില്‍ എളുപ്പത്തില്‍ സ്റ്റോര്‍ ചെയ്യാന്‍ സാധിക്കും.  എന്നാല്‍ മറ്റു ഡാറ്റകളും സിനിമകള്‍ തന്നെയും സ്‌റ്റോര്‍ ചെയ്യണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഇതിലെ മെമ്മറി കുറവു തന്നെയാണ്.

എംപി3 ഫയല്‍ ഫോര്‍മാറ്റിനു പുറമെ മറ്റു ഫയല്‍ ഫോര്‍മാറ്റുകളും സപ്പോര്‍ട്ട് ചെയ്യും എന്നത് ഒരു എടുത്തു പറയേണ്ട സവിശേഷത തന്നെയാണ്.  2.8 ഇഞ്ച് സ്‌ക്രീന്‍ വീഡിയോ ഫയലുകള്‍ കാണാന്‍ അനുയോജ്യമാണെങ്കിലും ഒരു സിനിമ പൂര്‍ണ്ണമായും കാണാന്‍ ഇതത്ര അനുയോജ്യമായി തോന്നുന്നില്ല.

ടച്ച് സ്‌ക്രീന്‍ ഉപയോഗം എളുപ്പമാക്കുന്നു.  മികച്ച ശബ്ദസംവിധാനമായതിനാല്‍ ഇഷ്ട ഗാനങ്ങള്‍ നന്നായി ആസ്വദിക്കാന്‍ കഴിയും.  15,000 രൂപയോളമാണ് സോണി എന്‍ഡബ്ല്യുഇസഡ്-എ866ന്റെ വില.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot