മെച്ചപ്പെടുത്തിയ സോണി ആന്‍ഡ്രോയിഡ് വാക്ക്മാന്‍ സീരീസ്

By Super
|
മെച്ചപ്പെടുത്തിയ സോണി ആന്‍ഡ്രോയിഡ് വാക്ക്മാന്‍ സീരീസ്

സോണിയുടെ ആന്‍ഡ്രോയിഡ് വാക്ക്മാന്‍ കൂടുതല്‍ മെച്ചപ്പെടുത്തിയ സവിശേഷതകളുമായി എത്തി. വാക്കമാന്‍ എഫ്800 എന്ന ആന്‍ഡ്രോയിഡ് മീഡിയ പ്ലെയറാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഇ--സീരീസ് മോഡലുകളും കമ്പനി പുതുക്കിയിട്ടുണ്ട്.

ആന്‍ഡ്രോയിഡ് 4.0യിലാണ് വാക്ക്മാന്‍ എഫ്800 എത്തുന്നത്. വൈഫൈ, ബ്ലൂടൂത്ത് സൗകര്യവും ഇതിലുള്‍പ്പെടുന്നുണ്ട്. 8 ജിബി മുതല്‍ 16 ജിബി വരെയുള്ള സ്റ്റോറേജ് സൗകര്യമുള്ള മോഡലുകളാണ് എഫ്800ല്‍ വരുന്നത്. മാത്രമല്ല അവയുടെ മെമ്മറി 32 ജിബി വരെ ഉയര്‍ത്താനുമാകും. 4.5 മണിക്കൂര്‍ വീഡിയോ പ്ലേബാക്ക് ടൈം ആണ് പുതിയ മോഡലില്‍ കമ്പനി അവകാശപ്പെടുന്നത്. ഈ ഉത്പന്നം യൂറോപ്യന്‍ വിപണിയില്‍ എത്തുന്നത് ഏകദേശം 14,000 രൂപയ്ക്കാണ്.

 

നോയ്‌സ് കാന്‍സലിംഗ് സവിശേഷതയോടെയെത്തുന്ന ഇ സീരീസ് വിവിധ നിറങ്ങളിലും ഓഡിയോ സൗകര്യങ്ങളിലുമാണ് അവതരിപ്പിക്കുന്നത്. ബ്ലൂടൂത്ത് വയര്‍ലസ് ടെക്‌നോളജി അധികസൗകര്യമായെത്തുന്ന മോഡലാണ് ബ്ലൂടൂത്ത് വാക്ക്മാന്‍ എസ്770ബിടി. ഇ സീരീസ്, ബ്ലൂടൂത്ത് മോഡലുകളുടെ വില 4,000 രൂപ മുതല്‍ 6,000 രൂപ വരെയാണ്. ഇവയിലും 8 ജിബി മുതല്‍ 32 ജിബി വരെ സ്റ്റോറേജ് സൗകര്യമുള്ള മോഡലുകള്‍ ഉണ്ട്.

എഫ്800 കറുപ്പ് നിറത്തില്‍ മാത്രമാണ് ലഭിക്കുകയെങ്കില്‍ ഇ സീരീസ് മോഡലുകള്‍ ഏഴ് നിറങ്ങളില്‍ ലഭിക്കും. ഏതൊരു യാത്രക്കിടയിലും ഉപയോഗിക്കാന്‍ അനുയോജ്യമാക്കിതീര്‍ക്കുന്നത് ഇവയുടെ വലുപ്പക്കുറവാണ്. ഗൂഗിള്‍പ്ലേ ആപ്ലിക്കേഷന്‍ സ്റ്റോര്‍ ആക്‌സസ് ചെയ്യാനും സാധിക്കും.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X