സൗണ്ടിൽ കിങ് സോണി അല്ലാതെ മറ്റാര്! ഏറ്റവും പുതിയ Sony WF-C710N ഇയർഫോൺ ഇനി വിപണിയിൽ വാഴും
മികച്ച ശബ്ദമുള്ള ബ്ലൂടൂത്ത് ഇയർഫോണുകൾ തിരഞ്ഞെടുക്കുമ്പോൾ, പരിഗണിക്കേണ്ട നിരവധി ഘടകങ്ങളുണ്ട്. ബാറ്ററി ലൈഫ് മുതൽ ശബ്ദ നിലവാരം വരെ. മികച്ച ഇയർഫോൺ കണ്ടെത്തുന്നത് ഒരു വെല്ലുവിളി നിറഞ്ഞ കാര്യമാണ. ഫിറ്റ്നസ് പാർട്നറാക്കാൻ സാധിക്കുന്ന, അല്ലെങ്കിൽ മികച്ച ശബ്ദ നിലവാരം തേടുന്ന സംഗീത പ്രേമിയോ ആകട്ടെ എല്ലാതരം ഉപഭോക്താക്കൾക്കും സെറ്റാവുന്ന തരത്തിലുള്ള പുതിയ ട്രൂ വയർലെസ് ഇയർഫോണുകൾ അവതരിപ്പിച്ചിരിക്കുകയാണ് സോണി. ചൊവ്വാഴ്ചയാണ് സോണി WF-C710N ട്രൂ വയർലെസ് ഇയർഫോണുകൾ (ടിഡബ്ല്യൂഎസ്) ഇയർഫോണുകൾ ആഗോള വിപണിയിൽ അവതരിപ്പിച്ചത്. ആക്ടീവ് നോയ്‌സ് കാൻസലേഷൻ സൗകര്യത്തോടുകൂടിയ ഇയർഫോണുകളാണിവ.
സോണി WFC-710N 30 മണിക്കൂർ നേരം ബാറ്ററി ലൈഫ് ലഭിക്കുമെന്നാണ് കമ്പനി വാഗ്ദാനം. ആംബിയന്റ് സൗണ്ട്, അഡാപ്റ്റീവ് സൗണ്ട് കൺട്രോൾ എന്നിവയുൾപ്പെടെയുള്ള നോയ്‌സ്-കാൻസിലിംഗ് സവിശേഷതകളോടെയാണ് ഇവ സജ്ജീകരിച്ചിരിക്കുന്നത്. മുമ്പത്തെ സോണി WFC700N ന് സമാനമായ രൂപകൽപ്പനയോടെയാണ് ഹെഡ്‌സെറ്റുകൾ വരുന്നത്.

സോണിയുടെ പതിവ് സുതാര്യ രൂപകൽപനയിൽ തന്നെയാണ് എയർബഡുകളും ചാർജിങ് കേസുകളും തയ്യാറാക്കിയിരിക്കുന്നത്. ഡ്യുവൽ കണക്ടിവിറ്റി, ഇൻ ഇയർ ഡിറ്റക്ഷൻ സംവിധാനം എന്നിവയും ഇവയുടെ സവിശേഷതകളാണ്. കേയ്‌സില്ലാതെ, ഒറ്റ ചാർജിൽ 12 മണിക്കൂർ വരെ അവ നിലനിൽക്കും.
സിലിണ്ടർ സ്റ്റോറേജ്, ചാർജിംഗ് കേസിൽ യുഎസ്ബി ടൈപ്പ്-സി പോർട്ട് ഉണ്ട്, അതിന്റെ ഭാരം ഏകദേശം 38 ഗ്രാം ആണ്, അതേസമയം ഓരോ ഇയർബഡിനും ഏകദേശം 5.2 ഗ്രാം ഭാരമുണ്ട്. സോണി WFC-710N ന്റെ വില യുകെയിൽ GBP 120 (ഏകദേശം 11,100 രൂപ) ആയി നിശ്ചയിച്ചിരിക്കുന്നുത്. അതേസമയം തിരഞ്ഞെടുത്ത യൂറോപ്യൻ വിപണികളിൽ ഇവയുടെ വില EUR 100 (ഏകദേശം 9,300 രൂപ) ആണെന്ന് കമ്പനി ഒരു പത്രക്കുറിപ്പിൽ അറിയിച്ചിട്ടുണ്ട്.

യുഎസിൽ TWS ഇയർഫോണുകൾ $119.99 (ഏകദേശം 10,300 രൂപ) വിലയ്ക്ക് ലിസ്റ്റ് ചെയ്തിട്ടുണ്ട്. സോണിയുടെ പ്രാദേശിക ഇ-സ്റ്റോറുകൾ വഴി നിലവിൽ പ്രീ-ഓർഡറിന് ലഭ്യമാണ്. കറുപ്പ്, ഗ്ലാസ് ബ്ലൂ, പിങ്ക്, വെള്ള എന്നീ നാല് നിറങ്ങളിലാണ് സോണി WF-C710N ഇയർഫോണുകൾ വാഗ്ദാനം ചെയ്യുന്നത്. ഒരേ സമയം രണ്ട് ഉപകരണങ്ങളുമായി പെയർ ചെയ്യൻ സാധിക്കുന്ന മൾടി പോയിന്റ് കണക്ടിവിറ്റി ഇയർബഡുകൾ ചെവിയിൽ വെക്കുന്നത് തിരിച്ചറിയുന്ന ഇൻ-ഇയർ ഡിറ്റക്ഷൻ സംവിധാനം എന്നിവയും സോണി WFC-710N ഇയർഫോണുകൾക്കുമുണ്ട്.
മികചച ഓഡിയോ ട്യൂണിംഗ് വാഗ്ദാനം ചെയ്യുമെന്ന് അവകാശപ്പെടുന്ന സോണിയുടെ ഡിജിറ്റൽ സൗണ്ട് എൻഹാൻസ്മെന്റ് എഞ്ചിൻ (DSEE) പ്രോസസ്സിംഗ് സാങ്കേതികവിദ്യയെ ഇത് സപ്പോർട്ട് ചെയ്യും. സോണി WFC-710N ൽ 5 എംഎം ഡൈനാമിക് ഡ്രൈവറുകൾ ഉപയോഗിക്കുന്നുവെന്ന് കമ്പനി പറയുന്നു.

സോണി WFC710Nൽ കണക്റ്റിവിറ്റിക്കായി ഇയർഫോണുകൾ ബ്ലൂടൂത്ത് വി 5.3, ഇൻസ്റ്റന്റ് ഷെയറിങ് സപ്പോർട്ട് ഉപയോഗിക്കുന്നു. ഇയർഫോണുകൾക്ക് 10 മീറ്റർ പരിധിയുണ്ട്. ഇതിനർത്ഥം 20 മീറ്റർ പരിധിയിൽ ഫോൺ കൈ കൊണ്ട് തൊടേണ്ടതില്ലെന്നാന്നും ഇയർഫോണുകൾക്ക് അൾട്രാലോ ലേറ്റൻസി ഓഡിയോ ഡെലിവറി ഉണ്ടെന്ന് കമ്പനി അവകാശപ്പെട്ടു.
ഹാൾ സ്വിച്ച് ടെക്‌നോളജി ഉപയോഗിച്ചാണ് ഇയർബഡുകൾ വരുന്നത്. ഇത് ഫോണുമായി ഉടനടി പെയർ ചെയ്യുന്നതിനു ചാർജിംഗ് കേസിന്റെ ലിഡ് തുറന്നാലുടൻ ഇയർബഡുകളെ സഹായിക്കുന്നു. മോണോ മോഡ് ഉള്ളതിനാൽ ബ്ലൂടൂത്ത് ഇയർഫോണുകളായി ഉപയോഗിക്കാം. മോണോ മോഡ് ഉപയോഗിച്ചാൽ ഉപയോക്താക്കൾക്ക് ബാറ്ററി ലാഭിക്കാനും സോണി WFC-710Nൽ കഴിയും.


Click it and Unblock the Notifications








