പ്രോഫഷണല്‍ ഗായകരാകാന്‍ സോളോ കരോക്കി

Posted By:

പ്രോഫഷണല്‍ ഗായകരാകാന്‍ സോളോ കരോക്കി

ഒരു മൂളിപ്പാട്ടെങ്കിലും പാടാന്‍ ഇഷ്ടപ്പെടാത്തവരുണ്ടോ?  എത്ര കഠിന ഹൃദയരുടെയും ഹൃദയത്തെ ഒന്നിളക്കാന്‍ സംഗീതത്തിനു കഴിയും.  പാട്ടു പാടാനറിയില്ലെങ്കിലും ഒന്നു പാടാന്‍ ശ്രമിക്കുക, താളത്തിനൊത്ത് ഒന്ന് മൂളുക എന്നത് നമ്മുടെ രക്തത്തിലലിഞ്ഞു ചേര്‍ന്നതാണ്.

നമ്മളെ അല്‍പ നേരത്തേക്ക് അസ്സല്‍ പാട്ടുകാരാക്കുന്ന മാന്ത്രികവിദ്യയാണ് സോളോ കരോക്കി ആപ്ലിക്കേഷന്‍.  ഇഷ്ടമുള്ള പാട്ടുകള്‍ ബാക്ക്ഗ്രൗണ്ട് സ്‌കോറോടെ ഒരു പ്രൊഫഷണല്‍ ഗായകനെപോലെ പാടാന്‍ നമ്മളെ സഹായിക്കുന്നു എന്നതാണ് സോളോ കരോക്കിയുടെ പ്രത്യേകത.  ഐഫോണ്‍, 3ജിഎസ്, ഐപാഡ് എന്നിങ്ങനെ ഏതില്‍ നിന്നും പാട്ടുകള്‍ എടുക്കാവുന്നതാണ്.

നമ്മള്‍ ഇങ്ങനെ ഈ സോളോ കരോക്കി ആപ്ലിക്കേഷന്‍ ഉപയോഗിച്ച് പാടുന്ന പാട്ടുകള്‍ റെക്കോര്‍ട് ചെയ്യാന്‍ ഇന്‍ ബില്‍ട്ട് മൈക്രോഫോണുണ്ട്.  എന്നാലിത് മ്യൂസിക് റെക്കോര്‍ഡിംഗിനായി ഡിസൈന്‍ ചെയ്തതല്ലാത്തതിനാല്‍ ഒരു എക്‌സ്‌റ്റേണല്‍ മൈക്രോഫോണ്‍ ഉപയോഗപ്പെടുത്തുന്നതായിരിക്കും നല്ലത്.

ഈ പ്രശ്‌നത്തിന് സോളോ കരോക്കിയുടെ നിര്‍മ്മാതാക്കള്‍ തന്നെ ഒരു പരിഹാരം കണ്ടു പിടിച്ചിട്ടുണ്ട്.  ഓഡിയോ റെക്കോര്‍ഡിംഗിന് മാത്രമായി സോളെ മൈക്കും അവര്‍ ഡിസൈന്‍ ചെയ്തിട്ടുണ്ട്.  ഇത് സോളോ കരോക്കി ആപ്ലിക്കേഷനൊപ്പം ഉപയോഗിക്കാന്‍ വേണ്ടി പ്രത്യേകം നിര്‍മ്മിച്ചതാണ്.

വളരെ ലളിതമായ ഡിസൈന്‍ ആണ് മൈക്രോഫോണിന്.  ഹെഡ്‌ഫോണ്‍ പോര്‍ട്ടിലേക്ക് എളുപ്പത്തില്‍ പ്ലഗ് ഇന്‍ ചെയ്യാന്‍ സാധിക്കും.  എക്‌സ്റ്റേണല്‍ സ്പീക്കറുകളും ഹെഡ്‌ഫോണുകളും പ്ലഗ് ഇന്‍ ചെയ്യാന്‍ ഓഡിയോ ജാക്കുകളും ഇവിടുണ്ട്.  ഈ ആപ്ലിക്കേഷന് വീഡിയോ ഔട്ടപുട്ട് ഒപ്ഷനും ഉണ്ട്.

ഏതെങ്കിലും എക്‌സ്റ്റേണല്‍ സ്‌ക്രീനോ, മോണിറ്ററോ ബന്ധിപ്പിച്ച് വീഡിയോ കാണാന്‍ ഇതില്‍ സംവിധാനം ഉണ്ട്.  റെക്കോര്‍ ചെയ്യുമ്പോള്‍ ഓഡിയോയ്ക്ക് എച്ച്ഡി ഔട്ടപുട്ട് ലഭ്യമല്ലെങ്കിലും, റെക്കോര്‍ഡിംഗ് കഴിഞ്ഞാല്‍ എച്ച്ഡിഎംഐ കണക്ഷന്‍ ഉപയോഗിച്ച് കേള്‍ക്കാന്‍ കഴിയും.

ഈ ആപ്ലിക്കേഷന്റെ ഉപയോഗം വളരെ ലളിതമാണ്.  'സ്റ്റാര്‍ട്ട് സിംഗിംഗ്' ബട്ടണ്‍ ഒന്നമര്‍ത്തുക മാത്രമേ വേണ്ടൂ.  ഇഷ്ടപ്പെട്ട പാട്ട് തിരഞ്ഞെടുക്കുക, പ്ലേ ചെയ്യുക.  അത്രമാത്രം.  റെക്കോര്‍ഡ് ചെയ്യപ്പെട്ട സൗണ്ട് ഫയല്‍ ഫെയ്‌സ്ബുക്ക്, യൂട്യൂബ് ടുതങ്ങിയ ഓണ്‍ലാന്‍ മീഡിയയിലേക്ക് ഷെയര്‍ ചെയ്യാനും സാധിക്കും.

ഈ മൈക്രോഫോണിന്റെ ഹാര്‍ഡ്‌വെയര്‍ കരത്തുറ്റതാണ്.  അതുപോലെ ഇവയുെട സെന്‍സിറ്റിവിറ്റിയും മികച്ചതാണ്.  3,500 രൂപയ്ക്കും, 5,000 രൂപയ്ക്കും ഇടയിലാണ് സോളോ മൈക്ക് സെറ്റിന്റെ വില.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot