സൗണ്ട് ഫ്രീക്കില്‍ നിന്നും ഒരു പോര്‍ട്ടബിള്‍ ബ്ലൂടൂത്ത് സ്പീക്കര്‍

Posted By:

സൗണ്ട് ഫ്രീക്കില്‍ നിന്നും ഒരു പോര്‍ട്ടബിള്‍ ബ്ലൂടൂത്ത് സ്പീക്കര്‍

സൗണ്ട്ഫ്രീക്കിന്റെ പുതുവത്സര സമ്മാനമായ സൗണ്ട് കിക്ക് 2012ലെ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോയില്‍ പ്രദര്‍ഷിപ്പിച്ചു.  വളരെയേറെ പ്രത്യേകതകളുള്ള ഒരു പോര്‍ട്ടബിള്‍ ബ്ലൂടൂത്ത് സ്പീക്കര്‍ ആണ് സൗണ്ട് കിക്ക്.

ബ്ലൂടൂത്ത് സ്പീക്കറുകളുടെ കാലമാണ് ഇത്.  അതിനാല്‍ മത്സരവും അല്‍പം കടുത്തതാണ്.  വേറിട്ടു നില്‍ക്കാനും ഉപഭോക്താക്കളുടെ പ്രത്യേക ശ്രദ്ധ പിടിച്ചു പറ്റാനും ഓരോ കമ്പനിയും ഏറെ പണിപെടുന്നുണ്ട്.  വളരെ മികച്ച ശബ്ദ സംവിധാനമാണ് സൗണ്ട് കിക്കില്‍ ഒരുക്കിയിരിക്കുന്നത്.

യാത്രകളില്‍ വളരെ മികച്ച രീതിയില്‍ തന്നെ ഇഷ്ടഗാനങ്ങള്‍ ആസ്വദിക്കാന്‍ ഈ സൗണ്ട് കിക്ക് നമ്മെ സഹായിക്കും.  സൗണ്ട് കിക്കിലെ എക്‌സ്‌കിക്ക് വളരെ ഒതുക്കമുള്ളതിനാല്‍ ഇത് യാത്രകളിലും മറ്റും കൂടെ കൊണ്ടു നടക്കുന്നത് എളുപ്പമാണ്.  ആവശ്യമില്ലാത്തപ്പോള്‍ അടച്ചു വെക്കാനും, ആവശ്യമുള്ളപ്പോള്‍ തുറന്നു വെക്കാനും സാധിക്കുന്നതിനാല്‍ വളരെ സൗകര്യപ്രദമാണ് ഇത്.

7 മണിക്കൂര്‍ വരെ തുടര്‍ച്ചായായി പാട്ടു കേള്‍ക്കാന്‍ പറ്റും വിധത്തിലാണ് ഇതിന്റെ ബാറ്ററി ബാക്ക്അപ്പ് എന്നതും വളരെ ആകര്‍ഷണീയമായ ഒരു ഫീച്ചറാണ്.  ലിഥിയം ആയണ്‍ ബാറ്ററിയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.

ഉപയോക്താക്കള്‍ക്ക് ഏറ്റവും സൗകര്യപ്രദമാകും വിധത്തിലാണ് സൗണ്ട് കിക്ക് ഡിസൈന്‍ ചെയ്തിരിക്കുന്നത് എന്ന് കമ്പനിയുടെ ക്രീയേറ്റീവ് ഹെഡും കോ-ഫൗണ്ടറും ആയ മാത്യൂ പാപ്രോക്കി അവകാശപ്പെടുന്നു.  ഒരു പോര്‍ട്ടബിള്‍ വയര്‍ലെസ് സ്പീക്കറിനെ സംബന്ധിച്ചിടത്തോളം വളരെ അനുയോജ്യമായ ഒരു ഫീച്ചറാണ് ബ്ലൂടൂത്ത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രധാന ഫീച്ചറുകള്‍:

  • വളരെ മികച്ച പോര്‍ട്ടബിള്‍ ഗാഡ്ജറ്റ്

  • ആപ്-സൊല്യൂട്ട് എന്റര്‍റ്റെയിന്‍മെന്റ്

  • മികച്ച ബാറ്ററി ബാക്ക്അപ്പ്
1.6 ഇഞ്ച് കട്ടി മാത്രമേ ഈ സൗണ്ട് കിക്കിന് ഉള്ളൂ എന്നതിനാല്‍ മടക്കി വെക്കുക കൂടി ചെയ്താല്‍ ഇതു കൂടെ കൊണ്ടു നടക്കുക എന്നത് ഒരു ഭാരമേ ആവില്ല.  ഇതിലെ ആപ്-സൊല്യൂട്ട് എന്റര്‍റ്റെയിന്‍മെന്റ് ഫീച്ചര്‍ ഇതിനെ ഒരു മികച്ച വിനോദോപാധി ആക്കുന്നു.

സൗണ്ട് ഫ്രീക്കില്‍ നിന്നും ഈ വര്‍ഷം കൂടുതല്‍ ഉല്‍പന്നങ്ങളെ കുറിച്ചുള്ള പ്രഖ്യാപനെ പ്രതീക്ഷിക്കുന്നുണ്ട്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot