ബ്ലൂടൂത്ത് സ്പീക്കറുമായി സൗണ്ട്മാറ്റേഴ്‌സ്‌

Posted By: Super

ബ്ലൂടൂത്ത് സ്പീക്കറുമായി സൗണ്ട്മാറ്റേഴ്‌സ്‌

സംഗീത പ്രേമികള്‍ രണ്ടു വിധമുണ്ട്. ഒരു വിഭാഗത്തിന് ഹെഡ്‌സെറ്റ് ഉപയോഗിച്ച്, സ്വയം സംഗീത സാന്ദ്രമായ ഒരു ലോകം സൃഷ്ടിക്കാനാണിഷ്ടം. എന്നാല്‍ രണ്ടാമത്തെ വിഭാഗത്തിന് സ്പീക്കറുപയോഗിച്ച് തന്റെ ചുറ്റുപാടാകെ സംഗീതമയമാക്കാനാണിഷ്ടം.

അപ്പോള്‍ രണ്ടാമത്തെ വിഭാഗത്തിന് ഒഴിച്ചു കൂടാന്‍ പറ്റാത്ത ഒരു ഉപകണമാണ് സ്പീക്കര്‍. വിവിധ രൂപത്തിലും ഭാവത്തിലുമുള്ള സ്പീക്കറുകള്‍ ഇന്നു നമ്മുടെ വിപണിയില്‍ ലഭ്യമാണ്. പക്ഷേ അപ്പോഴും സ്പീക്കര്‍ വലുതാണ് എന്നതും, നിറയെ വയറുകള്‍ ഉണ്ടാവും എന്നതും ഒരു അസൗകര്യമാണ്.

സൗണ്ട്മാറ്റേഴ്‌സ് പുറത്തിറക്കുന്ന പുതിയ ബ്ലൂടൂത്ത് സ്പീക്കര്‍, ഫ്‌ളോക്‌സ് എല്‍വി2 പ്ലാറ്റിനം കൊണ്ട് നടക്കാന്‍ വളരെ എളുപ്പമാണ്. വലിപ്പം കുറവാണ് എന്നതോടൊപ്പം, വയറുകളുടെ ബാഹുല്യവുമില്ല എന്നതാണിതിന്റെ വലിയ ആകര്‍ഷണം.

അതോടൊപ്പം ഒരു സ്പീക്കറിനുണ്ടായിരിക്കേണ്ട ഏറ്റവും വലിയ ഗുണങ്ങളായ, ശബ്ദത്തിലെ വ്യക്തതയും, കൃത്യതയും ഈ ബ്ലൂടൂത്ത് സ്പീക്കറിനു സ്വന്തമാണ്. ഒപ്പം 20 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ബാറ്ററി ലൈഫും ഇതിനു സ്വന്തമാണ്.

ബ്ലൂടൂത്ത് കണക്ഷനുള്ള ഉപകരണങ്ങളില്‍ നിന്നും ബ്ലൂടൂത്ത് സിഗ്നലുകള്‍ സ്വീകരിച്ച് ഓഡിയോ ഫയലുകള്‍ പ്ലേ ചെയ്യാന്‍ സഹായിക്കുന്ന ഓഡിയോ ഫയല്‍ കേബിളിംഗ് സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയിരിക്കുന്നുണ്ട് ഈ ബ്ലൂടൂത്ത് സ്പീക്കറില്‍.

ബ്ലൂടൂത്ത് കണക്ഷന്‍ ഉള്ളതും, ഇല്ലാത്തതുമായ സ്പീക്കറുകള്‍ ഇറക്കുന്നുണ്ട് സൗണ്ട് മാറ്റേഴ്‌സ്. 9.5 ഔണ്‍സ് ആണിതിന്റെ ഭാരം.

വീഡിയോ കാണുമ്പോള്‍ വീഡിയോയും ഓഡിയോയും നല്ലപോലെ ചേര്‍ന്നു പോകും എന്നതിനാല്‍ സാധാരണ സ്പീക്കറുകള്‍ ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന അരോചകാവസ്ഥയുണ്ടാകില്ല.

ബ്ലൂടൂത്ത് കണക്റ്റിവിറ്റി ഇല്ലാത്ത സ്പീക്കറിന് 8,300 രൂപയോളവും, ബ്ലൂടൂത്ത്
കണക്റ്റിവിറ്റിയുള്ള സ്പീക്കറിന്റെ വില 11,250 രൂപയമാണ് കണക്കാക്കിയിരിക്കുന്നത്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot