ഈ വിദ്യ ഉപയോഗിക്കു; പരസ്യങ്ങൾ ഇല്ലാതെ സ്പോട്ടിഫൈയിൽ പാട്ടുകൾ ആസ്വദിക്കാം
ഇപ്പോൾ പാട്ടുകൾ കേൾക്കാനായി സ്മാർട്ട് ഫോൺ ഉപഭോക്താക്കൾ പ്രധാനമായും ആശ്രയിക്കുന്ന ഒരു ആപ്പ് ആണ് സ്പോട്ടിഫൈ. നിരവധി ഭാഷകളിലായി ഒട്ടരവധി ഗാനങ്ങൾ ഈ ആപ്പിലൂടെ നമ്മുക്ക് ലഭ്യമാകും. എന്നാൽ സ്പോട്ടിഫൈയുടെ പ്രീമിയം സബ്സ്ക്രിപ്ഷൻ എടുക്കാത്ത ഉപഭോക്താക്കളെ ഏറ്റവും കൂടുതൽ ശല്യപ്പെടുത്തുന്ന ഒന്നാണ് ഇവയിലെ പരസ്യങ്ങൾ.
നമ്മുക്ക് ഇഷ്ടമുള്ള പാട്ടുകൾ കേട്ട് നല്ല ഫീലിൽ ഇരിക്കുമ്പോൾ ആയിരിക്കും രസം കൊല്ലികൾ ആയി ഇത്തരം പരസ്യങ്ങൾ കയറി വരുന്നത്. അതും രണ്ടും മൂന്നും പരസ്യങ്ങൾ ഒന്നിച്ച് അതോടെ പാട്ട് കേൾക്കുമ്പോൾ ഉണ്ടാകുന്ന ആ ഒരു രസവും നഷ്ടപ്പെടും. ഇത്തരം പരസ്യങ്ങൾ ഒഴിവാക്കാനുള്ള ഒരു വഴി എന്നത് ആപ്പ് സബ്സ്ക്രൈബ് ചെയ്യുക എന്നത് ആണ്.

എന്നാൽ ഉത് ഉപയോഗിക്കുന്നത് ഭൂരിഭാഗവും സാധാരണക്കാരായ ഉപഭോക്താക്കൾ ആയതുകൊണ്ട് ഇവർക്ക് ഇത്തരം കാര്യങ്ങൾക്ക് പണം മുടക്കാൻ ഒരു മടി ഉണ്ടാകും. ഇത്തരക്കാർക്ക് വേണ്ടി ഉള്ളതാണ് ഈ ലേഖനം. ഇത്തരം പരസ്യങ്ങൾ ഒഴിവാക്കാനായി സ്പോട്ടിഫൈയുടെ എപികെ വേർഷനുകൾ ലഭ്യമാണ്. എന്നാൽ ഇവ ഇൻസ്റ്റാൾ ചെയ്യുന്നത് നമ്മുടെ ഫോണിന് അത്ര ഗുണകരമല്ല. നമ്മൾ അറിയാതെ തന്നെ പല പ്രവർത്തനം ഇത്തരം എപികെ ആപ്പുകളിൽ നടക്കുന്നതാണ്.
നമ്മുടെ രഹസ്യവിവരങ്ങൾ ചോർത്തുക തുടങ്ങി ഉപഭോക്താക്കളുടെ സ്വകാര്യതയെ മാനിക്കുന്ന പല പ്രവർത്തനങ്ങളും ആപ്പുകളുടെ എപികെ വേർഷനുകളിൽ ഉണ്ടായിരിക്കുന്നതാണ്. എന്നാൽ പിന്നെ സുരക്ഷിതമായി പണം മുടക്കാതെ ഇത്തരത്തിൽ പാട്ട് ആസ്വദിക്കാൻ എന്താണ് വഴി? ഇങ്ങനെ ചിന്തിക്കുന്നവർക്കായി പുതിയ ഒരു ആപ്പിനെ പരിചയപ്പെടുത്താം. ഈ ആപ്പിന്റെ പേരാണ് മ്യൂട്ടിഫൈ (mutify) ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ സ്പോട്ടിഫൈയിൽ നിന്നുള്ള പരസ്യങ്ങൾ ഒഴിവാക്കാവുന്നതാണ്.

ഈ ആപ്പ് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് പരിശോധിക്കാം. ആദ്യം തന്നെ പ്ലേ സ്റ്റോറിൽ നിന്ന് മ്യൂട്ടിഫൈ എന്ന ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. ആപ്പ് ഇൻസ്റ്റാൾ ആയതിന് ശേഷം ഇത് ഓപ്പൺ ചെയ്യുക. ആപ്പ് തുറക്കുമ്പോൾ തന്നെ ആദ്യമായി തന്നെ മ്യൂട്ടിഫൈ ആഡ്സ് എന്ന ഒരു ഓപ്ഷൻ കാണാൻ സാധിക്കുന്നതാണ്. ഇത് നിങ്ങൾ എനബിൾ ചെയ്യുക. ഇതിന് താഴെ ഓപ്പൺ സ്പോട്ടിഫൈ എന്ന ഓപ്ഷനും കാണാവുന്നതാണ്.
ഇതിൽ ക്ലിക്ക് ചെയ്താൽ ഈ ആപ്പ് നേരെ നിങ്ങളുടെ സ്പോട്ടിഫൈയിലേക്ക് കണക്ട് ആകും. തുടർന്ന് നിങ്ങൾ സാധാരണ ഗതിയിൽ സ്പോട്ടിഫൈ ഉപയോഗിക്കുന്നത് പോലെ ഉപയോഗിക്കാവുന്നതാണ്. പരസ്യത്തിന്റെ ശല്യം ഇനി നിങ്ങൾക്ക് ഉണ്ടാകില്ല. അതേ സമയം നേരത്തെ സൂചിപ്പിച്ചത് പോലെ ഇത്തരത്തിൽ സ്പോട്ടിഫൈയിലെ പരസ്യങ്ങൾ നീക്കെ ചെയ്യാനായി എപികെ വേർഷൻ ആപ്പുകൾ ലഭ്യമാണ്. എന്നാൽ ഇവ ഉപയോഗിക്കുന്നതുകൊണ്ട് നിരവധി ദോഷങ്ങൾ നിങ്ങൾ ഉപയോഗിക്കുന്ന ഫോണുകൾക്ക് വന്നേക്കാം.
ഇത്തരം ആപ്പുകളിൽ പല തരത്തിലുള്ള മാൾവെയർ, വയറസുകൾ എന്നിവ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. മാത്രമല്ല ഇത്തരത്തിൽ എപികെ ഫയലുകൾ മോഷ്ടിക്കപ്പെട്ടതോ നിയമവിരുദ്ധമായതോ ആകാനും സാധ്യത ഉണ്ട്. നിരവധി പ്രമുഖ ആപ്പുകളുടെ എപികെ ഫയലുകൾ ഇന്ന് ഇന്റർനെറ്റിൽ ലഭ്യമാണ്. എന്നാൽ ഇത് നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ഒന്നാണെന്ന് ഉപഭോക്താക്കൾ മനസിലാക്കേണ്ടതുണ്ട്. ഭാവിയിലെ നിയമപരമായ തടസ്സങ്ങൾ ഒഴിവാക്കാൻ മതിയായ അന്വേഷണം നടത്തിയതിന് ശേഷമേ ഇത്തരത്തിൽ എപികെ ഫയലുകൾ ഉപയോഗിക്കാവു.
എപികെ ഫയലുകളുടെ സഹായത്താലാണ് നിരവധി ഹാക്കർമാർ നിങ്ങളുടെ ഉപകരണം ഹാക്ക് ചെയ്യുന്നത്. ഇവർക്ക് ഹാക്ക് ചെയ്യാൻ സാധിക്കുന്ന തരത്തിൽ നിരവധി ഡാറ്റകൾ ഇത്തരത്തിലുള്ള എപികെ ഫലയുകളിൽ ഒളിപ്പിച്ചിട്ടുണ്ടാകും. നിങ്ങൾ ഒരിക്കൽ എപികെ ഫയലുകൾ ഡൗൺലോഡ് ചെയ്യുമ്പോൾ ഹാക്കർമാർക്ക് നിങ്ങളുടെ ഉപകരണത്തിലേക്ക് ആക്സസ് ലഭിക്കുന്നതാണ്. പിന്നീട് നിങ്ങൾ പോലും അറിയാതെ നിങ്ങളുടെ പല ഡാറ്റകളും ഇവർ ചോർത്തിയേക്കാം. ആയതിനാൽ തന്നെ ഇത്തരത്തിലുള്ള എപികെ ആപ്പുകളെ അകറ്റി നിർത്തുന്നതാണ് ബുദ്ധി.


Click it and Unblock the Notifications








