ഹോം തിയറ്റര്‍ അനുഭവം നല്‍കും എനര്‍ജി സൗണ്ട് ബാറുകള്‍

Posted By:

ഹോം തിയറ്റര്‍ അനുഭവം നല്‍കും എനര്‍ജി സൗണ്ട് ബാറുകള്‍

പവര്‍ ബാര്‍, പവര്‍ ബാര്‍ എലൈറ്റ് എന്നിങ്ങനെ രണ്ടു പുതിയ സൗണ്ട് ബാറുകള്‍ എനര്‍ജി പുറത്തിറക്കിയിരിക്കുന്നു.  സിനിമകള്‍ കാണുമ്പോഴും, ടിവി കാണുമ്പോഴും എല്ലാം ശബ്ദ സംവിധാനത്തിന് സറൗണ്ട് ഇഫക്റ്റ് നല്‍കി മികച്ച ശ്രവ്യാനുഭവം നല്‍കുന്നു എന്നതാണ് ഈ സൗണ്ട് ബാറുകളുടെ ഗുണം.

10 ഇഞ്ച് വലിപ്പമുള്ള സബ് വൂഫര്‍ ഉണ്ട്  പവര്‍ ബാര്‍ എലൈറ്റിന്.  പവര്‍ ബാറിനും ഉണ്ട് ഒരു 8 ഇഞ്ച് സബ് വൂഫര്‍.  ഇവ ുപയോഗിക്കാന്‍ വളരെ എളുപ്പമാണ്.  ടിവിയുമായി ബന്ധിപ്പിച്ചു കഴിഞ്ഞാല്‍ ടിവിയുടെ റിമോട്ട് കണ്‍ട്രോളര്‍ കൊണ്ട് നിയന്ത്രിക്കാവുന്നതേയുള്ളൂ.

ഒരു ഒപ്റ്റിക്കല്‍ കേബിളും ഉണ്ട് ഈ സൗണ്ട് ബാറുകള്‍ക്ക്.  ഒരു ക്രെഡിറ്റ് കാര്‍ഡിനെ ഓര്‍മ്മിപ്പിക്കുന്ന ഡിസൈനുള്ള ഒരു റിമോട്ടും ലഭിക്കും പവര്‍ ബാര്‍ എലൈറ്റിനൊപ്പം.  ഇവ വയര്‍ലസ് ആണെന്നതാണ് ഏറ്റവും വലിയ ആകര്‍ഷണീയത.  കാരണം ഇവ ഉപയോഗിക്കുമ്പോള്‍ റൂം വയറുകള്‍ കൊണ്ട് നിറയും എന്ന വിഷമം വേണ്ടല്ലോ.

മികച്ച മ്യൂസിക് സ്പീക്കറുകളിലെ പോലെ ഒരു റ്റൂ-വേ ഡ്രൈവര്‍ സ്പീക്കര്‍ ഡിസൈന്‍ ആണ് ഈ സൗണ്ട് ബാറുകള്‍ക്കും.

ടെവിവിഷനില്‍ നിന്നുള്ള ശബ്ദത്തിന്റെ ഫോര്‍മാറ്റുകള്‍ എന്തുതന്നെയായാലും ഈ സൗണ്ട് ബാരുകളിലെ ബില്‍ട്ട്-ഇന്‍ ഡോള്‍ബി ഡിജിറ്റല്‍ ഡെകോഡര്‍ അവയെയെല്ലാം മികച്ച ഫോര്‍മാറ്റിലേക്കു റീപ്രൊഡ്യൂസ് ചെയ്യുന്നു.  3ഡി സൗണ്ട് മോഡ് ആണ് ഈ സൗണ്ട് ബാറുകളുടെ മറ്റൊരു പ്രധാന പ്രത്യേകത.

എല്ലാ കൂടിയാകുമ്പോള്‍ ഇവ റൂമിനെ ഒരു ഹോം തിയറ്ററാക്കി ഉയര്‍ത്തുന്നു.  ഒരു മള്‍ട്ടി സ്പീക്കര്‍ സെറ്റ്അപ്പില്‍ നിന്നം ഉള്ള അതേ ശ്രവ്യാനുഭവം ടിവി കാണുമ്പോള്‍ നല്‍കുക എന്ന ഉദ്ദേശത്തോടെയാണ് ഈ സൗണ്ട് ബാരുകള്‍ക്ക് രൂപം കൊടുത്തിരിക്കുന്നത്.

31,285 രൂപയാണ് പവര്‍ ബാര്‍ എലൈറ്റിന്റെ വില.  പവര്‍ ബാറിന്റേത് 20,855 രൂപയും.  ചുമരിലും, തറയിലും സെറ്റു ചെയ്യാന്‍ പാകത്തിലാണ് ഇരു സൗണ്ട് ബാറുകളുടെയും രൂപകല്പന.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot