ടാറ്റാ ഡോകോമോ വരിക്കാര്‍ക്ക് വീഡിയോ റിംഗ് ടോണ്‍ ആസ്വദിക്കാം

Posted By: Super

ടാറ്റാ ഡോകോമോ വരിക്കാര്‍ക്ക് വീഡിയോ റിംഗ് ടോണ്‍ ആസ്വദിക്കാം

 

സാധാരണ റിംഗ് ടോണുകള്‍ മടുത്തവര്‍ക്ക് ഇനി വീഡിയോ റിംഗ് ടോണ്‍ പരീക്ഷിക്കാം. ടാറ്റാ ഡോകോമോയാണ് അവരുടെ ജിഎസ്എം വരിക്കാര്‍ക്ക് വീഡിയോ റിംഗ് ടോണ്‍ സേവനം അവതരിപ്പിച്ചത്. മൂല്യ വര്‍ധിത സേവനമാണിത്. വ്‌റിംഗോ എന്നറിയപ്പെടുന്ന ഈ സേവനത്തിന് പ്രതിദിനം 1 രൂപയാണ് ഉപയോക്താക്കളില്‍ നിന്ന് ഡോകോമോ ഈടാക്കുക.

വ്‌റിംഗോ സേവനം ആവശ്യമുള്ളവര്‍ മൊബൈല്‍ ബ്രൗസര്‍ വഴി ടാറ്റാ ഡോകോമോ വ്‌റിംഗോ എന്ന സൈറ്റില്‍ പോയി വീഡിയോ തെരഞ്ഞെടുക്കണം. വിവിധ വീഡിയോ റിംഗ് ടോണുകള്‍ തെരഞ്ഞെടുക്കാന്‍ ഇവിടെ അവസരം ഉണ്ട്. പിന്നീട് ഇഷ്ടപ്പെടുന്ന വ്‌റിംഗോ ഡൗണ്‍ലോഡ് ചെയ്യാം.

വെബ്‌സൈറ്റില്‍ നിന്നും വ്‌റിംഗോ സേവനത്തെ ഏതെല്ലാം ഫോണുകള്‍ പിന്തുണക്കുമെന്ന് മനസ്സിലാക്കാനും കഴിയും. ഇത്തരത്തിലൊരു സേവനം ഇതാദ്യമായാണ്  ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്. മ്യൂസിക് ഡൗണ്‍ലോഡിംഗ് വെബ്‌സൈറ്റായ ഹംഗാമയുമായി ചേര്‍ന്നാണ് വ്‌റിംഗോ സേവനം ഡോകോമോ

അവതരിപ്പിച്ചിരിക്കുന്നത്.

പ്രതിദിന സബ്‌സ്‌ക്രിപ്ഷന്‍ ചാര്‍ജ്ജ്, വീഡിയോ ഡൗണ്‍ലോഡിംഗ് ഡാറ്റാ ചാര്‍ജ്ജ് എന്നിവ വരിക്കാരില്‍ നിന്നും കമ്പനി ഈടാക്കും. ഓരോ ഡാറ്റാ പ്ലാനിനനുസരിച്ചും ഇതില്‍ മാറ്റമുണ്ടാകും. ബോളിവുഡ് ഗാനങ്ങള്‍, തമാശകള്‍, ഭക്തി ഗാനങ്ങള്‍, ടിവി പരസ്യങ്ങള്‍, ഗ്രീറ്റിംഗ്‌സ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള വീഡിയോകള്‍ റിംഗ് ടോണായി തെരഞ്ഞെടുക്കാം.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot