ടെന്‍ങ്ക റിമിക്‌സ്ഡ്, ഒരു വയര്‍ലെസ് ബ്ലൂടൂത്ത് ഹെഡ്‌സെറ്റ്

Posted By:

ടെന്‍ങ്ക റിമിക്‌സ്ഡ്, ഒരു വയര്‍ലെസ് ബ്ലൂടൂത്ത് ഹെഡ്‌സെറ്റ്

സംഗീതം ഇഷ്ടപ്പെടുന്നവര്‍ക്ക് ഇന്ന് ഒഴിച്ചു കൂടാന്‍ പറ്റാത്ത ഒരു കാര്യമാണ് ഹെഡ്‌ഫോണുകള്‍.  മറ്റാര്‍ക്കും ശല്യമാകാതെ ആത് ആള്‍ക്കൂട്ടത്തിലും ബഹളത്തിനിടയിലും ഇഷ്ട സ്ംഗീതം സ്വസ്ഥമായി ആസ്വദിക്കാന്‍ അനുവദിക്കുന്നു എന്നതു തന്നെയാണ് ഹെഡ്‌ഫോണുകള്‍ പ്രിയങ്കരമാക്കുന്നത്.

ഹെഡ്‌ഫോണുകളോടൊപ്പം ഒഴിച്ചു കൂടാന്‍ പറ്റാത്തതായിരുന്ന ചുറ്റിപ്പിണഞ്ഞു കിടക്കുന്ന വയറുകള്‍.  പലപ്പോഴും ഇവ നമുക്ക് ശല്യമായി അനുഭവപ്പെടുകയും ചെയ്യും.  കാലം മുന്നോട്ടു പോകുന്നതിനനിസരിച്ച് വളര്‍ന്നു കൊണ്ടിരിക്കുന്ന ഒന്നാണല്ലോ ശാസ്ത്രം.  വയര്‍ലെസ് ഹെഡ്‌ഫോണുകളുടെ കാലം തുടങ്ങിയിട്ട് കുറച്ചായി.  എന്നാല്‍ ഇപ്പോഴും അവയുടെ പുതുമ നശിച്ചിട്ടും ഇല്ല.

പ്രമുഖ മ്യൂസിക് ഗാഡ്ജറ്റുകളുടെയും അനുബന്ധ ഉപകരണങ്ങളുടെയും നിര്‍മ്മാണ കമ്പനിയായ ടെന്‍ങ്കയുടെ പുതിയ ഹെഡ്‌സെറ്റ് ആണ് ടെന്‍ങ്ക റിമിക്‌സ്ഡ്.  ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ഈ ഹെഡ്‌സെറ്റ് ഇഷ്ടംപോലെ അങ്ങോട്ടും ഇങ്ങോട്ടും പാട്ടു കേട്ടുകൊണ്ട് നടക്കാന്‍ അനുവദിക്കുന്നു.

ബ്ലൂടൂത്ത് സപ്പോര്‍ട്ട് ചെയ്യുന്ന ഒരു ഓഡിയോ പ്ലെയര്‍ പ്ലെ ചെയ്യുന്ന പാട്ടുകള്‍ വയര്‍ലെസ് ആയി സൗകര്യപൂര്‍വ്വം ആസ്വദിക്കാന്‍ ടെന്‍ങ്ക റിമിക്‌സ്ഡ് സഹായിക്കുന്നു.  ഇതിലെ ഇന്ബില്‍ട്ട് മൈക്രോഫോണ്‍ ഫോണ്‍ കോളുകള്‍ അറ്റെന്റ് ചെയ്യാന്‍ സഹായിക്കുന്നു.

ബ്ലൂടൂത്ത് കണക്റ്റിവിറ്റി സപ്പോര്‍ട്ട് ആണ് ഇങ്ങനെ വയര്‍ലെസ് ആയി മറ്റു ജോലികള്‍ ചെയ്തുകൊണ്ട് പാട്ട് ആസ്വദിക്കാന്‍ നമ്മെ സഹായിക്കുന്നത്.  കൂടെ ഫോണ്‍ കോളുകള്‍ അറ്റെന്റ് ചെയ്യാന്‍ കൂടി സാധിക്കുമെന്നത് ഈ ഹെഡ്‌സെറ്റിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കും.

ഇതിന്റെ മറ്റൊരു പ്രധാന ആകര്‍ഷണീയത ഇത് വളരെ നീണ്ട സമയത്തെ തുടര്‍ച്ചയായി തടസ്സങ്ങളില്ലാതെയുള്ള സംഗീതാസ്വാദനം സാധ്യമാക്കുന്നു എന്നതാണ്.  വെറും 3.5 മണിക്കൂര്‍ നേരത്തെ ചാര്‍ജിംഗില്‍ നീണ്ട് 180 മണിക്കൂര്‍ നേരത്തെ സ്റ്റാന്റ്‌ബൈ സമയം, 22.2 മണിക്കൂര്‍ സമയത്തെ ടോക്ക്‌ടൈമും നല്‍കുന്നു.

അതായത് 15 മണിക്കൂറത്തെ തുടര്‍ച്ചയായ മ്യൂസിക് പ്ലേബാക്ക് നല്‍കുന്നു ടെന്‍ങ്ക റിമിക്‌സ്ഡ്.  ഇനി പാട്ടു കേട്ടുകൊണ്ടു തന്നെ ചാര്‍ജ് ചെയ്യണമെന്നുണ്ടെങ്കില്‍ അതിനായി ഒരു 3.5 എംഎം ഓഡിയോ കേബിള്‍ വയറും ലഭ്യമാണ്.

2,000 രൂപ മാത്രമാണ് ഈ വയര്‍ലെസ് ഹെഡ്‌സെറ്റിന്റെ വില.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot