ദക്യൂബ്2, കുഞ്ഞന്‍ എംപി3 പ്ലെയര്‍ വരുന്നു

Posted By:

ദക്യൂബ്2, കുഞ്ഞന്‍ എംപി3 പ്ലെയര്‍ വരുന്നു

ലോകത്തിലെ ഏറ്റവും ചെറിയ എംപി3 ഉടന്‍ വിപണിയിലെത്തും.  ദക്യൂബ്2 എന്നു പേരിട്ടിരിക്കുന്ന കുഞ്ഞന്‍ എംപി3 പ്ലെയര്‍ സംഗീതാസ്വാദകരുടെയെല്ലാം ഹൃദയം കീഴടക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.  അടുത്ത വര്‍ഷം ജനുവരിയില്‍ ലാസ് വേഗാസിലായിരിക്കും ദക്യൂബ്2 ആദ്യം പുറത്തിറങ്ങുക.

ആകര്‍ഷണീയമായ ഫീച്ചറുകളോടെയും സ്‌പെസിഫിക്കേഷനുകളോടെയും വിപണിയിലെത്തും എന്നു പ്രതീക്ഷിക്കപ്പെടുന്ന ദക്യൂബ്2 എംപി3 പ്ലെയറിന്റെ വരവിനെ ഏറെ ആകാംക്ഷയോടെയാണ് ഗാഡ്ജറ്റ് ലോകം കാത്തിരിക്കുന്നത്.

ഫീച്ചറുകള്‍:

  • സില്‍വര്‍ ഫിനിഷ്

  • ക്യൂബിന്റെ ആകൃതി

  • 4 ജിബി മെമ്മറി കപ്പാസിറ്റി

  • എംപി3, ഡബ്ല്യുഎംഎ, ഡബ്ല്യുഎവി, എംഐഡിഐ ഓഡിയോ ഫോര്‍മാറ്റുകള്‍ സപ്പോര്‍ട്ട് ചെയ്യുന്നു

  • അലുമിനിയംം ബോഡി

  • ടച്ച് സെന്‍സര്‍
റീചാര്‍ജ് ചെയ്യാവുന്ന ബില്‍ട്ട് ഇന്‍ ലിഥിയം അയണ്‍ ബാറ്ററിയാണ് ദക്യൂബ്2ല്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നത്.  6 മണിക്കൂര്‍ ബാറ്ററി ലൈഫ് ഉറപ്പു നല്‍കുന്നു ഇത്.  യുഎസ്ബി കേബിള്‍ വഴിയാണ് ചാര്‍ജ് ചെയ്യുന്നത്.  പൂര്‍ണ്ണമായി ചാര്‍ജ് ചെയ്യാന്‍ ഒരു മണിക്കൂര്‍ സമയം മതിയാകും.

32 ജിബിയുടെ എക്‌സ്റ്റേണല്‍ മൈക്രോ എസ്ഡി മെമ്മറി കാര്‍ഡ് ഉപയോഗപ്പെടുത്താനുള്ള സംവിധാനം ഈ എംപി3 പ്ലെയറിലുണ്ട്.  8,000 പാട്ടുകള്‍ സ്റ്റോര്‍ ചെയ്യാനുള്ള സൗകര്യം ഇതിലുണ്ട്.

ഇതിന്റെ ഭാരം തീരെ കുറവായതുകൊണ്ട് കൊണ്ടു നടക്കാന്‍ വലരെ എളുപ്പമാകുന്നു.  മികച്ച ശബ്ദ സംവിധാനമാണ് ഇതിന്റെ എടുത്തു പറയേണ്ട മറ്റൊരു സവിശേഷത.  ഇയര്‍ഫോണുകളും ഈ എംപി3 പ്ലെയറിനൊപ്പം ലഭിക്കും.

ശബ്ദം കൂട്ടാന്‍ പ്ലെയറിന്റെ മുകള്‍ ഭാഗത്തും, കുറയ്ക്കാന്‍ താഴെ ഭാഗത്തും സംവിധാനം ഉണ്ട്.  ഇതിന്റെ ഇടതു വശത്ത് തള്ളവിരന്‍ രണ്ടു നിമിഷം വെക്കുമ്പോള്‍ ഇത് ഓണ്‍ ആകും.  അതുപോലെ വലതുവശത്ത് തള്ളവിരല്‍ വെക്കുമ്പോള്‍ ഇത് ഓഫ് ആവുകയും ചെയ്യും.  പോസ് ചെയ്യിക്കാന്‍ ഇടതുവശത്ത് വിരല്‍ വെച്ച് താഴേക്ക് ഒന്ന് അമര്‍ത്തണം.

ഇനി ഏതെങ്കിലും പാട്ട് ഫോര്‍വേഡ് ചെയ്യണമെങ്കില്‍ ഇതിന്റെ മുന്‍വശത്ത് തള്ളവിരല്‍ വെച്ച് വലതു വശത്ത് നിന്ന് ഇടതു വയശത്തേക്ക് സമാന്തരമായി സൈ്വപ് ചെയ്യണം.  2,500 രൂപയാണ് ദക്യൂബ്2 എംപി3 പ്ലെയറിന്റെ വില.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot