തിങ്ക്‌സൗണ്ടിന്റെ ഇന്‍-ഇയര്‍ ഹെഡ്‌ഫോണ്‍

തിങ്ക്‌സൗണ്ടിന്റെ ഏറ്റവും പുതിയ ഉല്‍പന്നമാണ് എംഎസ്01 ഇന്‍-ഇയര്‍ ഹെഡ്‌ഫോണ്‍. ഏറ്റവും സുഗഗമമായി തുടര്‍ച്ചയായി സംഗീതം ആസ്വദിക്കാന്‍ സഹായിക്കും വിധമാണ് ഇവ ഡിസൈന്‍ ചെയ്തിരിക്കുന്നത്. പ്രമുഖ ഓഡിയോ എഞ്ചിനീയര്‍മാരും, ഗ്രാമി അവാര്‍ഡ് ജേതാക്കളായ സംഗീതജ്ഞരും, പ്രൊഡ്യൂസര്‍മാരും ചേര്‍ന്നാണ് ഈ പുതിയ ഹെഡ്‌ഫോണ്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത് എന്ന് തിങ്ക്‌സൗണ്ട് അവകാശപ്പെടുന്നു
ഫീച്ചറുകള്‍:
- ആകര്‍ഷണീയമായ ഡിസൈന്‍
- മികച്ച ശ്രവ്യാനുഭവം
- 8 എംഎം ഹൈ-ഡെഫനിഷന്‍ ഡ്രൈവര്‍
- പാസീവ് നോയിസ് ഐസൊലേഷന്‍
- പാസീവ് നോയിസ് കാന്‍സലേഷന്‍
- ഭാരക്കുറവ്
- ചുറ്റിപ്പിണയാത്ത പിവിസി കേബിള്‍
- കോട്ടണില്‍ നിര്‍മ്മിച്ച പൗച്ച്
ഇതിലെ പിവിസി കേബിള്‍ ഏറെ ആകര്‍ഷണീയമായിരിക്കും. കാരണം ഇത് പരസ്പരം ചുറ്റിപ്പിണയുന്നത് തടയുന്നു. കോട്ടണില്‍ ഉണ്ടാക്കിയ പൗച്ചോടെയാണ് ഇവ ലഭിക്കുക.
ഗണ്‍ മെറ്റല്‍ ചോക്കലേറ്റ് നിറത്തിലാണ് ഈ ഇന്‍-ഇയര്‍ ഹെഡ്‌ഫോണുകള്‍ എത്തുന്നത്. 5,000 രൂപയോളം ആണ് ഈ തിങ്ക്‌സൗണ്ട് ഹെഡ്‌ഫോണിന്റെ വില.
Comments
Best Mobiles in India


Click it and Unblock the Notifications








