നാലു സുന്ദരന്‍ ഹെഡ്‌ഫോണുകളുമായി അര്‍ബന്‍ഇയേഴ്‌സ്

Posted By:

നാലു സുന്ദരന്‍ ഹെഡ്‌ഫോണുകളുമായി അര്‍ബന്‍ഇയേഴ്‌സ്

ഓഡിയോ ഗാഡ്ജറ്റുകളുടെ ഇടയിലെ പ്രമുഖ പേരുകളിലൊന്നാണ് അര്‍ബന്‍ഇയേഴ്‌സ്.  ഈ കമ്പനിയുടെ ഉല്‍പന്നങ്ങള്‍ മികച്ച പ്രവര്‍ത്തനക്ഷമതയുള്ളവയാണ് എന്നതിലുപരി ഇവ ഫാഷന്‍ ആക്‌സസറികള്‍ കൂടിയാണ് എന്നതാണ് ഈ സ്വീകാര്യതയ്ക്ക് കാരണം.

അര്‍ബന്‍ഇയേഴ്‌സിന്റെ ഹെഡ്‌ഫോണുകളുടെ ഗ്രീഷ്മ, വസന്തകാല ശേഖരം പുറത്തിറങ്ങിയത് ഈയിടെയാണ്.  പ്രതീക്ഷിക്കപ്പെട്ട പോലെ വളരെ ആകര്‍ഷണീയമായ ഡിഡൈനുകളില്‍ വ്യത്യസ്തമായ നിറങ്ങളില്‍ ആണ് ഈ മ്യൂസിക് ഗാഡ്ജറ്റുകള്‍ എത്തിയിരിക്കുന്നത്.

ക്രീം, പച്ച, ഗ്രെയ്പ് നിറങ്ങളില്‍ ഈ പുതിയ ഹെഡ്‌ഫോണുകള്‍ വരുന്നുണ്ട്.  ആരും ഒന്നു നോക്കി നിന്നു പോകും ഈ ഈ ഹെഡ്‌ഫോണുകള്‍ കണ്ടാല്‍ എന്നതും തന്നെയാണ് ഇവയുടെ ഏറ്റവും വലിയ പ്രത്യേകത.  ഇത്രയും മനോഹരമായി ഒരു ഗാഡ്ജറ്റ് ഡിസൈന്‍ ചെയ്യാന്‍ പറ്റുമോ എന്നു അതിശയിച്ചു പോകും.

ഈ വ്യത്യസ്തവും ആകര്‍ഷണീയവുമായ വര്‍ണ്ണങ്ങളില്‍ നാലു വ്യത്യസ്ത ഹെഡ്‌ഫോണ്‍ മോഡലുകളാണ് അര്‍ബന്‍ഇയേഴ്‌സ് അവതരിപ്പിച്ചിരിക്കുന്നത്.  ടാന്റോ, പ്ലാറ്റണ്‍, മെഡിസ്, ബാഗിസ് എന്നിവയാണ് ഈ നാലു മോഡലുകള്‍.

ഈ നാലു ഹെഡ്‌ഫോണ്‍ മോഡലുകളും ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്.  അധികം വൈകാതെ ഇവ എല്ലാ തദ്ദേശ ഷോപ്പുകളിലും എത്തിച്ചേരും.  കാത്തിരിക്കാന്‍ ക്ഷമയില്ലാത്തവര്‍ക്ക് അര്‍ബന്‍ഇയേഴ്‌സ്.കോം (urbanears.com) എന്ന വെബ്‌സൈറ്റില്‍ നിന്നും വാങ്ങാവുന്നതാണ്.

1,700 രൂപയാണ് ബാഗിസ് ഇയര്‍ഫോണുകളുടെ വില.  ഇതാണ് കൂട്ടത്തില്‍ ഏറ്റവും വില കുറഞ്ഞത്.  ടാന്റോയ്ക്ക് 2,000 രൂപയും മെഡിസിന് 2,500 രൂപയും, പ്ലാറ്റണ് 3,000 രൂപയും ആണ് വില.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot