വിഎല്‍സി പ്ലെയര്‍ ആന്‍ഡ്രോയിഡിലും

Posted By: Super

വിഎല്‍സി പ്ലെയര്‍ ആന്‍ഡ്രോയിഡിലും

 

വിഎല്‍സി മീഡിയ പ്ലെയര്‍ ആന്‍ഡ്രോയിഡ് ഉപകരണങ്ങളിലും ഡൗണ്‍ലോഡിനെത്തുന്നു. ഡെസ്‌ക്ട്ോപ് പ്ലാറ്റ്‌ഫോമിലെ ഒരു പ്രധാന മീഡിയ പ്ലെയറായ വിഎല്‍സിയുടെ ആന്‍ഡ്രോയിഡ് വേര്‍ഷന്‍ ഡെസ്‌ക്ടോപ് വേര്‍ഷന്റെ സൗകര്യങ്ങളുമായാണ് എത്തുന്നത്.

ആദ്യമായി വിഎല്‍സി പ്ലെയര്‍ മൊബൈല്‍ പ്ലാറ്റ്‌ഫോമിലെത്തിയത് ഐഒഎസിലായിരുന്നു. എന്നാല്‍ ചില ലൈസന്‍സിംഗ് പ്രശ്‌നങ്ങളുടെ പേരില്‍ ആപ്പിള്‍

ആപ്ലിക്കഷന്‍ സ്റ്റോറില്‍ നിന്നും നീക്കം ചെയ്യുകയുണ്ടായി. എന്നാല്‍ ആന്‍ഡ്രോയിഡിലേക്ക് വരുന്നതിനൊപ്പം വിഎല്‍സി വീണ്ടും ആപ്പിള്‍ ഉത്പന്നങ്ങളിലേക്കും എത്തുന്നുണ്ടെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

വിഎല്‍സിയുടെ 2.0 വേര്‍ഷന്‍ ഇപ്പോഴാണ് ഡെസ്‌ക്ടോപില്‍ ഡൗണ്‍ലോഡിംഗിന് എത്തിയത്. ഈ പ്രോഗ്രാമിന്റെ മൊബൈല്‍ വേര്‍ഷന്‍ ഓണ്‍ലൈനില്‍ ഡൗണ്‍ലോഡ് ചെയ്യാനാകും. എന്നാല്‍ ഔദ്യോഗിക വേര്‍ഷനായിരിക്കില്ല ഇത്.

എല്ലാ ഫോര്‍മാറ്റിലുള്ള എന്റര്‍ടെയിന്‍മെന്റ് ഫയലുകളേയും ഡീകോഡ് ചെയ്യാന്‍ മൊബൈല്‍ വേര്‍ഷനിലും സാധിക്കും. ജിഞ്ചര്‍ബ്രഡ് മുതലുള്ള വേര്‍ഷനെയാണത്രെ ആപ്ലിക്കേഷന്‍ പിന്തുണക്കുക. ഇതിന്റെ ഔദ്യോഗിക വേര്‍ഷന്‍ എപ്പോള്‍ പുറത്തിറക്കുമെന്ന് വ്യക്തമല്ല.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot