കുസൃതിയോടെ വിക്കഡ് ഹെഡ്‌ഫോണ്‍

Posted By: Super

കുസൃതിയോടെ വിക്കഡ് ഹെഡ്‌ഫോണ്‍

പോക്കറ്റ് കാലിയാവാതെ തന്നെ നല്ലൊരു ഹെഡ്‌ഫോണ്‍ സ്വന്തമാക്കണമെന്നാണോ നിങ്ങളുടെ ആഗ്രഹം? എങ്കില്‍ ഏറ്റവും നല്ല ചോയ്‌സ് വിക്കഡ് ഓഡിയോസിന്റെ 3ഡി സീരീസ് ഹെഡ്‌ഫോണ്‍. വിലയുടെ കാര്യത്തില്‍ മാത്രമല്ല കാഴ്ചയ്ക്കും മനോഹരമാണ്
ഈ ഹെഡ്‌ഫോണ്‍.

അവതാര്‍ പുറത്തിറങ്ങിയതോടെ 3ഡിക്ക് ലഭിച്ച പ്രചാരം പല കമ്പനികളെയും തങ്ങളുടെ ഉല്പന്നങ്ങള്‍ക്ക് 3ഡി എന്നു പേരിടാന്‍ പ്രേരിപ്പിക്കുന്നുണ്ട്. അതുപോലെതന്നെ 3ഡിയുമായി യാതൊരു ബന്ധവുമില്ലെങ്കിലും വിക്കഡ് ഓഡിയോയുടെ ഈ പുതിയ ഹെഡ്‌ഫോണ്‍ കാഴ്ചയില്‍ ഒരു 3ഡി ഇഫക്റ്റ് നല്‍കുന്നുണ്ട്.

ഗ്രാഫിക്‌സോടെ നീല, മഞ്ഞ നിറങ്ങളില്‍ വരുന്ന വിക്കഡ് 3ഡി ഹെഡ്‌ഫോണ്‍ പെട്ടെന്നുതന്നെ ആരുടെയും ശ്രദ്ധയെ ആകര്‍ഷിക്കുന്നതാണ്.
വളരെ സമയം തുടര്‍ച്ചയായി ഉപയോഗിച്ചാലും ഇതിന്റെ പാഡഡ് ഹെഡ്‌ഫോണ്‍ യാതൊരു വിധത്തിലുള്ള ബുദ്ധിമുട്ടും ചെവിയില്‍ ഉണ്ടാക്കില്ലയെന്നത് ശ്രദ്ധേയമായ പ്രത്യേകത. ചെവിയോടെ നന്നെ ചേര്‍ന്നു നില്ക്കുന്ന ഇയര്‍ കപ്പുകള്‍ പുറമെ നിന്നുള്ള ശബ്ദത്തെ വളരെ വിദഗ്ധമായി തടയുന്നു.

ഇതുവഴി കേള്‍ക്കുന്ന ശബ്ദം മികച്ച ഗുണനിവാരം പുലര്‍ത്തുന്നുണ്ട്. വലിയ ബാസില്‍ പാട്ടു കേള്‍ക്കാന്‍ താല്‍പര്യമുള്ളവര്‍ക്കും ഇതു നല്ലൊരു ചോയ്‌സ് തന്നെയായിരിക്കും.

ഇപ്പോള്‍ തല്‍ക്കാലം ലഭ്യമല്ലെങ്കിലും, ഇന്ത്യന്‍ വിപണിയില്‍ വിക്കഡ് 3ഡി ഹെഡ്‌ഫോണുകളുടെ വില 800 രൂപയ്ക്കും 1000 രൂപയ്ക്കും ഇടയിലായിരിക്കും എന്നാണ് പറയപ്പെടുന്നത്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot