Home
Music

ഷവോമി ഇതെന്ത് ഭാവിച്ചാ..? കിടുകിടിലൻ തന്നെ ഈ ഇയർബഡ്

ഇയർബഡുകൾക്ക് ഇന്നും ആരാധകർ ഏറെയാണ്. നല്ലൊരു ഇയർബഡ് നോക്കുന്നവരാണെങ്കിൽ നിങ്ങൾക്ക് മികച്ചൊരു ഒപ്ഷൻ പറഞ്ഞുതരാം. പ്രമുഖ സ്മാർട്ട്‌ഫോൺ നിർമാതാക്കളായ ഷവോമി പുതിയ ഇയർബഡുകൾ പുറത്തിറക്കാനൊരുങ്ങുകയാണ്. ഷവോമി ബഡ്‌സ് 5 പ്രോ (Xiaomi Buds 5 Pro) എന്ന പേരിലാണ് ഈ പ്രീമീയം ഇയർബഡുകൾ വിപണിയിലിറങ്ങുക. ഷവോമി ആദ്യമായാണ് വൈഫൈ സപ്പോർട്ട് ചെയ്യുന്ന ഇയർ ബഡുകൾ വിപണിയിലിറക്കുന്നത്. ബ്ലൂടൂത്ത് 5.4 കണക്റ്റിവിറ്റിയും ഫീച്ചർ ആക്റ്റീവ് നോയ്സ് കാൻസലേഷനും അടക്കം നിരവധി പ്രത്യേകതകളുമായാണ് ഷവോമി ബഡ്‌സ് 5 പ്രോ ഇയർബഡുകൾ വിപണിയിലെത്തുക. 40മണിക്കൂർ വരെ മികച്ച ബാറ്ററി ലൈഫും വാഗ്ദാനം ചെയ്യുന്നു.

55dB ഹൈബ്രിഡ് ആക്ടീവ് നോയിസ് ക്യാൻസലേഷൻ ഫീച്ചർ സാങ്കേതികവിദ്യ ഉപയോഗിച്ച് പരിസരത്തിലെ ശബ്ദങ്ങൾ 100 ശതമാനം ഇല്ലാതാക്കുകയും ഇതിലൂടെ മികച്ച ശ്രവ്യാനുഭവം നൽകും.
40 മണിക്കൂർ നീണ്ട പ്ലേ ടൈമാണിത് ഉറപ്പാക്കുന്നത്. അതുപോലെ, 10 മിനിറ്റിന്റെ ചാർജിങ്ങിൽ 20 മണിക്കൂർ പ്ലേടൈം ലഭ്യമാക്കാം. അതുകൊണ്ട് തന്നെ ഇവ യാത്രകളിൽ ഉപയോഗിക്കാൻ പര്യാപ്തമാണ്. എഐയുടെ സഹായവും ഷവോമി ബഡ്‌സ് 5 പ്രോയിൽ ലഭിക്കുന്നുണ്ട്.

കിടുകിടിലൻ തന്നെ ഈ ഇയർബഡ്

അഞ്ച് മൈക്കുകളും എൻവയൺമെന്റൽ നോയിസ് ക്യാൻസലേഷൻ സാങ്കേതികവിദ്യയും ചേർന്ന് ക്രിസ്റ്റൽ ക്ലിയർ ഫോൺ കോൾ അനുഭവം നൽകുന്നു. അതുകൊണ്ട് തന്നെ പുറത്തുള്ള അനാവശ്യ ശബ്ദങ്ങളുടെ ശല്യമില്ലാതെ കോളുകൾ ചെയ്യാവുന്നതാണ്. ഡുവൽ പെയറിങ് സവിശേഷത ഉപയോഗിച്ച് രണ്ട് ഉപകരണങ്ങളുമായി കണക്റ്റ് ചെയ്യാം. കൂടാതെ ബ്ലൂടൂത്ത് 5.4 ലഭ്യമായ മികച്ച കണക്ഷൻ ഉറപ്പാക്കുന്നുണ്ട്.

സ്പോർട്സ് പ്രേമികൾക്ക് ഏറ്റവും അനുയോജ്യമായ തരത്തിലാണ് ഷവോമി ബഡ്‌സ് 5 പ്രോ രൂപകൽപ്പന ചെയ്തിരിക്കുന്നത്. IPX5 വാട്ടർറെസിസ്റ്റൻസും, എർഗണോമിക് ഡിസൈനും ഉപയോഗിച്ച് പൊടി വെള്ളം എന്നിവയിൽ നിന്ന് സംരക്ഷിച്ച് കോളുകളും സംഗീതവും ആസ്വദിക്കാവുന്നതാണ്. ക്വാഡ് മൈക്ക് പ്യുവർ വോയിസ് ഇഎൻസി ടെക്നോളജിയുടെ സഹായത്തോടെ വളരെ വ്യക്തമായി ശബ്ദം കേൾക്കാവുന്നതാണ്.

കിടുകിടിലൻ തന്നെ ഈ ഇയർബഡ്
കിടുകിടിലൻ തന്നെ ഈ ഇയർബഡ്

കേസും ഇയർബഡുകളും ഒരുമിച്ച് 5.6ഗ്രാം ഭാരം മാത്രമേ ഉണ്ടാവൂ. IP55 റേറ്റിംഗുള്ള ടച്ച് കൺട്രോളുകൾ, വോയ്സ് അസിസ്റ്റന്റ് സപ്പോർട്ട്, വാട്ടർ റെസിസ്റ്റൻസ് എന്നിവയും ഇതിന്റെ ഫീച്ചറുകളാണ്. ഈ ഇയർബഡുകൾ ആഴത്തിലുള്ള ബാസിനൊപ്പം മികച്ച ശബ്ദ നിലവാരം നൽകുമെന്ന് പ്രതീക്ഷിക്കുന്നു. ഒരു വർഷത്തെ നീണ്ട വാറണ്ടിയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

പാക്കേജിൽ ഒരു ജോടി ഇയർബഡുകൾ, ഒരു ചാർജിംഗ് കേസ്, ഒരു ടൈപ്പ്-സി ചാർജിംഗ് കേബിൾ, സുരക്ഷ, വാറന്റി കാർഡുകൾ, നാല് ഇയർ ടിപ്പുകൾ എന്നിവ ഉൾപ്പെട്ടേക്കാം.ഷവോമി ബഡ്‌സ് 5 പ്രോ സ്നോ മൗണ്ടൻ വൈറ്റ്, ടൈറ്റാനിയം ഗോൾഡ്, മിറേജ് ബ്ലാക്ക് (വൈ-ഫൈ പതിപ്പ്) എന്നീ നിറങ്ങളിൽ ലഭ്യമാണ്, വൈ-ഫൈ മോഡലിന് 17990 രൂപയും സ്റ്റാൻഡേർഡ് BT മോഡലിന് 15590 രൂപയുമാണ് വില.

More from GizBot

Best Mobiles in India

English summary
Xiaomi has unveiled the Buds 5 Pro, its latest flagship TWS earbuds, offering cutting-edge features such as Wi-Fi audio transmission, aptX Lossless technology, and up to 55dB Active Noise Cancellation (ANC). The earbuds feature a dual amplifier, triple driver system, and AI-powered features like real-time translation and voice-to-text summaries. Tuned by Harman’s Golden Ear team, the Buds 5 Pro also include multiple EQ modes and enhanced call quality with wind noise resistance.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X