പിഡിഎക്‌സ്-60ബിഎല്‍ ഡോക്കിംഗ് സ്പീക്കര്‍ സിസ്റ്റം

Posted By: Staff

പിഡിഎക്‌സ്-60ബിഎല്‍ ഡോക്കിംഗ് സ്പീക്കര്‍ സിസ്റ്റം

ഇലകിട്രോണിക്‌സ് ഉല്‍പന്നങ്ങള്‍, ഓട്ടോമൊബൈല്‍സ് എന്നീ മേഖലകളിലെ ഒരു പ്രമുഖ ബ്രാന്‍ഡാണ് യമഹ. പെര്‍ഫെക്ഷന്റെ കാര്യത്തില്‍ പേരു കേട്ട യമഹയുടെ ഏറ്റവും പുതിയ ഉല്‍പന്നം യമഹ പിഡിഎക്‌സ്-60ബിഎല്‍ ഡോക്കിംഗ് സ്പീക്കര്‍ സിസ്റ്റം ആണ്.

നിങ്ങളുടെ ഐഫോണിനും ഐപോഡിനും ഉച്ചത്തിലുള്ള സൗണ്ട് സിസ്റ്റം ആവശ്യമെങ്കില്‍ നിങ്ങള്‍ക്ക് ഈ യമഹ ഡോക്കിംഗ് സ്പീക്കര്‍ സിസ്റ്റം സ്വന്തമാക്കാം.

ഇതിന്റെ വയര്‍ലെസ് ചാര്‍ജിംഗ് സംവിധാനം ഉപയോഗിച്ച് ഐഫോണും ഐപോഡുമായി ഒരു വയര്‍ലെസ് ബന്ധം സ്ഥാപിക്കാന്‍ കഴിയുന്നു എന്നതാണിതിന്റെ ഏറ്റവും വലിയ പ്രത്യേകത. ഈ വയര്‍ലെസ് ചാര്‍ജിംഗ് ക്രാഡിലിന് ഒരു റിമോട്ട് കണ്‍ട്രോളറും ഉണ്ടെന്നത് യമഹ പിഡിഎക്‌സ്-60ബിഎല്ലിനെ കൂടുതല്‍ യൂസര്‍ ഫ്രന്റ്‌ലിയാക്കുന്നു.

യമഹ പിഡിഎക്‌സ്-60ബിഎല്ലിന്റെ ഫ്രീക്വന്‍സി 60 ഹെര്‍ഡ്‌സിനും 20 കിലോഹെര്‍ഡ്‌സിനും ഇടയിലാണ്. പവര്‍ കോര്‍ഡ്, മൂന്ന് ഡോക്ക് അഡാപ്റ്ററുകള്‍, ശബ്ദം കൂടോടാനിം കുറയ്ക്കാനും സഹായിക്കുന്ന റിമോട്ട് കണ്‍ട്രോള്‍ എന്നിവയെല്ലാം ഈ യമഹ ഉല്‍പന്നത്തിനുണ്ട്.

ഒരു ഷല്‍ഫിലോ, മേശപ്പുറത്തോ ഒതുക്കി വെക്കാവുന്ന വിധത്തിലാണ് ഇതിന്റെ രൂപം. അതുകൊണ്ടുതന്നെ കൂടുതല്‍ സ്ഥലം ഇതിനു വേണ്ടി മാറ്റി വെക്രേണ്ടി വരുന്നില്ല. കറുപ്പ്, നീല, ചാരനിറം, പിങ്ക് നിറങ്ങളിലെല്ലാം ലഭ്യമായതുകൊണ്ട്, നമ്മുടെ അഭിരുചിക്കിണങ്ങിയ നിറം തിരഞ്ഞെടുക്കാം എന്നൊരു സൗകര്യവും യമഹ ഒരുക്കിയിരിക്കുന്നു എന്നു വേണം പറയാന്‍.

എ.സി അഡാപ്റ്റര്‍ കേബിളും, വയര്‍ലെസ് ചാനല്‍ സെലക്റ്റ് ചെയ്യാനുള്ള സ്വിച്ചും സ്പീക്കര്‍ സിസ്റ്റത്തിന്റെ ബാക്ക് ഭാഗത്താണ്. ഇതിലെ ഏക മാന്വല്‍ ബട്ടണ്‍ ശബ്ദം നിയന്ത്രിക്കാനുള്ള ബട്ടണ്‍ ആണ്.

യമഹ പിഡിഎക്‌സ്-60ബിഎല്ലിന്റെ വില ഏതാണ്ട് 12,000 രൂപയാണ്.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot