യമഹ മ്യൂസിക് സിസ്റ്റം വരുന്നു, വിവിധ വര്‍ണ്ണങ്ങളില്‍

Posted By: Staff

യമഹ മ്യൂസിക് സിസ്റ്റം വരുന്നു, വിവിധ വര്‍ണ്ണങ്ങളില്‍

യമഹയുടെ പുതിയ മ്യൂസിക് സിസ്റ്റം ആണ് റെസ്‌ഷ്യോ ഐഎസ്എക്‌സ്-800.  വളരെ ഒതുക്കത്തിലുള്ള ഡിസൈന്‍ ആണിതിന്.  സിഡി പ്ലെയര്‍, ഐപോഡോ, ഐഫോണോ കണക്റ്റ് ചെയ്യാനുള്ള ഡോക്കിംഗ് സ്‌റ്റേഷന്‍, സ്പീക്കറുകള്‍, ആംപ്ലിഫയര്‍, എഎം/എഫ്എം റേഡിയോ ട്യൂണര്‍, യുഎസ്ബി പോര്‍ട്ട്, അലാറം ക്ലോക്ക് എന്നീ സംവിധാനങ്ങളുള്ള ഒരു മ്യൂസിക് സിസ്റ്റമാണ് യമഹ ഒരുക്കിയിരിക്കുന്നത്.

ഇതിന്റെ കൂടെ വരുന്ന സ്റ്റാന്റിലോ, ഇനി വേണമെങ്കില്‍ ചുമരില്‍ തന്നെയോ ഉറപ്പിക്കാവുന്ന ഒരു മ്യൂസിക് സിസ്റ്റമാണിത്.  ചതുരാകൃതിയിലുള്ള ഈ യമഹ ഗാഡ്ജറ്റ്, പച്ച, പര്‍പ്പിള്‍, കറുപ്പ്, വെള്ള നിറങ്ങളില്‍ ലഭ്യമാണ്.  ഓരോരുത്തര്‍ക്കും ഇഷ്ടപ്പെട്ട നിറം തിരഞ്ഞെടുക്കാവുന്നതേയുള്ളൂ.

ഗാഡ്ജറ്റ് വെച്ചിരിക്കുന്ന സ്ഥലത്തു നിന്നും അല്പം ദൂരെയാണെങ്കിലും ഇതിന്റെ ഡിസിപ്ലേയിലുള്ളത് വായിക്കാന്‍ കഴിയും എന്നതും ഈ മ്യൂസിക് സിസ്റ്റത്തിന്റെ പ്രത്യേകതയാണ്.  വെറും 9 സെന്റീമീറ്റര്‍ മാത്രമാണ് ഇതിന്റെ കട്ടി.  റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ചും ഇത് പ്രവര്‍ത്തിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്യാം.

നാലു ഇഞ്ചു വീതമുള്ള രണ്ടു വൂഫറുകളുള്ള ഈ യമഹ മ്യൂസിക് സിസ്റ്റം മികച്ച ശബ്ദ സംവിധാനമുള്ളതും, ഉച്ചത്തില്‍ പ്രവര്‍ത്തിപ്പിക്കാവുന്നതും ആണ്.  ഡിജിറ്റല്‍-റ്റു-അനലോഗ് ചിപ് വഴി ഇതിനെ ഐപോഡുമായി ബന്ധിപ്പിക്കാവുന്നതാണ്.

ഇതിന്റെ യുഎസ്ബി പോര്‍ട്ടു വഴി യുഎസ്ബി സ്റ്റിക്കുമായോ, ഡാറ്റ ട്രാവലറുമായോ ബന്ധിപ്പിക്കാന്‍ കഴിയും.  എന്നാല്‍ ഇതിന്റെ എല്‍ഇഡി ഡിസ്‌പ്ലേയില്‍ ആല്‍ബം, ട്രാക്ക്, ആര്‍ട്ടിസ്റ്റ് എന്നിവയെ കുറിച്ച് ലഭ്യമല്ല.

ഇതിന്റെ മറ്റൊരു പോരായ്മ, ബ്ലൂടൂത്ത്, വൈഫൈ, എഥര്‍നെറ്റ്, എയര്‍പ്ലേ തുടങ്ങിയ നെറ്റ് വര്‍ക്കിംഗ് ഒപ്ഷനുകളുടെ അഭാവം ആണ്.

ഇതിലെ ഇന്റലിഅലാറം എന്ന അലാറം ഏറെ പ്രത്യേകതകള്‍ ഉള്ളതാണ്.  കാഴ്ചയിലും ഈ യമഹ ഗാഡ്ജറ്റ് ആകര്‍ഷണീയമാണ്.  എന്നാല്‍ നെറ്റ് വര്‍ക്കിംഗ് ഒപ്ഷനുകളുടെ അഭാവത്തിലും ഇതിന്റെ കൂടിയ വില അത്ര സ്വീകാര്യമായി അനുഭവപ്പെടുകയില്ല.  40,000 രൂപയ്ക്ക് മുകളിലാണ് യമഹ റെസ്‌ഷ്യോ ഐഎസ്എക്‌സ്-800ന്റെ വില!

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot