മികച്ച ശ്രവ്യാനുഭവവുമായി യമഹ സ്പീക്കര്‍ സിസ്റ്റം

Posted By: Staff

മികച്ച ശ്രവ്യാനുഭവവുമായി യമഹ സ്പീക്കര്‍ സിസ്റ്റം

യമഹയ്ക്ക് ഉന്നത ഗുണനിലവാരം പുലര്‍ത്തുന്ന ഉല്‍പന്നങ്ങളാണ് ആവരുടേത് എന്നൊരു പേര് അന്താരാഷ്ട്ര വിപണിയിലുണ്ട്. ഓട്ടോമൊബൈല്‍ ഇന്‍ഡ്‌സ്ട്രിയിലെന്ന പോലെ ഓഡിയോ ഇന്‍സ്ട്രിയിലും യമഹയ്ക്ക് യമഹയുടേതായ ഒരു പേരുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ യമഹയുടെ ഏറ്റവും പുതിയ സംഭാവനയാണ് യമഹ വൈഎച്ച്ടി-എസ്401 സൗണ്ട് ബാര്‍ സ്പീക്കര്‍ സിസ്റ്റം.

മികച്ച സൗണ്ട്, ബാസ് ഇഫക്റ്റുകള്‍ കാഴ്ച വെക്കും ഈ പുതിയ യമഹ ഉല്‍പന്നം. ഓഡിയോ ലിസണിംഗ് അനുഭവം മികച്ചതാക്കാന്‍ ഒരു സബ്-വൂഫര്‍ ഇന്റഗ്രേറ്റ് ചെയ്ത റിസീവര്‍ ഉണ്ട് ഈ സ്പീക്കറിന്.

മിനുസമുള്ള കറുപ്പ് പ്രതലത്തോടു കൂടിയ ഇതിന്റെ ഡിസൈന്‍ ആരെയും ആകര്‍ഷിക്കും. ഉപയോഗം ഏറ്റവും എളുപ്പമാക്കുക എന്ന ഉദ്ദശത്തോടെ ഇതിനൊരു റിമോട്ട് കണ്ടട്രോളിംഗ് സംവിധാനവും കൊണ്ടു വന്നിരിക്കുന്നു യമഹ. ആസ്വദനം ഉറപ്പാക്കാന്‍ വെര്‍ച്വല്‍ 7.1 സറൗണ്ട് സൗണ്ട് സംവിധാനവും അവതരിപ്പിച്ചിട്ടുണ്ട് യമഹ ഇവിടെ.

50 വാട്ടിന്റെ ഫുള്‍ റേഞ്ച് ഡ്യുവല്‍ സ്പീക്കറാണിവിടുള്ളത്. അതുകൊണ്ടു തന്നെ ഹോം തിയറ്റര്‍ സംവിധാനത്തിലുപയോഗപ്പെടുത്തുകയാണെങ്കില്‍ തികച്ചും വ്യത്യസ്തമായ ഒരു അനുഭവമായിരിക്കും നിങ്ങള്‍ക്കു ലഭിയ്ക്കുക തീര്‍ച്ച. കാരണം ഡയലോഗുകള്‍ ഏറ്റവും വ്യക്തമായി കേള്‍ക്കാന്‍ സാധിക്കും ഇതുവഴി.

ഈ പുതിയ യമഹ സ്പീക്കര്‍ ഇനി ചുമരില്‍ വെക്കണമെങ്കില്‍ വളരെ എളുപ്പത്തില്‍ അതിന്റെ സ്റ്റാന്റ് ഒഴിവാക്കി വെക്കാവുന്നതേയുള്ളൂ എന്നൊരു സൗകര്യവും ഇവിടുണ്ട്. സിനിമ, സംഗീതം, സ്‌പോര്‍ട്ടസ്, ഗെയിം, ടിവി പരിപാടികള്‍ തുടങ്ങി ആറു വോപ്പിംഗ് സറൗണ്ട് മോഡുകളുണ്ട്.

ഒരു ഓഡിയോ ജാക്കും ഈ പുതിയ യമഹ സ്പീക്കറില്‍ ഉണ്ടെന്നുള്ളത് മികച്ച ശ്രവ്യാനുഭവം ഒന്നൂകൂടി ഉറപ്പാക്കുന്നു. ബില്‍ട്ട്-ഇന്‍ എഫ്എം ട്യൂണര്‍, ഒരു ഡിജിറ്റല്‍ യുഎസ്ബി കണക്ഷന്‍, ഓഡിയോ റിട്ടേണ്‍ ചാനല്‍, 3ഡി വീഡിയോ സംവിധാനം, 1080പി റെസൊലൂഷന്‍ സപ്പോര്‍ട്ടുള്ള ഒരു എച്ച്ഡിഎംഐ 3 ഇന്‍ വണ്‍ പോര്‍ട്ട് തുടങ്ങിയവയെല്ലാം യമഹ വൈഎച്ച്ടി-എസ്401 സൗണ്ട് ബാര്‍ സ്പീക്കര്‍ സിസ്റ്റത്തിന്റെ പ്രത്യേകതകളാണ്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot