സൂക്കയുടെ പോര്‍ട്ടബിള്‍ വയര്‍ലെസ് ബ്ലൂടൂത്ത് സ്പീക്കറുകള്‍

Posted By: Super

സൂക്കയുടെ പോര്‍ട്ടബിള്‍ വയര്‍ലെസ് ബ്ലൂടൂത്ത് സ്പീക്കറുകള്‍
നല്ലൊരു ടാബ്‌ലറ്റോ, സ്മാര്‍ട്ട്‌ഫോണോ ഉള്ളവര്‍ സംഗീതാസ്വദകര്‍ കൂടിയാണെങ്കില്‍ ഒഴിച്ചു കഴിയാത്ത ഒരു കാര്യമാണ് ഹെഡ്‌ഫോണുകള്‍.  എന്നാല്‍ ഹെഡ്‌ഫോണുകളുടെ ഒരു പോരായ്മ അവ പാട്ടു കേള്‍ക്കാന്‍ മാത്രമേ ഉപകരിക്കൂ എന്നതാണ്.  അതായത്, പാട്ടുകള്‍ ഷെയര്‍ ചെയ്യാനും മറ്റും ഹെഡ്‌ഫോണുകള്‍ ഉപകരിക്കില്ല എന്നു ചുരുക്കം.

പലപ്പോഴും ഹെഡ്‌ഫോണുകളില്‍ അത്ര മികച്ച ശബ്ദ സംവിധാനമല്ല എന്നതും ഒരു പ്രശ്‌നമാണ്.  അപ്പോള്‍ പിന്നെ ഏറ്റവും മികച്ച ഒപ്ഷന്‍ പോര്‍ട്ടബില്‍ സ്പീക്കറുകളാണ്.  ഇനിയിപ്പോള്‍ വയറുകള്‍ ഒരു ശല്യമായി അനുഭവപ്പെടുകയാണെങ്കില്‍, ഇനിയുള്ളൊരു ഒപ്ഷന്‍ പോര്‍ട്ടബിള്‍ വയര്‍ലെസ് ബ്ലൂടൂത്ത് സ്പീക്കര്‍ സിസ്റ്റം ആണ്.

ഇത്തരത്തിലുള്ള ഒരു ബ്ലൂടൂത്ത് സിപീക്കര്‍ സിസ്റ്റം അവതരിപ്പിക്കുകയാണ് സൂക്ക.  ഇതിന്റെ വ്യത്യസ്തവും ആകര്‍ഷണീയവുമായ ഡിസൈന്‍ കാരണം ഇത് കൂട്ടത്തില്‍ നിന്നും വേറിട്ടു നില്‍ക്കുന്നു.  സ്പീക്കറും അതിന്റെ കെയ്‌സും ഉണ്ട്.

ഇതിന് ഒരു ഓവല്‍ ബാര്‍ ഉണ്ട്.  ഈ ബാറിന്റെ രണ്ടറ്റങ്ങളിലുമായാണ് സ്പീക്കറുകള്‍ ഘടിപ്പിച്ചിരിക്കുന്നത്.  അതിന്റെ നടുവിലായി സ്മാര്‍ട്ട്‌ഫോണോ ടാബ്‌ലറ്റോ ഒരു ഡോക്കിലെന്ന പോലെ ഘടിപ്പിക്കാനുള്ള സംവിധാനം ഉണ്ട്.  അല്ലെങ്കില്‍ സ്പീക്കറുകള്‍ ടാബ്‌ലറ്റിനു മുകളിലായി വെക്കാവുന്നതും ആണ്.

വിപണിയിലുള്ള ഏതാണ്ട് എല്ലാ ടാബ്‌ലറ്റുകളുമായും സ്മാര്‍ട്ട്‌ഫോണുകളുമായും പ്രവര്‍ത്തിക്കുന്ന വിധത്തിലാണ് ഈ സ്പീക്കറുകള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.  പച്ച, ഓറഞ്ച്, േ്രഗ നിറങ്ങളില്‍ വരുന്നുണ്ട് സൂക്ക സ്പീക്കറുകള്‍.

ഏറെ കാലം കേടുകൂടാതിരിക്കുന്ന സിലിക്കണില്‍ ആണ് ഈ സ്പീക്കറുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്.  റീചാര്‍ജബിള്‍ ബാറ്ററിയാണ് ഇതില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നത്.  8 മണിക്കൂര്‍ തുടര്‍ച്ചയായി ഓഡിയോ കേള്‍ക്കാനുള്ള സംവിധാനം ഉണ്ട് ഇതില്‍.

ഇതിലൂടെയുള്ള ശബ്ദം വളരെ ഉയര്‍ന്ന ഗുണനിലവാരം ഉള്ളതാണ്.  അതുപോലെ ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ളതിനാല്‍ ബ്ലൂടൂത്തുള്ള ഏതില്‍ നിന്നും ഇഷ്ട സംഗീതം ഉപയോപ്പെടുത്താനും സാധിക്കും.

5,000 രൂപയാണ് സൂക്ക ബ്ലൂടൂത്ത് സ്പീക്കറുകളുടെ വില.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot