മംഗള്‍യാന്‍ ചൊവ്വാ പഥത്തിലേക്ക് നാളെ കയറും...!

Written By:

മംഗള്‍യാന്‍ ബുധനാഴ്ച ചൊവ്വയെ ചുറ്റാനുള്ള പഥത്തില്‍ കയറുമെന്ന് ഏറെക്കുറെ ഉറപ്പായി. ആദ്യ ചൊവ്വാദൗത്യംതന്നെ വിജയിച്ച രാജ്യമാകാന്‍ ഇന്ത്യക്കിനി ഒരുദിവസത്തെ കാത്തിരിപ്പു മാത്രം.

ചൊവ്വയെ ലക്ഷ്യമിട്ട് മംഗള്‍യാന്‍ പായുന്ന പഥത്തിന്റെ ക്രമപ്പെടുത്തല്‍ തിങ്കളാഴ്ചയാണ് നടന്നത്. ഇന്ത്യയുടെ ആദ്യ ഗ്രഹാന്തരദൗത്യമായ മംഗള്‍യാന്റെ (മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍) പ്രധാന യന്ത്രമാണ് ലാം എന്ന ലിക്വിഡ് അപ്പോജീ മോട്ടോര്‍. ബുധനാഴ്ച രാവിലെ ഈ യന്ത്രം പ്രവര്‍ത്തിപ്പിച്ചാണ് പേടകം ചൊവ്വയെ ചുറ്റാനുള്ള പഥത്തിലാകുക.

മംഗള്‍യാന്‍ ചൊവ്വാ പഥത്തിലേക്ക് നാളെ കയറും...!

പ്രധാന ദ്രവഇന്ധനയന്ത്രത്തിന്റെ ജ്വലനപ്പരീക്ഷണം തിങ്കളാഴ്ച വിജയമായത് ഐ എസ് ആര്‍ ഒ-യ്ക്ക തികഞ്ഞ ശുഭാപ്തി വിശ്വാസമാണ് നല്‍കിയത്. തിങ്കളാഴ്ച നടന്ന പ്രവര്‍ത്തനങ്ങള്‍ക്കും ബുധനാഴ്ചത്തെ പഥപ്രവേശത്തിനുമുള്ള നിര്‍ദേശങ്ങള്‍ ഒരാഴ്ചമുമ്പേ പേടകത്തില്‍ ഐ എസ് ആര്‍ ഒ അപ്ലോഡ് ചെയ്തതാണ്. പേടകം അത് സ്വയം തിരിച്ചറിഞ്ഞാണ് പ്രവര്‍ത്തിക്കുന്നത്.

പേടകം ചൊവ്വാഗ്രഹത്തോട് കൂടുതല്‍ അടുത്തെത്താനാണ് തിങ്കളാഴ്ച പഥം ക്രമപ്പെടുത്താന്‍ തീരുമാനിച്ചത്. ചൊവ്വയില്‍നിന്ന് 720 കിലോമീറ്റര്‍ അകലെ നില്‍ക്കുമായിരുന്ന പടകത്തെ 512 കിലോമീറ്റര്‍മാത്രം അകലെ എത്തുംവിധമാക്കിയാണ് പഥം ക്രമപ്പെടുത്തിയത്.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot