ഉറങ്ങി മതിയാവാത്തവരെ ഉണര്‍ത്താന്‍ ഹൈടെക് അലാറം!!!

Posted By:

മിക്കവാറും ആളുകള്‍ നേരിടുന്ന പ്രധാന പ്രശ്‌നമാണ് ഉറക്കം. ചിലര്‍ക്ക് എത്ര ഉറങ്ങിയാലും മതിയാവില്ല. മറ്റു ചിലരാവട്ടെ ഉറങ്ങണമെന്നുണ്ടായിട്ടും ജോലിത്തിരക്കോ മറ്റു കാരണങ്ങളാലോ ആവശ്യത്തിന് ഉറക്കം ലഭിക്കാത്തവരാണ്.

ഈ രണ്ടു വിഭാഗത്തില്‍ പെട്ടവരും നേരിടുന്ന ഒരു കുഴപ്പം അവര്‍ക്ക് സമയത്ത് എഴുന്നേല്‍ക്കാന്‍ കഴിയാറില്ല എന്നതാണ്. അതുകൊണ്ടുതന്നെ ഓഫീസിലേക്കും കോളജിലേക്കുമൊക്കെ എത്താന്‍ വൈകുകയും ചെയ്യും.

ഇത്തരക്കാര്‍ രാത്രി ഉറങ്ങുന്നതിനു മുമ്പ് അലാറം കൃത്യമായി വയ്ക്കുമെങ്കിലും അത് അടിക്കാന്‍ തുടങ്ങുമ്പോള്‍ തന്നെ ഓഫാക്കി വീണ്ടും ഉറക്കം തുടങ്ങുമെന്നതാണ്.

ഇത്തരക്കാര്‍ക്ക് ആശ്വാസമായി ചില പ്രത്യേകതരം അലാറം ഉപകരണങ്ങള്‍ ഇറങ്ങിയിട്ടുണ്ട്. സാധാരണ ക്ലോക്കിലോ സ്മാര്‍ട്‌ഫോണിലോ കാണിക്കുന്നതുപോലെ വെറുതെ ഒരു സ്വിച്ചമര്‍ത്തിയാല്‍ ഈ അലാറം നില്‍ക്കില്ല. നിങ്ങളെ ശരിക്കും ഉണര്‍ത്തിയതിനു ശേഷമെ അവ നിലയ്ക്കു.

എങ്ങനെയാണ് ഈ അലാറം പ്രവര്‍ത്തിക്കുന്നതെന്നറിയാന്‍ താഴെ കൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ കാണുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Nixie Ramos Alarm Clock

വയര്‍ലെസ് ഡിഫ്യൂസ് പാനല്‍ സഹിതമുള്ള ക്ലോക്കാണ് ഇത്. അലാറം അടിച്ചു തുടങ്ങിയാല്‍ ഡിഫ്യൂസ് പാനലിനു സമീപമെത്തി അന്നത്തെ തീയതി രേഖപ്പെടുത്തണം. എങ്കില്‍ മാത്രമെ അലാറം നില്‍ക്കുകയുള്ളു. ഡിഫ്യൂസ് പാനല്‍ കിടക്കുന്ന സ്ഥലത്തുനിന്ന് അല്‍പം ദൂരെയായി വച്ചാല്‍ മതി.

 

Clocky Robotic Alarm

ഇത് രാവിലെ ഉണര്‍ത്തുന്നതിനൊപ്പം അല്‍പം വ്യായാമവും തരുന്ന ഉപകരണമാണ്. അതായത് അലാറം അടിച്ചുതുടങ്ങിയാല്‍ ക്ലോകി റൂമിലൂടെ മുഴുവന്‍ ഓടിക്കളിക്കും. പിന്നെ കണ്ടുപിടിച്ച് സ്വിച് അമര്‍ത്തിയാല്‍ മാത്രമെ ശബ്ദം നില്‍ക്കുകയുള്ളു.

 

Flying Alarm Clock

ഇതും മുമ്പ് പറഞ്ഞ ഉപകരണത്തിന് സമാനമാണ്. ഈ ക്ലോക്കില്‍ അലാറം ഓഫ് ചെയ്യുന്നതിനുള്ള ഉപകരണം ഫാന്‍ (പൊപ്പല്ലര്‍) പോലുള്ള വസ്തുവാണ്. അലാറം അടിച്ചു തുടങ്ങിയാല്‍ ഈ വസ്തു തിരിയുകയും ക്ലോക്കില്‍ നിന്നു വിട്ട് മുകളിലേക്ക് പറക്കുകയും ചെയ്യും. പിന്നെ ഇത് തിരിച്ചുപിടിച്ച് ക്ലോകില്‍ ഉറപ്പിച്ചാലെ അലാറം നിലയ്ക്കുകയുള്ളു.

 

Shape Up Alarm Clock

ഇത് ഉറക്കമുണര്‍ത്തി വ്യായാമവും ചെയ്യിപ്പിക്കും. അതായത് ഈ ഉപകരണം 30 തവണ മേലോട്ട് ഉയര്‍ത്തിയാല്‍ മാത്രമെ അലാറം നില്‍ക്കുകയുള്ളു.

 

Sonic Bomb Alarm Clock

ഇത് ശരിക്കും കുംഭകര്‍ണ സേവ നടത്തുന്നവരെ ഉണര്‍ത്താനുള്ളതാണ്. 113 ഡെസിബലാണ് ശബ്ദം. അതായത് അതിഭീകരമായ ശബ്ദം തന്നെ. ഇത് സ്ഥിരമായി കേട്ടാല്‍ ചെവിതന്നെ അടിച്ചുപോകും.

 

Banclock

ഉറക്കമുണര്‍ത്താനും അല്‍പം സമ്പാദ്യശീലമുണ്ടാക്കാനും ഈ ക്ലോക് സഹായിക്കും. അതായത് ഒരു നാണയം ഉള്ളിലേക്കിട്ടാ്യ മാത്രമെ ഈ ക്ലോക്കിന്റെ അലാറം നിലയ്ക്കുകയുള്ളു.

 

Target Alarm Clock

ഷൂട്ടിംഗ് ഗെയിമുകളില്‍ താല്‍പര്യമുള്ളവര്‍ക്ക് ഈ അലാറം ഇഷ്ടപ്പെടും. കാരണം ഇതില്‍ അലാറം നിര്‍ത്തണശമങ്കില്‍ ചിത്രത്തില്‍ കാണിച്ച രീതിയില്‍ ലേസര്‍ ഗണ്‍ ഉപയോഗിച്ച് ഷൂട് ചെയ്യണം. ഉന്നം കൃത്യമായാല്‍ മാത്രമെ അലാറം നില്‍ക്കുകയുള്ളു.

 

Defusable Alarm Clock

ഇത് ഹോളിവുഡ് സിനിമകളില്‍ കാണുന്ന ബോംബ് പോലെ തോന്നിക്കും. ഈ ഉപകരണത്തിന് നാല് കേബിളുകളാണ് ഉള്ളത്. അതില്‍ ഒരു കേബിള്‍ ഊരിയാല്‍ മാത്രമെ അലാറം നിലയ്ക്കുകയുള്ളു. എന്നാല്‍ അത് ഏതാണെന്ന് അറിയാനും സാധിക്കില്ല.

 

Mr Bump Off The Wall Alarm Clock

ഇത് ഉറക്കമുണര്‍ത്താന്‍ അസാധാരണ പ്രവൃത്തികളൊന്നും ചെയ്യുന്നില്ല. അലാറം അടിച്ചു തുടങ്ങുമ്പോള്‍ ചുമരിലേക്ക് എറിഞ്ഞാല്‍ മതി. അലാറം നിലയ്ക്കും.

 

No Snooze Alarm Clock

ചിത്രത്തില്‍ കാണുന്ന ഉപകരണമാണ് നൊ സ്‌നൂസ്. അലാറം അടിച്ചു തുടങ്ങുമ്പോള്‍ മുകളിലെ സ്ട്രാപ്പ് പിടിച്ച് ഉയര്‍ത്തണം തുടര്‍ന്ന് സെക്കന്റില്‍ രണ്ടുതവണ എന്ന കണക്കില്‍ 90 സെക്കന്റ് തിരിച്ചുകൊണ്ടിരിക്കണം. എങ്കിലേ അലാറം നില്‍ക്കു.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
ഉറങ്ങി മതിയാവാത്തവരെ ഉണര്‍ത്താന്‍ ഹൈടെക് അലാറം!!!

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot