ഐഫോണ്‍ ഉപയോക്താക്കളെ അസൂയക്കാരാക്കുന്ന 10 ആന്‍ഡ്രോയിഡ് ആപുകള്‍....!

ആന്‍ഡ്രോയിഡ്, ഐഫോണ്‍ ഉപയോക്താക്കള്‍ തമ്മില്‍ ആരുടെ ഫോണാണ് നല്ലതെന്ന ഒരു മാത്സര്യം നിലനില്‍ക്കുന്നുണ്ട്. ഐഫോണ്‍ പെരിമയിലും ക്ലാസ്സ് ആയ രൂപഘടനയിലും അതിന്റെ നിലവാരം കാത്തുസൂക്ഷിക്കുന്നു. അതേസമയം, ആന്‍ഡ്രോയിഡ് അതിന്റെ വിലകുറവിലും ജനകീയതയിലും തങ്ങളുടെ സ്ഥാനം കാത്തു സൂക്ഷിക്കുന്നു.

ഐഫോണ്‍ ഉപയോക്താക്കള്‍ ഇത്ര വില കൊടുത്ത് വാങ്ങിക്കുന്ന ഫോണായതിനാല്‍ സ്വഭാവികമായും അവര്‍ പ്രതീക്ഷിക്കും ആന്‍ഡ്രോയിഡില്‍ ഉളള എല്ലാ പ്രവര്‍ത്തനങ്ങളും തങ്ങള്‍ക്ക് സ്വന്തമാക്കണമെന്ന്. എന്നാല്‍ ഐഫോണിന്റെ ആരാധകര്‍ക്ക് അസൂയ ഉണ്ടാക്കുന്ന പല കാര്യങ്ങളും ആന്‍ഡ്രോയിഡില്‍ ഉണ്ട്. പ്രത്യേകിച്ചും ആപുകളുടെ കാര്യത്തില്‍.

ഐഫോണ്‍ ഉപയോക്താക്കളുടെ ഉറക്കം കെടുത്തുന്ന ആന്‍ഡ്രോയിഡില്‍ ഉളള 10 ആപുകളാണ് ചുവടെ പരിശോധിക്കുന്നത്. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

നിങ്ങളുടെ ഹോം സ്‌ക്രീന്‍ പ്രശസ്ത ആര്‍ട്ട് വര്‍ക്കുകളെക്കൊണ്ട് ദിവസവും മാറ്റണമെന്നുണ്ടെങ്കില്‍ ഈ ആപ് നിങ്ങളെ സഹായിക്കുന്നതാണ്.

 

2

നിങ്ങള്‍ മറ്റൊരു ആപ് ഉപയോഗിക്കുകയാണെങ്കിലോ, സിനിമ കാണുന്നെങ്കിലോ അത് തടസ്സപ്പെടുത്താതെ നിങ്ങളുടെ സുഹൃത്തുക്കളുമായി സംഭാഷണം തുടരണമെങ്കില്‍ ഈ ആപാണ് ഉപയോഗിക്കേണ്ടത്.

3

നിങ്ങളുടെ നോട്ടുകള്‍ വ്യത്യസ്ത നിറങ്ങളില്‍ അടയാളപ്പെടുത്തി വയ്ക്കുന്നതിനും, ശബ്ദരൂപത്തില്‍ നോട്ടിഫിക്കേഷനുകള്‍ റെക്കോര്‍ഡ് ചെയ്യുന്നതിനും ഈ ആപ് പ്രയോജനപ്രദമാണ്.

 

4

നിങ്ങള്‍ വീട്ടിലാണോ, ജോലിയിലാണോ, ഡ്രൈവ് ചെയ്യുകയാണോ എന്നത് അറിഞ്ഞ് നിങ്ങളുടെ ലോക്ക് സ്‌ക്രീനില്‍ നിങ്ങള്‍ക്ക് ആവശ്യമുളള ആപുകള്‍ തിരഞ്ഞെടുത്ത് നല്‍കുന്നു.

 

5

നോട്ടിഫിക്കേഷനുകള്‍ക്ക് നിങ്ങളുടെ മൊബൈലില്‍ എല്‍ഇഡി ലൈറ്റ് ഉണ്ടെങ്കില്‍ നിങ്ങള്‍ ഒരു മെസേജോ, ഇമെയിലോ, ഫോണ്‍ കോളോ സ്വീകരിക്കുമ്പോള്‍ ഈ ആപ് വ്യത്യസ്ത നിറങ്ങള്‍ അതിന് നല്‍കുന്നു.

 

6

കളവ് പോയാല്‍ ഫോണിനെ ട്രാക്ക് ചെയ്യുന്നതോടൊപ്പം, വെബ്‌സൈറ്റിലൂടെയോ, ടെക്‌സ്റ്റ് മെസേജ് വഴിയോ നിങ്ങളുടെ ഫോണിനെ നിയന്ത്രിക്കുന്നതിനും, സൈലന്റ് മോഡില്‍ പോലും അലാറം ശബ്ദിപ്പിക്കുന്നതിനും ഈ ആപ് പ്രയോജനകരമാണ്.

7

നിങ്ങളുടെ ഫോണിന്റെ ബ്രൈറ്റ്‌നസ് നിയന്ത്രിക്കുന്നതിന് ഈ ആപ് സഹായിക്കുന്നതാണ്. രാത്രിയില്‍ വായിക്കുന്നതിന് നിങ്ങളുടെ ഫോണിന്റെ ബൈറ്റ്‌നസ് പൂജ്യത്തിലും താഴെയാക്കാന്‍ ഈ ആപുകൊണ്ട് സാധിക്കും.

 

8

നിങ്ങള്‍ എവിടെയാണോ, ആരാണ് നിങ്ങളെ വിളിക്കുന്നത്, ബാറ്ററി ലൈഫ് എത്രത്തോളമുണ്ട് എന്നതിനനുസരിടച്ച് നിങ്ങളുടെ ഫോണിനെ ക്രമീകരിക്കാന്‍ ഇതുകൊണ്ട് സാധിക്കും. നിങ്ങള്‍ എവിടെയാണെന്നതിനനുസരിച്ച് നിങ്ങളുടെ ഫോണിനെ സൈലന്റ് ആക്കാന്‍ ഇതിന് സാധിക്കുന്നു.

 

9

സ്‌കൈ മാപ്പ് ഉപയോഗിച്ച് ആകാശത്തിലെ നക്ഷത്രങ്ങളെക്കുറിച്ച് പഠിക്കാന്‍ സാധിക്കുന്നു.

 

10

നിങ്ങള്‍ ഓണ്‍ലൈനില്‍ ഒരു ലിങ്ക് ക്ലിക്ക് ചെയ്യുമ്പോള്‍ ഈ ആപ് അത് പശ്ചാത്തലത്തില്‍ ആ പേജ് ഡൗണ്‍ലോഡ് ചെയ്യുന്നതായിരിക്കും. നിങ്ങള്‍ക്ക് ആ സമയം തന്നെ നിങ്ങളുടെ ബ്രൗസിംഗ് തുടരാവുന്നതാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
We here look 10 Android apps that make iPhone owners jealous.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot