കാലത്തിന് മുന്‍പേ സഞ്ചരിച്ച 10 ടെക് ഡിവൈസുകള്‍...!

Written By:

ഇന്നത്തെ സാങ്കേതിക വിദ്യ അത്ഭുതപൂര്‍വ്വമായ കാര്യങ്ങളാണ് നിര്‍വഹിക്കുന്നത്. ജിപിഎസ് വഴി നിങ്ങളുടെ സ്ഥാനം പിന്തുടരാന്‍ സാധിക്കുമെന്ന് മാത്രമല്ല, ഇന്നത്തെ ഗിസ്‌മോകള്‍ ലോകത്തിന്റെ എതിര്‍ കോണില്‍ ഇരിക്കുന്ന ആളുകളുമായി വീഡിയോ ചാറ്റ് നടത്താനും ഉപകരിക്കുന്നു. 1969-ല്‍ നാസ ചന്ദ്രനില്‍ മനുഷ്യനെ ഇറക്കിയപ്പോള്‍ ഉപയോഗിച്ചതിനേക്കാള്‍ കൂടുതല്‍ മെമ്മറിയും, പ്രൊസസ്സിങ് പവറും ഇന്നത്തെ സെല്‍ ഫോണുകളില്‍ ഉള്‍ക്കൊളളിച്ചിരിക്കുന്നു.

നിങ്ങളുടെ വിരല്‍ തുമ്പില്‍ അസൂയാവഹമായ സാങ്കേതികത ഇരിക്കുമ്പോള്‍, അതിന്റെ മൂല്ല്യം ശരിയായി മനസ്സിലാക്കാന്‍ കഴിയുന്നുണ്ടോ എന്നത് തീര്‍ച്ചയായും ആശങ്കാജനകമാണ്. ഇന്നത്തെ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകളിലേക്കും, ഐപാഡിലേക്കും എത്തുന്നതിന് വഴി തുറന്നിട്ട ഒരു പിടി അതിശയകരമായ ഡിവൈസുകളാണ് നമുക്കുളളത്. കാലത്തിന് മുന്‍പേ നടന്ന് പോയ ഇത്തരത്തിലുളള ഡിവൈസുകളെ പരിശോധിക്കുന്നതിനുളള ശ്രമമാണ് ചുവടെ.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

1993-ല്‍ ഇറങ്ങിയ ആപ്പിളിന്റെ ന്യൂട്ടണ്‍ മെസേജ് പാഡ് കുറിപ്പുകള്‍ എഴുതാനും, കോണ്‍ടാക്റ്റുകള്‍ സംഭരിക്കാനും, ഫാക്‌സുകള്‍ അയയ്ക്കാനും സഹായിച്ചിരുന്നു. മനംമടുപ്പിക്കുന്ന വലിപ്പവും, അമിത വിലയും വിപണിയില്‍ ഇതിനെ പരാജയമാക്കി.

2

1997-ല്‍ എത്തിയ പാം പൈലറ്റ് പേരുകളും, വിലാസങ്ങളും, ഫോണ്‍ നമ്പറുകളും സൂക്ഷിക്കാനും ഡിവൈസിലേക്ക് സ്റ്റൈലസ് ഉപയോഗിച്ച് ഡാറ്റാ നേരിട്ട് എന്‍ടര്‍ ചെയ്യുന്നതിനും സഹായിച്ചിരുന്നു. ഇന്നത്തെ സ്മാര്‍ട്ട്‌ഫോണുകളുടെ പൂര്‍വികാരണ് ആപ്പിള്‍ ന്യൂട്ടണ്‍-ഉം പാം പൈലറ്റ്-ഉം എന്ന് നിസ്സംശയം പറയാം.

3

8 ബിറ്റിന്റെ പ്രൊസസ്സിങ് പവറും, കൈ തണ്ടയുടെ മുകളിലായി നിട്ടെന്‍ഡൊ ഗെയിം നിയന്ത്രിക്കാനുളള ബട്ടണുകളുമായി എത്തിയ ഈ ഡിവൈസ് വിപണിയില്‍ ഒരു പരാജയമായിരുന്നു.

 

4

1987-ല്‍ എത്തിയ സോണി പ്ലയര്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമായ ആദ്യ ഡിജിറ്റല്‍ ഓഡിയോ ഡിവൈസാണ്.

 

5

1977-ല്‍ ഇറങ്ങിയ തല്‍ക്ഷണ വീഡിയോകള്‍ കാണാന്‍ ഉപകരിച്ചിരുന്ന ഈ ഡിവൈസില്‍ പക്ഷെ ചിത്രങ്ങളുടെ ഗുണ നിലവാരം മോശമായതിനാല്‍ വേണ്ടത്ര വിജയിച്ചില്ല.

6

1996-ല്‍ ടെലിവിഷനില്‍ ടെലിഫോണ്‍ ലൈനിലൂടെ ഇന്റര്‍നെറ്റ് ബ്രൗസ് ചെയ്യാന്‍ ലക്ഷ്യമിട്ട് ഇറക്കിയതാണ് ഈ ഡിവൈസ്.

7

ഇലക്ട്രോണിക്ക് ഗെയിമിങിന് അടിത്തറയിട്ട ഈ ഡിവൈസ് വിപണിയിലെത്തിയത് 1978-ലാണ്.

8

സിരി എത്തുന്നതിന് മുന്‍പായി വന്ന ഈ ഡിവൈസിന്റെ പോരായ്മ നിങ്ങളുടെ ശബ്ദം തിരിച്ചറിയുന്നതിനായി ഇതിനെ പരിശീലിപ്പിക്കണമെന്നതായിരുന്നു.

 

9

1998-ല്‍ ആപ്പിള്‍ ഐപോഡ് വരുന്നതിന് മൂന്ന് കൊല്ലം മുന്‍പായി എത്തിയ ഈ ഡിവൈസില്‍ 30 മിനിട്ട് ദൈര്‍ഘ്യത്തില്‍ 10 പാട്ടുകള്‍ സംഭരിച്ച് വയ്ക്കാന്‍ സാധിക്കുമായിരുന്നു.

10

1993-ല്‍ 3.3 ഇഞ്ച് എല്‍സിഡി സ്‌ക്രീനുമായി എത്തിയ എടി&ടി വീഡിയോഫോണ്‍ ആദ്യ വീഡിയോ കമ്മ്യൂണിക്കേഷന്‍ ഡിവൈസായാണ് പരിഗണിക്കപ്പെടുന്നത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
10 “Before Their Time” Technology Devices.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot