ലോകത്ത് ജോലിചെയ്യാന്‍ ഏറ്റവും സുഖകരമായ 10 കമ്പനികള്‍

Posted By:

ടെക് കമ്പനികളിലെ ജോലി പൊതുവെ അത്ര സുഖകരമാവാറില്ല. ഉയര്‍ന്ന വേതനം ലഭിക്കുമെങ്കിലും അതിനനുസരിച്ച് ജോലിഭാരവും ഉണ്ടാവും. ദിവസവും 12 മണിക്കൂറോ അതിലധികമോ സമയമാണ് മുന്‍ നിര ടെക് കമ്പനികളില്‍ പലരും ജോലിചെയ്യുന്നത്. അതിനനുസരിച്ചുള്ള ശമ്പളം ഉണ്ടെങ്കിലും സ്വകാര്യ ജീവിതത്തില്‍ പലതും നഷ്ടമാകാറുണ്ട്.

എന്നാല്‍ എല്ലാ കമ്പനികളും അങ്ങനെയാണെന്നു കരുതാന്‍ വയ്യ. ഔദ്യോഗിക ജീവിതവും വ്യക്തിജീവിതവും ഒരുമിച്ചുകൊണ്ടുപോകാന്‍ കഴിയുന്ന, എന്നാല്‍ മികച്ച പ്രതിഫലം ലഭിക്കുന്ന കമ്പനികളും ലോകത്തുണ്ട്. അതുകൊണ്ടുതന്നെ അത്തരം കമ്പനികളില്‍ കയറിക്കൂടാന്‍ പ്രയാസവുമാണ്.

പറഞ്ഞുവരുന്നത് ഫോര്‍ച്യുണ്‍ മാഗസിന്‍ തയാറാക്കിയ, ലോകത്ത് ജോലിചെയ്യാന്‍ ഏറ്റവും സുഖകരമായ കമ്പനികളുടെ പട്ടികയെ കറച്ചാണ്. എല്ലാവര്‍ഷവും ഫോര്‍ച്യൂണ്‍ ഇത്തരത്തില്‍ ലിസ്റ്റ് പ്രസിദ്ധീകരിക്കാറുണ്ട്. പ്രതിഫലവും ജോലിസ്ഥലത്തെ അന്തരീക്ഷവും ഉള്‍പ്പെടെ വിവിധ കാര്യങ്ങള്‍ പരിഗണിച്ചാണ് ഇത് തയാറാക്കുന്നത്.

കഴിഞ്ഞ അഞ്ചു വര്‍ഷമായി ഗൂഗിളാണ് പട്ടികയില്‍ ഒന്നാംസ്ഥാനത്തുള്ളത്. ഈ വര്‍ഷവും അതുതന്നെ സ്ഥിതി. ഫോര്‍ച്യൂണ്‍ തയാറാക്കിയ പട്ടികയില്‍ ഇടംപിടിച്ച ആദ്യ പത്തു സ്ഥാനത്തുള്ള കമ്പനികള്‍ ഏതെല്ലാമെന്ന് ചുവടെ കൊടുക്കുന്നു.

ലോകത്ത് ജോലിചെയ്യാന്‍ ഏറ്റവും സുഖകരമായ 10 കമ്പനികള്‍

Read more about:

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot