ആന്‍ഡ്രോയ്ഡ് ഉപകരണങ്ങളില്‍ ലഭ്യമാവുന്ന ഏറ്റവും മികച്ച പത്ത് റേസിംഗ് ഗെയിമുകള്‍

By Bijesh
|

മുറ്റത്തും തൊടിയിലും ഒക്കെ ഇറങ്ങി കുട്ടികള്‍ ഓടിക്കളിക്കുന്ന കാഴ്ച ഇന്ന് അപൂര്‍വമാണ്. പുതിയ തലമുറ വീഡിയോ ഗെയിമുകളിലാണ് ആകൃഷ്ടരായിരിക്കുന്നത്. കുട്ടികള്‍ മാത്രമല്ല, മുതിര്‍ന്നവരും ഇക്കൂട്ടത്തിലുണ്ട്.

 

മുന്‍പൊക്കെ പേഴ്‌സണല്‍ കമ്പ്യൂട്ടറും ലാപ്‌ടോപുമായിരുന്നു ഗെയിമിംഗിനുള്ള പ്രധാന ഉപാധികള്‍. എന്നാല്‍ സ്മാര്‍ട്ട്‌ഫോണും ടാബ്ലറ്റും പ്രചാരം നേടിയതോടെ കാര്യങ്ങള്‍ മാറി. ഇപ്പോള്‍ എല്ലാവരും ഫോണുകളാണ് ഗെയിമുകള്‍ക്കായി കൂടുതല്‍ ഉപയോഗിക്കുന്നത്. പ്രത്യേകിച്ച് യാത്രയിലും മറ്റും ഇത് ഏറെ സൗകര്യപ്രദമാണ്താനും.

സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

ഇത്രയും പറഞ്ഞത് ആന്‍ഡ്രോയ്ഡ് ഉപകരണങ്ങളില്‍ ലഭ്യമാവുന്ന ഏറ്റവും മികച്ച 10 റെയ്‌സിംഗ് ഗെയിമുകളെ പരിചയപ്പെടുത്താനാണ്. അത് ഏതെല്ലാമെന്നറിയുന്നതിനായി താഴേക്കു സ്‌ക്രോള്‍ ചെയ്യുക.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

Death Rally

Death Rally

റെയ്‌സിംഗ് ഗെയിമില്‍ എതിരാളികള്‍ വിലങ്ങുതടിയാവുന്നത് പതിവാണല്ലോ?. എന്നാല്‍ ഇ ഗെയിമില്‍ ധാരാളം അതി സാഹസികതകളും എതിരാളികളെ നേരിടാനുള്ള ആയുധങ്ങളും ഉണ്ട്.

 

2XL MX Offroad

2XL MX Offroad

മോട്ടോര്‍ ബൈക് റേസിംഗ് ഗെയിമാണ് ഇത്.

 

 Acceler8

Acceler8

മണലാരണ്യത്തിലൂടെയും ദുര്‍ഘടപാതകളിലൂടെയുമുള്ള ഓഫ് റോഡ് റെയ്‌സിംഗാണ് ആക്‌സലര്‍ 8

 

GT Racing Motor Academy
 

GT Racing Motor Academy

ഓണ്‍ലൈനില്‍ മറ്റുള്ളവരുമായി ചേര്‍ന്ന് കളിക്കാവുന്ന കാര്‍റേസിംഗ് ഗെയിമാണ് ഇത്.

 

Parking Frenzy

Parking Frenzy

സാധാരണ െറയ്‌സിംഗ് ഗെയിമുകളില്‍ നിന്നു വ്യത്യസതമായി, ഏറ്റവും തിരക്കേറിയ പാര്‍ക്കിംഗ് സ്ഥലത്ത് സുരക്ഷിതമായി കാര്‍ പാര്‍ക്ക് ചെയ്യണമെന്നതാണ് ഈ ഗെയിമിന്റെ സവിശേഷത.

 

Trial Xtreme 2

Trial Xtreme 2

പാറകളിലൂടെയും കുന്നുകളിലൂടെയും ബൈക്കുമായി സഞ്ചരിക്കുന്ന ഗെയിമാണ് ഇത്. ഓരോ ലെവലിലുമുള്ള സ്റ്റാറുകള്‍ ശേഖരിക്കുക എന്നതാണ് ലക്ഷ്യം.

 

Pocket Racing

Pocket Racing

ഓണ്‍ലൈനില്‍ മറ്റുള്ളവരുമായി മത്സരിക്കാവുന്ന ഗെയിമാണ് ഇത്. ആറു ട്രാക്കുകളിലായി കാറുകള്‍ മത്സരിക്കുകയാണ് ചെയ്യുന്നത്.

 

Raging Thunder 2

Raging Thunder 2

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് അനുയോജ്യമായ തരത്തിലുള്ള പഴഞ്ചന്‍ ഗെയിമാണ് ഇത്. എന്നാലും പുതുമകളും കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

 

Reckless Racing 2

Reckless Racing 2

ഇതും ഓണ്‍ലൈനില്‍ മറ്റുള്ളവരുമായി ചേര്‍ന്ന് കളിക്കാവുന്ന ഗെയിമാണ്. ദുര്‍ഘടമായ പാതയിലൂടെയുള്ള കാര്‍ റേസിംഗാണ് ഇത്.

 

Snuggle Truck

Snuggle Truck

ഓരോ വാഹനത്തിലും ഏതാനും മൃഗങ്ങള്‍ ഉണ്ടാവും. കുന്നും മലയും താണ്ടിയാണ് വാഹനത്തിന്റെ യാത്ര. ഇടയില്‍ മൃഗങ്ങള്‍ വീണുപോയേക്കാം. പരമാവധി മൃഗങ്ങളെ വീഴ്ത്താതെ നിശ്ചിത ലെവലുകള്‍ പൂര്‍ത്തിയാക്കുക എന്നതാണ് ഗെയിം.

 

ആന്‍ഡ്രോയ്ഡ് ഉപകരണങ്ങളില്‍ ലഭ്യമാവുന്ന ഏറ്റവും മികച്ച പത്ത് റേസിംഗ് ഗ
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X