ലോകത്ത് ജോലിചെയ്യാന്‍ ഏറ്റവും സുഖകരമായ 10 ടെക് കമ്പനികള്‍

Posted By:

ടെക് കമ്പനികളിലെ ജോലി പൊതുവെ കഠിനമാണ്. എന്നാല്‍ അതിനനുസരിച്ച് പ്രതിഫലവും ലഭിക്കും. അതുകൊണ്ടുതന്നെ യുവാക്കള്‍ കൂടുതയലായി ആകര്‍ഷിക്കപ്പെടുകയും ചെയ്യുന്നുണ്ട്.

എന്നാല്‍ ജോലിയും ജീവിതവും ഒരുമിച്ചു കൊണ്ടുപോകാന്‍ സാധിക്കുന്ന നല്ല കമ്പനികളും നിരവധിയുണ്ട്. അത്തരത്തില്‍ ജോലിചെയ്യാന്‍ ഏറ്റവും സുഖകരമായത് എന്ന് ജീവനക്കാര്‍ തന്നെ സമ്മതിച്ച ലോകത്തെ 10 ടെക് കമ്പനികള്‍ ഏതെല്ലാമെന്ന് ചുവടെ കൊടുക്കുന്നു.

പ്രശസ്ത കരിയര്‍ ഗൈഡന്‍സ് സൈറ്റായ ഗ്ലാസ്‌ഡോര്‍ തയാറാക്കിയ ലിസ്റ്റ് ആണ് ഇത്. ലോകത്തെ വന്‍കിട ടെക് കമ്പനികളില്‍ പലതും യു.എസിലെ സിലിക്കണ്‍ വാലിയിലാണ് സ്ഥിതി ചെയ്യുന്നതെങ്കിലും സിലിക്കണ്‍ വാലിക്ക് പുറത്തുള്ള കമ്പനികളെയാണ് ഇവിടെ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഓര്‍ബിറ്റ്‌സ്

ട്രാവല്‍ ബുക്കിംഗ് സൈറ്റാണ് ഓര്‍ബിറ്റ്

 

ക്വാള്‍കോം

സെമി കണ്ടക്ടര്‍ നിര്‍മാതാക്കള്‍

 

സി.ഡി.ഡബ്ല്യു

കമ്പ്യൂട്ടര്‍ അനുബന്ധ ഉപകരണങ്ങളുടെയും സോഫ്റ്റ്‌വെയറുകളുടെയും വില്‍പന നടത്തുന്ന സ്ഥാപനമാണ് സി.ഡി.ഡബ്ല്യു.

 

മാത് വര്‍ക്‌സ്

സോഫ്റ്റ്‌വെയര്‍ നിര്‍മാതാക്കളാണ് മാത്‌വര്‍ക്‌സ്

 

സിട്രിക്‌സ് സിസ്റ്റംസ്

വിവിധ കമ്പനികള്‍ക്ക് നെറ്റ്‌വര്‍ക്കിംഗ് സോഫ്റ്റ്‌വെയറുകള്‍ നിര്‍മിച്ചു നല്‍കുന്ന സ്ഥാപനമാണ് സിട്രിക്‌സ് സിസ്റ്റംസ്.

 

നാഷണല്‍ ഇന്‍സ്ട്രുമെന്റ്‌സ്

വിവിധ ഉപകരണങ്ങളുടെ നിര്‍മാണ പരീക്ഷണത്തിനുള്ള ഉപകരണങ്ങള്‍ ലഭ്യമാക്കുന്ന കമ്പനിയാണ് നാഷണല്‍ ഇന്‍സ്ട്രുമെന്റ്‌സ്.

 

കരിയര്‍ ബില്‍ഡര്‍

പുതിയ ജോലികള്‍ സംബന്ധിച്ച വിവരം ലഭ്യമാക്കുന്ന വെബ്‌സൈറ്റാണ് കരിയര്‍ ബില്‍ഡര്‍.

 

ടെക്‌സാസ് ഇന്‍സ്ട്രുമെന്റ്‌സ്

സെമി കണ്ടക്ടര്‍ നിര്‍മാണ സ്ഥാപനമാണ് ടെക്‌സാസ് ഇന്‍സ്ട്രുമെന്റ്‌സ്.

 

മൈക്രോസോഫ്റ്റ്

മൈക്രോസോഫ്റ്റും ജോലിചെയ്യാന്‍ സുഖകരമായ കമ്പനികളില്‍ ഒന്നാണെന്ന് ജീവനക്കാര്‍ അഭിപ്രായപ്പെടുന്നു.

 

റാക്‌സ്‌പേസ്

വെബ് ഹോസ്റ്റിംഗ് കമ്പനിയാണ് റാക്‌സ്‌പേസ്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot