സാങ്കേതികതയെ കൂട്ടുപിടിച്ചാല്‍ ഭൂമികുലുക്കത്തില്‍ നിന്ന് രക്ഷപ്പെടാം

Posted By:

ഭൂമികുലുക്കവും സുനാമിയും പോലുള്ള ദുരന്തങ്ങള്‍ എപ്പോഴും എവിടെയും ഉണ്ടാകാം. വന്‍ ദുരന്തങ്ങള്‍ക്ക് സാക്ഷ്യം വഹിക്കേണ്ടി വന്നിട്ടില്ലെങ്കിലും കേരളത്തിലും ചെറിയ രീതിയില്‍ അത് അനുഭവിച്ചറിഞ്ഞിട്ടുണ്ട്. അതേസമയം ഗുജറാത്ത് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഭൂകമ്പം സൃഷ്ടിച്ച കെടുതി എത്രത്തോളമാണെന്നും നമ്മള്‍ കണ്ടിട്ടുണ്ട്.

എന്നാല്‍ സാങ്കേതിക വിദ്യ ഇത്രയും വികസിച്ച കാലഘട്ടത്തില്‍ ഭൂകമ്പം, സുനാമി എന്നിവ മുന്‍കൂട്ടി അറിയാനും അവയില്‍ നിന്ന് രക്ഷനേടാനുമുള്ള ചില മാര്‍ഗങ്ങള്‍ ഉണ്ട്. ഭൂകമ്പം പ്രവചിക്കുന്ന സ്മാര്‍ട്‌ഫോണ്‍ ആപ്ലിക്കേഷന്‍ മുതല്‍ ഭൂമി കുലുങ്ങുമ്പോള്‍ തനിയെ തുറക്കുന്ന വാതില്‍ വരെ ഇക്കൂട്ടത്തില്‍ ഉള്‍പ്പെടും.

എന്തായാലും അത്തരത്തില്‍ ഭൂമികുലുക്കം സുനാമി എന്നിവ മുന്‍കൂട്ടി അറിയാനും ദുരന്തമുണ്ടായിക്കഴിഞ്ഞാല്‍ അതിവേഗം അതില്‍ നിന്ന് രക്ഷനേടുന്നതിനുമുള്ള 50 സംവിധാനങ്ങള്‍ ചുവടെ കൊടുക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സുനാമിയില്‍ നിന്ന് രക്ഷനേടാന്‍ പ്രത്യേകം രൂപകല്‍പനചെയ്ത വീടാണ് ഇത്. സ്റ്റീല്‍ കൊണ്ട് നിര്‍മിച്ച കുഴല്‍ രൂപത്തിലുള്ള ഈ കണ്ടെയ്‌നല്‍ വെള്ളത്തില്‍ പൊങ്ങിക്കിടക്കുമെന്നതാണ് പ്രത്യേകത.

 

ഭൂകമ്പം ഉണ്ടാവുമ്പോള്‍ താല്‍കാലികമായി രക്ഷനേടാനുള്ള വാതിലാണ് ഇത്. രണ്ട് ഭാഗങ്ങളാണ് ഇതിനുള്ളത്. ഭൂമി കുലുങ്ങിയാല്‍ മുകള്‍ ഭാഗം മടങ്ങിനല്‍ക്കും. മുറിയില്‍ നിന്ന് പുറത്തുകടക്കാന്‍ വേഗത്തില്‍ കഴിയും എന്നുമാത്രമല്ല, പാതി മടങ്ങിയ വാതിലിനടിയില്‍ ഇരുന്നാല്‍ കെട്ടിടം തകരുമ്പോള്‍ കോണ്‍ക്രീറ്റ് ഉള്‍പ്പെടെയുള്ളവ ശരീരത്തില്‍ പതിക്കാതെ സംരക്ഷിക്കുകയും ചെയ്യും.

 

ഇതും വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നതും വെള്ളം അകത്തുകടക്കാത്തതുമായ കെട്ടിടമാണ്. സുനാമി പോലുള്ള ദുരന്തങ്ങള്‍ ഉണ്ടാവുമ്പോള്‍ രക്ഷപ്പെടാന്‍ സഹായിക്കും.

 

ഭൂകമ്പമുണ്ടാവുമ്പോള്‍ രക്ഷനേടാന്‍ സഹായിക്കുന്ന മേശയാണ് ഇത്. ത്രികോണാകൃതിയില്‍ മടക്കാന്‍ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത. മടക്കികഴിഞ്ഞാല്‍ ഒരാള്‍ക്ക് ഇതിനുള്ളില്‍ ഇരിക്കുകയും ചെയ്യാം. കോണ്‍ക്രീറ്റ് ഉള്‍പ്പെടെയുള്ളവയെ തടുക്കുന്നതിനുള്ള ഉറപ്പും ഇതിനുണ്ട്. സ്‌കൂളുകളിലും മറ്റും ഇത് പ്രയോജനപ്പെടും.

 

ചുമരും വാതിലുമുള്ള പാരച്ചൂട് ആണ് ഇത്. ദുരന്തങ്ങള്‍ ഉണ്ടാവുമ്പോള്‍ ഉയര്‍ന്നുപറക്കും ഈ ഷെല്‍ടര്‍.

 

രണ്ടുമിനിറ്റു കൊണ്ട് നിര്‍മിക്കാവുന്ന ടെന്റിനു സമാനമായ വീടാണ് ഇത്. ഒരു കുടുംബത്തിന് ഇതില്‍ സുഖമായി താമസിക്കാന്‍ സാധിക്കും. മറ്റു സ്ഥലങ്ങളിലേക്ക് വളരെ പെട്ടെന്ന് മാറ്റാനും സാധിക്കും. ഏതു തരത്തിലുള്ള പ്രകൃതി ദുരന്തത്തില്‍ നിന്ന് രക്ഷ നേടാനും ഇത്തരം വീട് സഹായിക്കും.

 

അപകടങ്ങള്‍ വരുമ്പോള്‍ ആളുകളെയും കൊണ്ട് 30 മിനിറ്റോളം പറക്കാന്‍ കഴിയുന്ന റോബോട് ആണ് ഇത്.

 

ഇത് കോണ്‍സപ്റ്റ് മാത്രമാണ്. പദ്ധതി വിജയകരമായാല്‍ ഏറെ സൗകര്യപ്രദവും. സാധാരണ രീതിയില്‍ ഉപയോഗിക്കാവുന്ന ബെഡ് ഭൂകമ്പമുണ്ടാവുമ്പോള്‍ നിങ്ങളെ മൂടിവയ്ക്കുന്ന കട്ടിയുള്ള ആവരണമായി മാറും.

 

ഭൂകമ്പം ഉണ്ടാവുന്നതിനു നിമിഷങ്ങള്‍ക്കു മുമ്പ് അതിന്റെ തരംഗങ്ങള്‍ കണ്ടെത്താനും തീവ്രത സംബന്ധിച്ച് മുന്നറിയിപ്പ് തരാനും കഴിയുന്ന ഉപകരണമാണ് ഇത്.

 

ഭൂകമ്പം മൂന്ന് മണിക്കൂര്‍ മുമ്പ് പ്രവചിക്കാന്‍ കഴിയുന്ന റോബോട് ആണ് ഇത്. ഭൂമിയിലെ തരംഗങ്ങള്‍ മനസിലാക്കിയാണ് റോബോട് പ്രവര്‍ത്തിക്കുന്നത്.

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Earthquake-Aiding Items, Earth quake aiding items, Technology to save life from earth quake, Read More...
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot