ഈ ആപ്പിള്‍ വലിയതാണ്... ചിന്തിക്കാവുന്നതിനുമപ്പുറം!!!

Posted By:

ലോകത്തെ ഏറ്റവും വലിയ ടെക് കമ്പനികളില്‍ ഒന്നാണ് ആപ്പിള്‍ എന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവില്ല. 150 ബില്ല്യന്‍ ഡോളറിലധികം(15000 കോടി ഡോളര്‍) ആസ്തി കമ്പനിക്കുണ്ട്. എന്നാല്‍ അതുകൊണ്ടു മാത്രം തീരുന്നില്ല ആപ്പിളിന്റെ വലിപ്പം'.

സാമ്പത്തിക വര്‍ഷത്തെ കഴിഞ്ഞ പാദത്തിലെ ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ അറിയാനിടയായ, ആപ്പിളിനെ സംബന്ധിച്ച രസകരമായ ചില കാര്യങ്ങള്‍ ചുവടെ കൊടുക്കുന്നു. ടെക് ലോകത്ത് ആപ്പിള്‍ എന്തുകൊണ്ട് മുന്നില്‍ നില്‍ക്കുന്നു എന്ന് ഇതില്‍ നിന്ന് മനസിലാക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

#1

2014-ലെ ആദ്യ മൂന്നു മാസങ്ങളില്‍ ഉപകരണ വില്‍പനയിലൂടെ ആപ്പിള്‍ നേടിയത് 43.7 ബില്ല്യന്‍ ഡോളറാണ്. ഇതേ കാലയളവില്‍ ഗൂഗിളിന്റെയും ആമസോണിന്റെയും ഫേസ്ബുക്കിന്റെയും വരുമാനം മൊത്തത്തില്‍ കൂട്ടിയാല്‍ ആപ്പിളിന്റേതിനേക്കാള്‍ കുറവാണ്.

 

#2

കഴിഞ്ഞ പാദത്തില്‍ സാംസങ്ങ് വിറ്റ ഫോണുകളുടെ എണ്ണത്തിന്റെ പകുതി മാത്രമേ ആപ്പിള്‍ വിറ്റിട്ടുള്ളു. എന്നാല്‍ ഏകദേശം തുല്യവരുമാനമാണ് രണ്ട് കമ്പനികള്‍ക്കും ലഭിച്ചത്. ലാഭമാവട്ടെ സാംസങ്ങിന്റേതിനേക്കാള്‍ ഇരട്ടിയാണ് ആപ്പിളിന്.

 

#3

ഈ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലത്ത് ഐ ഫോണ്‍ വില്‍പനയിലൂടെ ആപ്പിള്‍ നേടിയത് 26 ബില്ല്യന്‍ ഡോളറാണ്. അതേസമയം ഈ കാലയളവില്‍ മൈക്രോസോഫ്റ്റ് മൊത്തം ബിസിനസിലൂടെ നേടിയത് 20.04 ബില്ല്യന്‍ ഡോളറും.

 

#4

ഐ പാഡ് വില്‍പനയിലുടെ കഴിഞ്ഞ പാദത്തില്‍ ആപ്പിള്‍ നേടിയത് 7.6 ബില്ല്യന്‍ ഡോളര്‍. ഇത് ഫേസ്ബുക്കിന്റെ ഇ േകാലയളവിലെ ആകെ വരുമാനത്തിന്റെ മൂന്നിരട്ടി വരും.

 

#5

ആപ്പിളിന്റെ കഴിഞ്ഞ പാദത്തിലെ ലാഭം 10.2 ബില്ല്യന്‍ ഡോളറാണ്. കഴിഞ്ഞ 20 വര്‍ഷത്തെ ആമസോണിന്റെ ലാഭത്തേക്കാള്‍ കൂടുതലാണ് ഇത്.

 

#6

150.6 ബില്ല്യന്‍ ഡോളര്‍ പണമായി ആപ്പിളിന് സമ്പാദ്യമുണ്ട്. നിലവിലെ മാര്‍ക്കറ്റ് വിലയനുസരിച്ച് ഈ തുകയുപയോഗിച്ച് ഫേസ്ബുക് വിലയ്ക്കുവാങ്ങാന്‍ ആപ്പിളിന് സാധിക്കും. അല്ലെങ്കില്‍ നെറ്റ്ഫ് ളിക്‌സ്, ടെസ്ല, ട്വിറ്റര്‍, ഡ്രോപ്‌ബോക്‌സ്, പണ്ടോര തുടങ്ങിയ കമ്പനികളെല്ലാം കൂടി വാങ്ങാം. അപ്പോഴും ബാക്കിയുണ്ടാവും 59 ബില്ല്യന്‍ ഡോളര്‍.

 

#7

ആപ്പിളിന്റെ ഐ ട്യൂണ്‍സില്‍ 800 മില്ല്യന്‍ അക്കൗണ്ടുകളുണ്ട്. അതായത് 800 മില്ല്യന്‍ ഉപഭോക്താക്കളുടെ ക്രെഡിറ്റ് കാര്‍ഡ് സംബന്ധിച്ച വിവരങ്ങള്‍ ആപ്പിളിന്റെ കൈവശമുണ്ട്. മറ്റേതൊരു കമ്പനിക്കുള്ളതിനേക്കാള്‍ കൂടുതല്‍ ആണ് ഇത്.

 

#8

ഐ ട്യൂണ്‍സില്‍ കഴിഞ്ഞ ആറുമാസത്തിനിടെ 60 മില്ല്യന്‍ ഉപയോക്താക്കള്‍ പുതുതായി ചേര്‍ന്നു എന്നാണ് ആപ്പിള്‍ പറയുന്നത്. എന്നാല്‍ ട്വിറ്ററില്‍ ആറുമാസത്തിനിടെ അക്കൗണ്ട് തുടങ്ങിയത് 23 മില്ല്യന്‍ ആളുകള്‍ മാത്രം.

 

#9

ഐട്യൂണ്‍സ്/ സോഫ്റ്റ് വെയര്‍ വിഭാഗത്തില്‍ നിന്നായി ആപ്പിള്‍ കഴിഞ്ഞ പാദത്തില്‍ നേടിയത് 4.57 ബില്ല്യന്‍ ഡോളര്‍ ആണ്. അതേസമയം നെറ്റ് ഫ് ളിക്‌സിന്റെ 12 മാസത്തെ വരുമാനം 4.37 ബില്ല്യന്‍ ആണ്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot