വീട്ടില്‍ വളര്‍ത്തു മൃഗങ്ങളുണ്ടോ?. എങ്കില്‍ ഈ ഉപകരണങ്ങള്‍ നിങ്ങളെ സഹായിക്കും

By Bijesh
|

മൃഗങ്ങളെ വളര്‍ത്തുന്നവര്‍ സ്വന്തം കുടുംബാംഗത്തെ പോലെയാണ് അവയെ കൊണ്ടുനടക്കുക. അവരുടെ ഭക്ഷണക്രമത്തിലും ആരോഗ്യകാര്യങ്ങളിലും സ്വന്തം കുഞ്ഞിനോടെന്ന പോലെ ശ്രദ്ധചെലുത്തും.

 

പലരും വിനോദയാത്രയ്‌ക്കോ ബന്ധു വീടുകളിലോ പോകുമ്പോള്‍ പോലും വളര്‍ത്തു മൃഗങ്ങളെയും കൊണ്ടാണ് സഞ്ചരിക്കുക. ഈ മൃഗങ്ങളെ സുരക്ഷിതരും ആരോഗ്യമുള്ളവയുമാക്കാന്‍ സഹായിക്കുന്ന ഏതാനും ഉപകരണങ്ങള്‍ ഇന്ന് വിപണിയിലുണ്ട്.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

മൊബൈല്‍ ഫോണിലൂടെ ദൂരെയിരുന്നു തന്നെ വീട്ടില്‍ വളര്‍ത്തുന്ന പട്ടിയുടെയും പൂച്ചയുടെയും ആരോഗ്യനിലയും മാനസികാവസ്ഥയും മനസിലാക്കാന്‍ കഴിഞ്ഞാലോ?. വലിയ ആശ്വാസം തന്നെ.

ഏതായാലും വളര്‍ത്തു മൃഗങ്ങളുടെ പരിചരണത്തിന് ഏറെ സഹായകരമാകുന്ന ഏതാനും ഉപകരണങ്ങള്‍ കണ്ടുനോക്കാം...

FitBark

FitBark

വളര്‍ത്തു നായയുടെ ആരോഗ്യ നില ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അപ്പപ്പോള്‍ ലഭ്യമാക്കുന്നതാണ് ഈ ഉപകരണം. മൊബൈല്‍ ഫോണുമായി ബന്ധിപ്പിച്ചാണ് ഇത് പ്രവര്‍ത്തിക്കുന്നത്. അതോടൊപ്പം നായയുടെ ശരിയായ ആരോഗ്യത്തിന് വേണ്ടതെന്തെല്ലാം എന്നു നിര്‍ദേശിക്കുകയും ഓരോദിവസവും പുരോഗതി വിലയിരുത്തുകയും ചെയ്യും.

 

Halo Mini

Halo Mini

വളര്‍ത്തു നായ്ക്കളെയും കൊണ്ട് അതിരാവിലെയോ രാത്രിയോ നടക്കാനിറങ്ങുമ്പോള്‍ അപകടങ്ങള്‍ സംഭവിക്കാതിരിക്കാന്‍ ഈ ഉപകരണം സഹായകമാണ്. നായയുടെ കഴുത്തില്‍ കെട്ടുന്ന 'ഹലോമിനി' തനിയെ പ്രകാശം പുറപ്പെടുവിക്കും. അതുകൊണ്ടുതന്നെ വാഹനങ്ങളിലും മറ്റും വരുന്നവര്‍ക്ക്് പെട്ടെന്ന് കാണാനും കഴിയും.

 

Dart Automatic Pet Laser Toy
 

Dart Automatic Pet Laser Toy

വീട്ടില്‍ വളര്‍ത്തുന്ന പൂച്ചയെ അല്‍പ സമയം അകറ്റി നിര്‍ത്തണമെങ്കില്‍ ഈ ഉപകരണം സഹായിക്കും. ലേസര്‍ രശ്മി പുറപ്പെടുവിക്കുന്ന പെറ്റ് ലേസര്‍ സ്വയം കറങ്ങുകയും ചെയ്യും. സ്വാഭാവികമായും പൂച്ച ലേസര്‍ വെളിച്ചത്തിനു പിന്നാലെ ഓടിക്കൊണ്ടിരിക്കും. നിശ്ചിത സമയം കഴിഞ്ഞാല്‍ സ്വയം ഓഫ് ആവുന്ന രീതിയില്‍ ഇത് സെറ്റ് ചെയ്യാം.

 

Petcube

Petcube

ദൂരയാത്രയ്ക്കും മറ്റും പോകുമ്പോള്‍ വീട്ടിലുള്ള വളര്‍ത്തു മൃഗത്തെ കണ്ടുകൊണ്ടിരിക്കാനും പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും കഴിയുന്ന ഉപകരണമാണ് ഇത്. കാമറ ഘടിപ്പിച്ചിട്ടുള്ള പെറ്റ് ക്യൂബ് മുറിക്കകത്ത് മേശപ്പുറത്തോ മറ്റ് ഉയര്‍ന്ന സ്ഥലങ്ങളിലോ വച്ചാല്‍ മതി. നിങ്ങളുടെ സ്മാര്‍ട്ട് ഫോണുമായി ഇത് ബന്ധിപ്പിക്കണം. ഇനി വളര്‍ത്തു മൃഗത്തിന്റെ ഓരോ നീക്കവും ഫോണിലൂടെ കൃത്യമായി കാണാനും മനസിലാക്കാനും കഴിയും.

 

Power Pet Automatic Pet Door

Power Pet Automatic Pet Door

വീട്ടില്‍ സ്വതന്ത്രമായി നടക്കുന്ന വളര്‍ത്തു നായയ്‌ക്കോ പൂച്ചയ്‌ക്കോ സുരക്ഷിതത്വെമാരുക്കുന്ന ഉപകരണമാണിത്. സെന്‍സറിന്റെ സഹായത്തോടെ വളര്‍ത്തുമൃഗം വരുമ്പോള്‍ തനിയെ തുറക്കുകയും വീട്ടില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ അടയുകയും ചെയ്യുന്ന വാതിലാണ് ഇത്. നായയുടെ കഴുത്തില്‍ ഘടിപ്പിക്കുന്ന സെന്‍സറാണ് ജീവിയെ തിരിച്ചറിയാന്‍ സഹായിക്കുന്നതത്. അതേ സമയം മറ്റു മൃഗങ്ങള്‍ വരുന്നത് തടയാനും ഇതിന് സാധിക്കും.

 

Go Dog Go

Go Dog Go

വളര്‍ത്തു നായയെ അനുസരണ പരിശീലിപ്പിക്കാനുള്ള മാര്‍ഗമാണ് ഇത്. സാധാരണ പന്തോ മറ്റു വസ്തുക്കളോ അല്‍പം അകലേക്ക് എറിയുകയും നായയെക്കൊണ്ട് അത് എടുപ്പിക്കുകയും ചെയ്താണ് പരിശീലിപ്പിക്കാറ്. കുറച്ചു സമയം കഴിയുമ്പോള്‍ സ്വാഭാവികമായി നിങ്ങള്‍ കൂഴങ്ങും. ഈ അവസരത്തിലാണ് ഗോ ഡോഗ് ഗോവിന്റെ ഉപയോഗം. തനിയെ പന്ത് എറിയുന്ന ഉപകരണമാണ് ഇത്. ബോള്‍ എറിയുന്നതിന്റെ ഇടവേളയും ദൂരവും ക്രമീകരിക്കാനും സാധിക്കും.

 

Pintofeed

Pintofeed

സ്മാര്‍ട്ട് ഫോണിന്റെ സഹായത്തോടെ, വളര്‍ത്തു മൃഗങ്ങള്‍ക്ക് ദൂരെയിരുന്ന് ഭക്ഷണം നല്‍കാന്‍ സഹായിക്കുന്ന ഉപകരണമാണ് ഇത്. ഉദാഹരണത്തിന് നിങ്ങള്‍ ജോലിക്കു പോകുകയാണ്. രാത്രി വൈകിയേ വരു. അതുവരെ വളര്‍ത്തു മൃഗത്തെ പട്ടിണിക്കിടാന്‍ കഴിയില്ല. പിന്റോ ഫീഡ് ഉണ്ടെങ്കില്‍ അതില്‍ ഭക്ഷണം സൂക്ഷിക്കാം. വൈ-ഫൈ സംവിധാനമുള്ള ഈ ഉപകരണം നിങ്ങളുടെ സ്മാര്‍ട്ട് ഫോണിലൂടെ നിയന്ത്രിക്കാം. അതായത്. ഭക്ഷണം കൊടുക്കാന്‍ സമയമായി എന്നു തോന്നുമ്പോള്‍ സ്മാര്‍ട്ട് ഫോണിലൂടെ നിര്‍ദേശം നല്‍കിയാല്‍ മതി. നിശ്ചിത അളവിലുള്ള ഭക്ഷണം പിന്റോ ഫീഡ് പുറത്തേക്കു നല്‍കും.

 

Whistle

Whistle

വളര്‍ത്തു നായയുടെ സഞ്ചാരവും ആരേഗ്യവും ദൂരെയിരുന്ന് അറിയാനുള്ള സംവിധാനമാണ് ഇത്. നായയുടെ കഴുത്തിലാണ് വിസില്‍ ഘടിപ്പിക്കുക. ഉപകരണത്തിലുള്ള ബ്ലൂടൂത്ത്്, വൈ-ഫൈ സംവിധാനങ്ങളുപയോഗിച്ച് നായയുടെ സഞ്ചാരപഥം, ആരോഗ്യ സ്ഥിതി എന്നിവ മനസിലാക്കാം. ഉപകരണം സ്മാര്‍ട്ട്‌ഫോണുമായി ബന്ധിപ്പിച്ചാണ് ഇത് സാധ്യമാക്കുന്നത്.

 

Go-Go Dog Pals

Go-Go Dog Pals

നായയെ ഓടാന്‍ പരിശീലിപ്പിക്കുന്നതിനുള്ള ഉപകരണമാണ് ഗോ ഗോ ഡോഗ് പാള്‍സ്. റിമോട്ട്് കണ്‍ട്രോള്‍ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന ഉപകരണം മണിക്കൂറില്‍ 22 മൈല്‍ വേഗത്തില്‍ സഞ്ചരിക്കാനാവും. നായയുടെ കടിയേറ്റാലും കേടു സംഭവിക്കാത്ത വിധത്തിലാണ് നിര്‍മിച്ചിരിക്കുന്നത്. ബാറ്ററിയിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്.

 

Tagg Pet Tracker

Tagg Pet Tracker

വളര്‍ത്തു മൃഗത്തിന്റെ സഞ്ചാരപഥം കൃത്യമായി മനസിലാക്കാന്‍ സഹായിക്കുന്ന ജി.പി.എസ്. സംവിധാനമുള്ള ഉപകരണമാണിത്. വളര്‍ത്തു മൃഗം വീടിനു പുറത്തു പോകുകയാണെങ്കില്‍ ഉടന്‍ തന്നെ നിങ്ങളുടെ ഫോണില്‍ ഇ-മെയില്‍ സന്ദേശം ലഭിക്കും.

 

വീട്ടില്‍ വളര്‍ത്തു മൃഗങ്ങളുണ്ടോ?. എങ്കില്‍ ഈ ഉപകരണങ്ങള്‍ സഹായിക്കും
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X