സ്മാര്‍ട്‌ഫോണും ടാബ്ലറ്റും കാരണം 'പണികിട്ടിയ' ഉപകരണങ്ങള്‍!!!

Posted By:

സ്മാര്‍ട്‌ഫോണുകളും ടാബ്ലറ്റുകളും ഇന്ന് നിത്യജീവിതത്തില്‍ ഒഴിവാക്കാനാവാത്ത ഒന്നാണ്. ഔദ്യോഗികവും അനൗദ്യോഗികവുമായ എല്ലാ ആവശ്യങ്ങള്‍ക്കും ഇവ അത്യവശ്യമാണ്. പ്രത്യേകിച്ച് ചെറിയ കമ്പ്യൂട്ടറുകളായി പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്‌ഫോണുകള്‍ രംഗപ്രവേശം ചെയ്തതോടെ...

എന്നാല്‍ ഈ സ്മാര്‍ട്‌ഫോണ്‍ / ടാബ്ലറ്റ് തരംഗത്തില്‍ പ്രാധാന്യം നഷ്ടപ്പെടതും വിപണിയില്‍ നിന്ന് തുടച്ചുനീക്കപ്പെട്ടതുമായ ചില ഉപകരണങ്ങള്‍ ഉണ്ട്. ഒരുകാലത്ത് വിപണിയിലെ താരങ്ങളായിരുന്നു ഈ ഉത്പന്നങ്ങളും.

ഏതെല്ലാമാണ് ഇത്തരത്തില്‍ സ്മാര്‍ട്‌ഫോണുകളും ടാബ്ലറ്റുകളും കാരണം 'പണികിട്ടിയ' ആ ഉപകരണങ്ങള്‍ എന്ന് ചുവടെ കൊടുക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഡിജിറ്റല്‍ ക്യാമറകളാണ് സ്മാര്‍ട്‌ഫോണുകള്‍ കാരണം വിപണിയില്‍ പ്രാധാന്യം നഷ്ടപ്പെട്ട ഉപകരണങ്ങളില്‍ ഒന്ന്. ഉയര്‍ന്ന നിലവാരമുള്ള ക്യാമറകളുമായി സ്മാര്‍ട്‌ഫോണുകള്‍ എത്തിയതോടെയാണ് ഡിജിറ്റല്‍ ക്യാമറയ്ക്ക് പ്രാധാന്യം നഷ്ടപ്പെട്ടത്. ആപ്പിള്‍ ഐ ഫോണ്‍ 5 എസ്, സാംസങ്ങ് ഗാലക്‌സി എസ് 5, HTC വണ്‍ തുടങ്ങിയവയൊക്കെ സാധാരണ ഡിജിറ്റല്‍ ക്യാമറകളേക്കാള്‍ നിലവാരമുള്ള ചിത്രങ്ങളാണ് തരുന്നത്. കൂടാതെ ശരാശരി സ്മാര്‍ട്‌ഫോണില്‍ 8 എം.പി മുതല്‍ 13 എം.പി വരെയുള്ള ക്യാമറകളാണ് ഉള്ളത്.

 

സ്മാര്‍ട്‌ഫോണ്‍/ ടാബ്ലറ്റുകള്‍ കാരണം അപ്രത്യക്ഷമായ മറ്റൊരു ഉപകരണമാണ് പോര്‍ട്ടബിള്‍ മ്യൂസിക് പ്ലെയറുകളും വീഡിയോ പ്ലെയറുകളും. വാക്മാന്‍ തന്നെ ഉദാഹരണം. ഫീച്ചര്‍ ഫോണുകളില്‍ പോലും മ്യൂസിക് പ്ലെയര്‍ എത്തിയതോടെയാണ് ഇത്തരം പോര്‍ട്ടബിള്‍ മ്യൂസിക് പ്ലെയറുകള്‍ അപ്രത്യക്ഷമായ്ത്. വീഡിയോ പ്ലെയറുകളുടെ അവസ്ഥയും മറിച്ചല്ല. ടാബ്ലറ്റുകളാണ് ഇവയ്ക്ക് ഭീഷണിയായത്.

 

ടാബ്ലറ്റുകള്‍ കാരണം വിപിണിയില്‍ പിടിച്ചു നില്‍ക്കാന്‍ പാടുപെടുന്ന ഒന്നാണ് പേഴ്‌സണല്‍ കമ്പ്യൂട്ടറുകള്‍/ ലാപ്‌ടോപുകള്‍. ലോകവ്യാപകമായി പി.സി. വില്‍പന ഗണ്യമായി കുറഞ്ഞുകൊണ്ടരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ബ്രൗസിഗിനും ഗെയിമിംഗിനും സിനിമ കാണുന്നതിനും ഉള്‍പ്പെടെ എല്ലാ ആവശ്യങ്ങള്‍ക്കും ടാബ്ലറ്റ് ഉപകരിക്കുമെന്നു മാത്രമല്ല, കൊണ്ടുനടക്കാനും സ,കര്യമാണ്. എങ്കിലും പി.സി. ബിസിനസ് പൂര്‍ണമായും നിര്‍ത്തലാക്കിയിട്ടില്ല.

 

റിസ്റ്റ് വാച്ചുകളാണ് സ്മാര്‍ട്‌ഫോണുകള്‍ കാരണം നിലനില്‍പിന് ഭീഷണി നേരിടുന്ന ഉപകരണങ്ങളില്‍ ഒന്ന്. സ്മാര്‍ട് വാച്ചുകള്‍ കൂടി രംഗപ്രവേശം ചെയ്തതോടെ ഇനി സാധാരണ റിസ്റ്റ് വാച്ചുകള്‍ക്ക് അധികം ഭാവിയില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.

 

സ്മാര്‍ട്‌ഫോണുകളില്‍ ഫ് ളാഷ് ലൈറ്റ് ആപ് ലഭ്യമായതോടെ ടോര്‍ച്ചുകള്‍ ഒരുപരിധിവരെ ഇല്ലാതായി.

 

സ്മാര്‍ട്‌ഫോണുകള്‍ക്കു മുമ്പ് വിപണിയില്‍ നിറഞ്ഞു നിന്നിരുന്ന ഉത്പന്നമാണ് പേഴ്‌സണല്‍ ഡിജിറ്റല്‍ അസിസ്റ്റന്റ്. ഇന്റര്‍നെറ്റ് കണക്ഷനും വീഡിയോ പ്ലെയറും ഉള്ള പി.ഡി.എകള്‍ ഇന്ന് പൂര്‍ണമായും അപ്രത്യക്ഷമായി.

 

ടെക്‌സ്റ്റ് മെസേജുകള്‍ മാത്രം അയയ്ക്കാന്‍ സാധിച്ചിരുന്ന പേജറുകള്‍ മൊബൈല്‍ ഫോണ്‍ എത്തിയതോടെ സ്വാഭാവിക ചരമമടഞ്ഞു.

 

മാധ്യമപ്രവര്‍ത്തകള്‍ ഉള്‍പ്പെടെ പലരും മുന്‍പ് സ്ഥിരമായി ഉപയോഗിച്ചിരുന്ന ഒന്നായിരുന്നു വോയ്‌സ് റെക്കോര്‍ഡര്‍. എന്നാല്‍ സ്മാര്‍ട്‌ഫോണുകളില്‍ ഇന്‍ബില്‍റ്റായി വോയ്‌സ് റെക്കോഡറുകള്‍ എത്തിയതോടെ സാധാരണ വോയ്‌സ് റെക്കോഡറുകള്‍ അപ്രത്യക്ഷമായി.

 

അടുത്ത കാലം വരെ പ്രത്യേക നാവിഗേഷന്‍ ഉപകരണങ്ങളാണ് കാര്‍ ഡ്രൈവര്‍മാരും മറ്റും ഉപയോഗിച്ചിരുന്നത്. എന്നാല്‍ മാപ്പുകളും ജി.പി.എസ് സംവിധാനവും സഹിതമുള്ള സ്മാര്‍ട്‌ഫോണുകള്‍ എത്തിയതോടെ ഈ നാവിഗേഷന്‍ ഉപകരണങ്ങളുടെ പ്രസക്തി നഷ്ടപ്പെട്ടു.

 

മൊബൈല്‍ ഫോണുകള്‍ വരുന്നതിനു മുമ്പ് വ്യാപകമായിരുന്ന ഒന്നാണ് ഡിജിറ്റല്‍ ഡയറികള്‍. കോണ്‍ടാക്റ്റുകള്‍ സൂക്ഷിക്കാനും അപ്പോയന്റ്‌മെന്റുകള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ സൂക്ഷിക്കാനും ഇത് സഹായകമായിരുന്നു. എന്നാല്‍ മൊബൈല്‍ ഫോണ്‍ എത്തിയതോടെ ഇവയ്ക്കും നിലനില്‍പ്പില്ലാതായി.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot