10 മികച്ച ക്രോം എക്‌സ്റ്റന്‍ഷനുകള്‍

|

ഏതെങ്കിലും വലിയ കാര്യങ്ങള്‍ പൂര്‍ത്തിയാക്കണമെങ്കില്‍ നമ്മള്‍ ആദ്യം ചെറിയ, ചെറിയ കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ഇന്റര്‍നെറ്റ് ബ്രൗസിംഗ് ചെയ്യുന്ന സമയത്ത് തിരയലിന്റെ വേഗത കൂട്ടണമെങ്കിലോ, ഷോര്‍ട്ട്കര്‍ട്ട് മാര്‍ഗം അവലംബിക്കണമെങ്കിലോ എക്‌സ്റ്റന്‍ഷന്‍ വളരെയധികം പ്രയോജനപ്പെടും. ഇന്റര്‍നെറ്റ് ബ്രൗസിംഗിന് വേഗത കൈവരുത്താനായി ഉപയോഗിക്കുന്ന ഒരു തരത്തിലുളള പഌഗിനാണ് എക്സ്റ്റന്‍ഷന്‍. ക്രോം, സഫാരി, ഇന്റര്‍നെറ്റ് എക്‌സ്പ്‌ളോറര്‍, മോസില്ലാ തുടങ്ങിയ എല്ലാ തരത്തിലുളള ബ്രൗസറുകളിലും നമുക്ക് എക്സ്റ്റന്‍ഷന്‍ ഉപയോഗിക്കാവുന്നതാണ്.

സൈറ്റുകളില്‍ വരുന്ന പരസ്യങ്ങള്‍ കൊണ്ട് നിങ്ങള്‍ വളരെയധികം ബുദ്ധിമുട്ട് നേരിടുന്നുണ്ടെങ്കില്‍ ആഡ് ബ്ലോക്കര്‍ എക്‌സ്റ്റന്‍ഷന്‍ ഇന്‍സ്‌റ്റോള്‍ ചെയ്യാവുന്നതാണ്. ഇത് വെബ്‌സൈറ്റുകളില്‍ വരുന്ന പരസ്യങ്ങളെ തടഞ്ഞു നിര്‍ത്തുന്നു, അതുകൊണ്ട് വെബ്‌പേജ് വളരെ വേഗത്തില്‍ തുറക്കുന്നു. സ്വാഭാവികമായും ഡാറ്റാ ചെലവാകുന്നതും അപ്പോള്‍ കുറയുന്നു. ഇതുപോലുളള 10 മികച്ച ക്രോം എക്‌സ്റ്റന്‍ഷനുകളെക്കുറിച്ച് അറിയാനായി താഴെയുളള സ്ലൈഡറുകള്‍ നോക്കുക.

1

1

ആഡ്‌ബ്ലോക്ക് ഗൂഗിള്‍ ക്രോമിന്റെ വളരെ പ്രശസ്തമായ എക്‌സ്റ്റന്‍ഷനാണ്. സൈറ്റുകളില്‍ വരുന്ന പരസ്യങ്ങളെ ബ്ലോക്ക് ചെയ്യാനാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത്. ഇതിനെ ക്രോം, സഫാരി, ഓപറാ എന്നിവയെക്കുടാതെ ഫയര്‍ഫോക്‌സിലും നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്.

2

2

ക്രോം റിമോട്ട് ഡെസ്‌ക്ടോപിന്റെ സഹായത്തോടെ നിങ്ങളുടെ പിസിയില്‍ മറ്റൊരാളുടെ പിസി ആക്‌സസ് ചെയ്യാന്‍ സാധിക്കുന്നതാണ്. അല്ലെങ്കില്‍ നിങ്ങള്‍ മറ്റൊരാള്‍ക്ക് നിങ്ങളുടെ ആക്‌സസ് കൊടുക്കാന്‍ ആഗ്രഹിക്കുകയാണെങ്കില്‍ അതും ചെയ്യാവുന്നതാണ്.

 

3

3

ഡിലീഷ്യസ് ബുക്കമാര്‍ക്ക് എക്സ്റ്റന്‍ഷന്റെ സഹായത്തോടെ അനായാസതയോടെ, വേഗത്തില്‍ സൈറ്റ് നിങ്ങള്‍ക്ക് ബുക്ക്മാര്‍ക്ക് ചെയ്യാന്‍ സാധിക്കും.

 

4

4

നിങ്ങളുടെ ഡെസ്‌ക്ടോപ് ക്രോമില്‍ ബുക്ക്മാര്‍ക്ക് ചെയ്ത സൈറ്റുകളോ, ഹിസ്റ്ററിയോ മൊബൈലിന്റെ ക്രോം ബ്രൗസറില്‍ ഉപയോഗിക്കാന്‍ ആഗ്രഹിക്കുകയാണെങ്കില്‍ ഈ എക്‌സ്റ്റന്‍ഷന്‍ പ്രയോജനപ്പെടുന്നതാണ്.

5

5

ഗൂഗിള്‍ മെയില്‍ ചെക്കറിന്റെ സഹായത്തോടെ നിങ്ങളുടെ മെയില്‍ തുറക്കാതെ തന്നെ ഇന്‍ബോക്‌സില്‍ എത്ര മെയില്‍ വന്നിട്ടുണ്ടെന്ന് അറിയാന്‍ സാധിക്കും. ഇതുകൊണ്ട് നിങ്ങളുടെ സമയം വളരെയധികം ലാഭിക്കാന്‍ കഴിയും.

6

6

മൈറ്റി ടെക്‌സ്റ്റിന്റെ സഹായത്തോടെ നിങ്ങള്‍ക്ക് മൊബൈലിലേക്ക് പിസി വഴി മെസേജ് അയയ്ക്കാന്‍ സാധിക്കും, ഇതുകൂടാതെ ആരെങ്കിലും നിങ്ങളുടെ മൊബൈലില്‍ മെസേജ് അയയ്ക്കുകയാണെങ്കില്‍ അത് നിങ്ങള്‍ക്ക് പിസിയില്‍ പരിശോധിക്കാന്‍ സാധിക്കും.

7

7

നിംബസ് സ്‌ക്രീന്‍ഷോട്ട് വിന്‍ഡോ ഉപയോക്താവിന് വളരെയധികം പ്രയോജനപ്പെടുന്നതാണ്. ഇത്‌കൊണ്ട് നിങ്ങള്‍ക്ക് നിങ്ങളുടെ പിസിയുടെ സ്‌ക്രീന്‍ഷോട്ട് വളരെയധികം എളുപ്പത്തില്‍ എടുക്കാന്‍ സാധിക്കും.

8

8

വെബ്‌സൈറ്റ് ബ്ലോക്കറിന്റെ സഹായത്തോടെ നിങ്ങള്‍ക്ക് ഏത് സൈറ്റ് വേണമെങ്കിലും ബ്ലോക്ക് ചെയ്യാവുന്നതാണ്. ഇത്കൂടാതെ നിങ്ങള്‍ക്ക് Incognito Mode--ലും ജോലി ചെയ്യാവുന്നതാണ്. ഇതിന്റെ സഹായത്തോടെ നിങ്ങള്‍ക്ക് ഒരു തരത്തിലുളള ശല്ല്യവും കൂടാതെ നിങ്ങളുടെ സ്വകാര്യ ബ്രൗസിംഗ് നടത്താവുന്നതാണ്.

9

9

പോക്കറ്റ ഇന്‍സ്റ്റോള്‍ ചെയ്താല്‍ എന്തുകാര്യവും നിങ്ങള്‍ക്ക് എളുപ്പത്തില്‍ സേവ് ചെയ്യാന്‍ സാധിക്കും. ഇതിന്റെ സഹായത്തോടെ ഏത് സൈറ്റിനേയും സമയം കിട്ടുന്നതിനനുസരിച്ച് നിങ്ങള്‍ക്ക് രണ്ടാമത് വായിക്കാവുന്നതാണ്.

10

10

യു ട്യൂബ് വീഡിയോകള്‍ എളുപ്പത്തില്‍ ഡൗണ്‍ലോഡ് ചെയ്യണമെങ്കില്‍ എഫ്‌വിഡി ഡൗണ്‍ലോഡര്‍ എക്സ്റ്റന്‍ഷന്‍ ഉപയോഗിക്കാവുന്നതാണ്. ഇതിന്റെ സഹായത്തോടെ നിങ്ങള്‍ക്ക് ഏത് യു ട്യൂബ് വീഡിയോയും ഡൗ്ണ്‍ലോഡ് ചെയ്യാവുന്നതാണ്.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X