ബാസ്‌കറ്റ് ബോളും ടെക്‌നോളജിയും തമ്മില്‍ എന്തു ബന്ധം?

Posted By:

ബാസ്‌കറ്റ് ബോളും സാങ്കേതികതയും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ?... ഇല്ല എന്ന് ഒരിക്കലും പറയാന്‍ കഴിയില്ല. കാരണം പ്രശസ്തരായ പല ബാസ്‌കറ്റ് ബോള്‍ താരങ്ങളും ഇന്ന് ടെക് കമ്പനി ഉടമകളാണ്.

നോര്‍ത് അമേരിക്കയില്‍ ഏറെ പ്രശസ്തമായ ഗെയിമാണ് ബാസ്‌കറ്റ് ബോള്‍. നാഷണല്‍ ബാസ്‌കറ്റ് ബോള്‍ അസോസിയേഷനാണ് ഇവിടെ ഗെയിമിന്റെ ഔദ്യോഗിക ഭരണസംവിധാനം. ലോകത്തെ തന്നെ ഏറ്റവും വലിയ ബാസ്‌കറ്റ് ബോള്‍ അസോസിയേഷനും ഇതുതന്നെ.

നാഷണല്‍ ബാസ്‌കറ്റ് ബോള്‍ അസോസിയേഷനു കീഴില്‍ വരുന്ന കളിക്കാര്‍ക്ക് ഒരു വര്‍ഷം ശരാശരി ലഭിക്കുന്ന വരുമാനം 45 ലക്ഷം ഡോളറാണ്. മികച്ച ഒരു ബാസ്‌കറ്റ് ബോള്‍ പ്ലെയര്‍ക്ക് 2 കോടി ഡോളര്‍ വരെ ഒരു വര്‍ഷം ലഭിക്കാം.

ഇത്തരത്തില്‍ ഉയര്‍ന്ന പ്രതിഫലം പറ്റുന്ന പല ബാസ്‌കറ്റ് ബോള്‍ താരങ്ങളും ടെക് കമ്പനികളിലും സ്റ്റാര്‍ടപ്പുകളിലും പണം നിക്ഷേപിക്കുകയോ സ്വന്തമായി സ്റ്റാര്‍ടപ്പുകള്‍ ആരംഭിക്കുകയോ ആണ് ചെയ്യുന്നത്.

അത്തരത്തിലുള്ള പത്ത് ബാസ്‌കറ്റ് ബോള്‍ താരങ്ങളെ ചുവടെ പരിചയപ്പെടുത്തുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ന്യൂയോര്‍ക് നിക്‌സ് എന്ന ക്ലബുമായി 20.2 കോടി ഡോളറിന്റെ കരാര്‍ ഒപ്പിട്ട പ്രശസ്ത ബാസ്‌കറ്റ് ബോള്‍ താരം കാര്‍മലോ അന്തോണി സ്വന്തമായി വെന്‍ച്വര്‍ കാപ്പിറ്റല്‍ സ്ഥാപനം ആരംഭിച്ചു. M7 ടെക് പാര്‍ട്‌ണേഴസ് എന്നാണ് സ്ഥാപനത്തിന്റെ പേര്. വെയറബിള്‍ ടെക്‌നോളജിയുമായി ബന്ധപ്പെട്ട ഉപകരണങ്ങള്‍ വികസിപ്പിക്കാനാണ് താല്‍പര്യമെന്നും അദ്ദേഹം പറഞ്ഞു.

 

മുന്‍ ബാസ്‌കറ്റ് ബോള്‍ താരമായ ബാരണ്‍ ഡേവിസ് ഓണ്‍ലൈന്‍ ഫ് ളവര്‍ ഡെലിവറി സ്ഥാപനമാണ് തുടങ്ങിയത്. 20 ലക്ഷം ഡോളറാണ് ഇതിനായി മുടക്കിയത്.

 

മറ്റൊരു മുന്‍ ബാസ്‌കറ്റ് ബോള്‍ താരമായ ഡേവിഡ് റോബിന്‍സണ്‍ ഒരു ഓണ്‍ലൈന്‍ വീഡിയോ കണ്‍സള്‍ടിംഗ് കമ്പനിയുടെ രണ്ട് ശരമാനം ഓഹരികള്‍ സ്വന്തമാക്കുകയാണ് ചെയ്തത്. ഇതിന് ചെലവഴിച്ച തുക എത്രയാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. സ്വന്തം ഇക്വിറ്റി സ്ഥാപനമായ അഡ്മിറല്‍ കാപ്പിറ്റല്‍ ഗ്രൂപ് വഴിയാണ് അദ്ദേഹം ഇടപാട് നടത്തിയത്.

 

മുന്‍പ് ഗൂഗിളില്‍ നിക്ഷേപം നടത്തിയ ഷാക്വിലെ ബീം എന്ന മൊബൈല്‍ വീഡിയോ കോണ്‍ഫ്രന്‍സിംഗ് ഉപകരണം നിര്‍മിക്കുന്ന കമ്പനിയിലും ആപ്പിള്‍ ഉപകരണങ്ങള്‍ തമ്മില്‍ മ്യൂസിക് ഷെയര്‍ ചെയ്യാന്‍ കഴിയുന്ന ആപ്ലിക്കേഷന്‍ നിര്‍മിക്കുന്ന കമ്പനിയിലും ഉടമസ്ഥാവകാശം നേടി.

 

ലോസ്ആഞ്ചലസ് ലേകേഴ്‌സിനു വേണ്ടി കളിക്കുന്ന സ്റ്റീവ് നാഷ് കോണ്‍സിഗ്ലിയര്‍ ബ്രാന്‍ഡ് കാപ്പിറ്റല്‍ എന്ന വെന്‍ച്വര്‍ കാപ്പിറ്റല്‍ സ്ഥാപനത്തിന്റെ ഉടമയാണ്. 2 കോടി ഡോളറിനാണ് സ്ഥാപനം ആരംഭിച്ചത്. നിലവില്‍ പ്രശസ്തമായ പല കമ്പനികളിലും സ്ഥാപനം പണം നിക്ഷേപിച്ചിട്ടുണ്ട്.

 

ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍ നിന്ന് മികച്ച ഉത്പന്നങ്ങള്‍ തെരഞ്ഞെടുക്കാന്‍ സഹായിക്കുന്ന മാര്‍കറ്റ് പ്ലേസ് സ്ഥാപിക്കുകയാണ് ഡൈ്വറ്റ് ഹൊവാര്‍ഡ് ചെയ്തത്. മറ്റു ചില സഹതാരങ്ങളുമായി ചേര്‍ന്നാണ് അദ്ദേഹം സ്ഥാപനം ആരംഭിച്ചത്.

 

ലോക പ്രശസ്ത ബാസ്‌കറ്റ് ബോള്‍ പ്ലെയറായ മാജിക് ജോണ്‍സണും നല്ലൊരു തുക ടെക്കമ്പനികളില്‍ നിക്ഷേപിച്ചിട്ടുണ്ട്. ഡിട്രോയ്റ്റ് വെന്‍ച്വര്‍ പാര്‍ട്‌ണേഴ്‌സ് എന്ന സ്ഥാപനത്തിലൂടെയാണ് അദ്ദേഹം നിക്ഷേപം നടത്തിയത്.

 

ഹൈടെക് സ്റ്റാര്‍ടപ്പുകളില്‍ നിക്ഷേപം നടത്തുന്ന മാഷ്‌ബേണ്‍ ജസ്റ്റീസ് കാപ്പിറ്റല്‍ എന്ന സ്ഥാപനത്തിന്റെ ഉടമയാണ് മോണ്‍സ്റ്റര്‍ മാഷ് എന്നറിയപ്പെടുന്ന ജമാല്‍ മാഷ്‌ബേണ്‍. 2013-ലാണ് ഈ കമ്പനി ആദ്യമായി സ്റ്റാര്‍ട്ടപ്പില്‍ നിക്ഷേപം നടത്തിയത്.

 

സ്റ്റാര്‍ട്ടപ്പുകളില്‍ പണം നിക്ഷേപിക്കുന്ന NCT വെന്‍ച്വേഴസ്് എന്ന സ്ഥാപനത്തില്‍ പങ്കാളിയാണ് മൈക്കല്‍ റെഡ്.

 

നേരിട്ട് നിക്ഷേപമൊന്നും നടത്തിയിട്ടില്ലെങ്കിലും ബീറ്റ്‌സ് എന്ന ഹെഡ്‌ഫോണ്‍ കമ്പനിയുടെ ഏതാനും ഓഹരികള്‍ ലെബ്രോണ്‍ ജെയിംസിനു ലഭിച്ചിരുന്നു. കമ്പനിയുടെ ഹെഡ്‌ഫോണുകള്‍ പ്രമോട് ചെയ്യുന്നതിനു വേണ്ടിയായിരുന്നു ഇത്. പിന്നീട് ആപ്പിള്‍ ബീറ്റ്‌സിനെ ഏറ്റെടുത്തപ്പോള്‍ ഈ ഓഹരി മൂല്യം 3 കോടി ഡോളറായി.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
10 Hoop Stars You Need To Know In Tech, Ten NBA Players who invested in Tech, Ten Hoop stars who invested in tech firms, Read More...
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot