ലോകത്തെ മാറ്റിമറിച്ച 9 കണ്ടുപിടിത്തങ്ങള്‍

Posted By:

ലോകം ഇന്ന് വിരല്‍ത്തുമ്പിലാണ്. എവിടെയിരുന്നും ചുറ്റുപാടും നടക്കുന്ന കാര്യങ്ങള്‍ കാണാനും അറിയാനും കഴിയും. എന്നാല്‍ ഇന്നുകാണുന്ന സാങ്കേതിക വിപ്ലവം ഒറ്റദിവസംകൊണ്ട് സംഭവിച്ചതല്ല. നൂറ്റാണ്ടുകളിലൂടെ വികാസം പ്രാപിച്ചതാണ്. ആദികാലം മുതല്‍ പലരും നടത്തിയ പരിശ്രമവും പരീക്ഷണങ്ങളുമാണ് ഇന്നത്തെ കണ്ടുപിടിത്തങ്ങളും നേട്ടങ്ങളുമായി പരിണമിച്ചത്. പലപ്പോഴും സാങ്കേതിക വിദ്യകള്‍ വികസിപ്പിച്ചവരെയാണ് ലോകം അതിന്റെ ഉപജ്ഞാതക്കളായി വിലയിരുത്തിയിട്ടുള്ളത്.

ലോകത്തെ മാറ്റിമറിച്ച ചില കണ്ടുപിടുത്തങ്ങളിലൂടെ..

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Wheel

ചക്രങ്ങളില്ലാത്ത ലോകത്തെ കുറിച്ച് ചിന്തിക്കാനാകുമോ?. വാഹനങ്ങള്‍ക്കു മാത്രമല്ല, മറ്റു നിരവധി യന്ത്രങ്ങള്‍ക്കും വീലുകള്‍ ആവശ്യമാണ്. ആദിമമനുഷ്യന്‍ സഞ്ചാര സൗകര്യത്തിനായാണു ചക്രങ്ങള്‍ കണ്ടുപിടിച്ചത്. ഉന്തുവണ്ടികളിലും പിന്നീട് കുതിര വണ്ടികളിലും ഇവ ഘടിപ്പിച്ച് യാത്രകള്‍ സുഗമമാക്കി. ഇതിന്റെ വികസിത രൂപമാണ് ഇന്നുകാണുന്ന ചക്രങ്ങള്‍. എന്നാല്‍ ഇന്ന് ഫാക്റ്ററികളിലുള്‍പ്പെടെ പതിനായിരക്കണക്കിന് യന്ത്രസാമഗ്രികള്‍ നിര്‍മിക്കാന്‍ ചക്രത്തിന്റെ വിവിധ രൂപങ്ങള്‍ ആവശ്യമാണ്.

Printing Press

1430-ല്‍ ഗുട്ടന്‍ബര്‍ഗാണ് അച്ചടിയന്ത്രം കണ്ടുപിടിച്ചതെന്നാണ് പൊതുവെ വിശ്വസിക്കുന്നത്. എന്നാല്‍ നിലനിന്നിരുന്ന സാങ്കേതിക വിദ്യയെ വികസിപ്പിക്കുക മാത്രമാണ് ഗുട്ടന്‍ബര്‍ഗ് ചെയ്തത്. എതിനൊന്നാം നൂറ്റാണ്ടില്‍തന്നെ ചൈനയില്‍ അച്ചടി നിലവിലുണ്ടായിരുന്നു. അക്ഷരങ്ങള്‍ ബ്ലോക്കുകളാക്കിയാണ് അച്ചടിച്ചിരുന്നത്. പക്ഷേ ഭാഷാപരമായ പരിമിതികള്‍ കാരണം പുറംലോകം ഇക്കാര്യമറിഞ്ഞിരുന്നില്ല. 1295-ല്‍ മാര്‍കോ പോളോയാണ് ഈ ആശയം യൂറോപ്പില്‍ ആദ്യമായി അവതരിപ്പിച്ചത്. ബ്ലോക്ക് പ്രിന്റിംഗ് എന്ന ചൈനീസ് സാങ്കേതികവിദ്യ യന്ത്രത്തിന്റെ സഹായത്തോടെ വികസിപ്പിച്ചെടുക്കുകയാണ് ഗുട്ടന്‍ബര്‍ഗ് ചെയ്തത്. അച്ചടിയന്ത്രം ഇല്ലായിരുന്നെങ്കില്‍ ഇന്നു കാണുന്ന ലോകത്തിന്റെ അവസ്ഥ മറ്റൊന്നാകുമായിരുന്നു.

Refrigeration

200 വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ റെഫ്രിജറേഷന്‍ സാങ്കേതിക വിദ്യ നിലനിന്നിരുന്നു. അന്ന് പ്രകൃതിയില്‍ നിന്നു ലഭിക്കുന്ന ഐസ് ഉപയോഗിച്ച് ഭക്ഷണപദാര്‍ഥങ്ങള്‍ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ കേടാവാതെ സൂക്ഷിക്കുകയും ചെയ്തിരുന്നു. പിന്നീടാണ് ഐസ് നിര്‍മാണം ആരംഭിച്ചത്. 1805-ല്‍ ഒലിവര്‍ ഇവാന്‍സ് വേപ്പര്‍ കംപ്രഷന്‍ യൂണിറ്റ് തുടങ്ങിയെന്നും അതാണ് ഫ്രഡ്ജിന്റെ ആദ്യരൂപമെന്നുമാണ് ഒരു വിഭാഗം ആളുകള്‍ വിശ്വസിക്കുന്നത്. 1876 കാള്‍ വോണ്‍ ലിന്‍ഡെസ് ആണ് ഇന്നു കാണുന്ന ഫ്രിഡ്ജിന്റെ മാതൃകയില്‍ ഉപകരണമുണ്ടാക്കിയതെന്നും അഭിപ്രായമുണ്ട്.

Communications

ടെലിഗ്രാഫ്, ടെലിഫോണ്‍, റേഡിയോ, ടെലിവിഷന്‍ എന്നിവ ഒരു ഗണത്തില്‍ പെടുത്താന്‍ കഴിയില്ലെങ്കിലും ടെലിഗ്രാഫിന്റെ കണ്ടുപിടുത്തമാണ് മറ്റുള്ളവയുടെ വികാസത്തിനാധാരം. 1836-ല്‍ സാമുവല്‍ മോര്‍സ് ആണ് ടെലിഗ്രാഫ് യന്ത്രം കണ്ടുപിടിച്ചത്. ഇതിന്റെ ചുവടുപിടിച്ചായിരുന്നു മറ്റു വാര്‍ത്താവിനിമയ ഉപാധികളുടെ വികാസം.

Steam Engine

സാങ്കേതിക വിദ്യയുടെ വികാസത്തില്‍ സുപ്രധാനമായ ചുവടുവയ്പായിരുന്നു ആവി എന്‍ജിന്റെ കണ്ടുപിടിത്തം. ആവി ഉപയോഗിച്ച് ഊര്‍ജം ഉത്പാദിപ്പിക്കാമെന്ന ആശയത്തിന് ആയിരക്കണക്കിന് വര്‍ഷത്തെ പഴക്കമുണ്ടെങ്കിലും ആദ്യമായി ഇത് പ്രാവര്‍ത്തികമാക്കിയത് 1712-ല്‍ തോമസ് ന്യൂകമന്‍ ആണ്. വെള്ളം പമ്പ് ചെയ്യുന്നതിനും മറ്റുമാണ് അദ്ദേഹം ആവി ഊര്‍ജം ഉപയോഗിച്ചത്. 1769-ല്‍ ജെയിംസ് വാട്ട് ഈ ഉപകരണത്തില്‍ ഒരു കണ്ടന്‍സര്‍ കൂടി ഘടിപ്പിച്ചാണ് ആവി എന്‍ജിന്‍ രൂപപ്പെടുത്തിയത്.

Automobile

1885-ല്‍ കാള്‍ ബെന്‍സ് സ്വന്തമായി ഡിസൈന്‍ ചെയ്ത എന്‍ജിന്‍ ഉപയോഗിച്ച് നിര്‍മിച്ച മോട്ടോര്‍ വാഗന്‍ ആണ് ലോകത്തെ ആദ്യ മോട്ടോര്‍ വാഹനമായി കരുതുന്നത്. പിന്നീട് ഹെന്‍ റി ഫോഡ് ഇതില്‍ കാര്യമായ പരിഷ്‌കാരങ്ങള്‍ വരുത്തിയതോടെയാണ് ഇത്തരം വാഹനങ്ങള്‍ക്ക് പ്രചാരം ലഭിച്ചത്.

Lightbulb

തോമസ് ആല്‍വ എഡിസണെയാണ് വൈദ്യതു ബള്‍ബ് എന്നു കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍മയില്‍ വരിക. എന്നാല്‍ 1870-കളില്‍, എഡിസണ്‍ ബള്‍ബ് കണ്ടെത്തുന്നതിനു മുമ്പുതന്നെ നിരവധിപേര്‍ ഈ വിഷയത്തില്‍ ഗവേഷണം നടത്തിയിരുന്നു. എഡിസണ്‍ ബള്‍ബ് കണ്ടുപിടിച്ച സമയത്തുതന്നെ ബ്രിട്ടനിലെ ജോസഫ് സ്വാനും സമാനമായ ഉപകരണം നിര്‍മിച്ചിരുന്നു. പിന്നീട് രണ്ടുപേരുടെയും ആശയങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് എഡിസ്വാന്‍ രൂപംകൊണ്ടത്.

Computer

കമ്പ്യൂട്ടര്‍ ഇല്ലാത്ത ഒരു ലോകത്തെ കുറിച്ച് ഇന്ന് ചിന്തിക്കാന്‍ പോലും കഴിയില്ല. അലന്‍ ട്യൂറിംഗിനെയാണ് കമ്പ്യൂട്ടറിന്റെ പിതാവായി കാണുന്നത്. അലന്‍ ട്യൂറിംഗ് ട്യൂറിംഗ് മെഷിന്‍ കണ്ടുപിടിക്കുന്നതിനു മുമ്പുതന്നെ കമ്പ്യൂട്ടിംഗ് ഉപകരണങ്ങള്‍ നിലനിന്നിരുന്നു. 20-ാം നൂറ്റാണ്ടിലാണ് ഇലക്‌ട്രോണിക് കമ്പ്യൂട്ടറുകള്‍ കണ്ടെത്തിയത്.

Internet

സാങ്കേതിക വിദ്യയുടെ വികാസത്തില്‍ നാഴികക്കല്ലാണ് ഇന്റര്‍നെറ്റ്. യു.എസ്. മിലിട്ടറിയുടെ ഗവേഷണ വിഭാഗമായ ഡി.എ.ആര്‍.പി.എ. ആണ് 1960-ല്‍ ഇന്റര്‍െനറ്റിന്റെ ആദ്യമാതൃക നടപ്പിലാക്കിയത്. ഒരു കമ്പ്യൂട്ടര്‍ മറ്റൊരു കമ്പ്യൂട്ടറുമായി ബന്ധിപ്പിക്കാനാണ് അവര്‍ ഈ സംവിധാനം ഉപയോഗിച്ചത്. 1970-ഓടെയാണ് ഏതു നെറ്റ്‌വര്‍ക്കിലുള്ള കമ്പ്യൂട്ടറുമായും ബന്ധപ്പെടുത്താനുള്ള സൗകര്യമുണ്ടായത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
ലോകത്തെ മാറ്റിമറിച്ച 9 കണ്ടുപിടിത്തങ്ങള്‍

Read more about:

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot