ജീവിതം സുഖകരമാക്കാന്‍ 10 മാര്‍ഗങ്ങള്‍...

Posted By:

ജീവിതത്തില്‍ എങ്ങനെ ആയാസം കുറയ്ക്കാം എന്ന ചിന്തയാണ് സാങ്കേതിക വിദ്യയുടെ വികാസത്തിനാധാരം. ഓരോ പുതിയ കണ്ടുപിടുത്തങ്ങളും നമ്മുടെ ജീവിതത്തില്‍ വരുത്തിയിട്ടുള്ള മാറ്റങ്ങളും ചെറുതല്ല.

എന്നാല്‍ ആയാസം കുറയ്ക്കാന്‍ വലിയ സാങ്കേതിക വിദ്യയുടെ സഹായമൊന്നുമില്ലാതെ തന്നെ നമുക്ക് നിത്യ ജീവിതത്തില്‍ പ്രയോഗിക്കാന്‍ കഴിയുന്ന ചില മാര്‍ഗങ്ങളുണ്ട്. അല്‍പം യുക്ത മാത്രം മതി അതിന്.

ഉദാഹരണത്തിന് വെറുതെ പണം മുടക്കി ഒരു ഫോണ്‍ സ്റ്റാന്‍ഡ് വാങ്ങുന്നതിനു പകരം പഴയ ഓഡിയോ കാസറ്റിന്റെ ഒരു കവര്‍ സംഘടിപ്പിച്ചാല്‍ മതി. ഉപയോഗം നടക്കും. പിന്നെയുമുണ്ട് ഇത്തരം നിരവധി മാര്‍ഗങ്ങള്‍. അത് എന്തെല്ലാമെന്നും എങ്ങനെയെന്നുമറിയാന്‍ താഴെ കൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ കാണുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

#1

ടി.വി, ഡി.ടി.എച്ച്, ഡി.വി.ഡി, തുടങ്ങി വിവിധ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഒറ്റ സ്വിച് ബോര്‍ഡാണ് നിങ്ങള്‍ക്കുള്ളത് എന്ന് കരുതുക. ഓരോന്നിന്റെയും കേബിളുകള്‍ തമ്മില്‍ മാറിപ്പോകാന്‍ എളുപ്പമാണ്. എന്നാല്‍ അതിനു പ്രതിവിധിയായി പേപ്പര്‍ ക്ലിപ് ഉപയോഗിക്കാം. ചിത്രത്തില്‍ കാണുന്ന വിധത്തില്‍ വച്ചാല്‍ മതി.

 

#2

അടുക്കളയില്‍ സ്ഥലപരിമിതി ഉണ്ടെങ്കില്‍ ഇത് പരീക്ഷിക്കാവുന്നതാണ്.

#3

ലാപ്‌ടോപ് ചൂടാവുമ്പോള്‍ മുട്ടയുടെ ട്രേ സ്റ്റാന്‍ഡായി ഉപയോഗിക്കാം

#4

ടോസ്റ്ററിനെ ഗ്രില്‍ ചെയ്യാനും ഉപയോഗിക്കാം

#5

മികസര്‍ ഗ്രൈന്‍ഡര്‍ വൃത്തിയാക്കണമെങ്കില്‍ ചൂടുവെള്ളവും സോപും ചേര്‍ത്ത് അല്‍പസമയം പ്രവര്‍ത്തിപ്പിച്ചാല്‍ മതി.

#6

ഐ പാഡ് ചുമരില്‍ പതിക്കണമെങ്കില്‍ ഇതുപോലെ പ്ലാസ്റ്റിക് ഹുക്കുകള്‍ ഉപയോഗിച്ചാല്‍ മതി.

#7

കീ ബോഡ് സറ്റാന്‍ഡ് പൊട്ടിയാല്‍ പകരം ബൈന്‍ഡര്‍ ക്ലിപ്പുകള്‍ വയ്ക്കാവുന്നതാണ്.

#8

ലേസര്‍ പോയിന്റ് ഉപയോഗിച്ച് ഫോണ്‍ ക്യാമറ മാക്രോ ലെന്‍സ് ആക്കാം.

#9

നീളം കൂടിയ കേബിളുകള്‍ ചുരുട്ടിവയ്ക്കാന്‍ ഹെയര്‍ക്ലിപ് ഉപയോഗിക്കാവുന്നതാണ്.

#10

പഴയ ഓഡിയോ കാസറ്റിന്റെ കവര്‍ ഫോണ്‍ സ്റ്റാന്‍ഡായി ഉപയോഗിക്കാം

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
ജീവിതം സുഖകരമാക്കാന്‍ 10 മാര്‍ഗങ്ങള്‍...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot